ഏകാന്തസഞ്ചാരികളുടെ ആശങ്കകള്‍

ഏകാന്തസഞ്ചാരികളുടെ ആശങ്കകള്‍

ജീവിതത്തില്‍ ഭയത്തിനും ചില വലിയ കാര്യങ്ങള്‍ക്ക് പ്രേരണയാകാനാകും

കുടുംബത്തോടും കൂട്ടുകാരോടുമൊത്തുള്ള അവധിക്കാലയാത്രകളാണ് പൊതുവേ ഇന്ത്യക്കാര്‍ക്കു പഥ്യം. വീട്ടുകാരും സുഹൃത്തുക്കളും നിശ്ചയിച്ചുറപ്പിച്ച സ്ഥലങ്ങള്‍ പ്രത്യേക സമയക്രമം പാലിച്ച് ഓട്ടപ്രദക്ഷിണം ചെയ്തു കാണുകയാണ് ഇത്തരം വിനോദയാത്രകളില്‍ സാധാരണ സംഭവിക്കാറുള്ളത്. പലപ്പോഴും വിചാരിച്ച സമയത്തിനുള്ളില്‍ പ്രതീക്ഷിച്ച സ്ഥലങ്ങള്‍ കാണാന്‍ കഴിഞ്ഞെന്നു വരില്ല. മാത്രമല്ല, ഒരുപാട് സാധനങ്ങളും കെട്ടിച്ചുമന്നായിരിക്കും യാത്ര. പലപ്പോഴും സുരക്ഷ ഭയന്നു വാഹനങ്ങളില്‍ നിന്ന് അധികസമയം മാറി നില്‍ക്കാനാകാത്തതും ഷോപ്പിംഗ് തിരക്കുകളില്‍ സമയം നഷ്ടപ്പെടുന്നതുമൊക്കെ കാരണം യാത്രയുടെ മുഖ്യോദ്ദേശ്യമായ സ്ഥലസന്ദര്‍ശനം സാധ്യമാകാതെ വരുന്നു. എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്തമായി വിദേശികള്‍ യാത്രകളില്‍ കാഴ്ചകള്‍ക്കാണ് പ്രാമുഖ്യം കൊടുക്കാറ്. ഓരോയിടത്തും തങ്ങി പ്രദേശത്തെയും ജീവിതങ്ങളെയും കുറിച്ച് അറിയാന്‍ വേണ്ടിയുള്ള യാത്രകളായിരിക്കും അവരുടേത്. അധികം ഭാണ്ഡം ചുമക്കാതെ ഒരു ബാക്ക്പായ്ക്കും തൂക്കി തനിച്ചോ ജോടികളായോ യാത്ര ചെയ്യുന്ന നിരവധി വിദേശികളെ വിനോദസഞ്ചാര സീസണില്‍ കാണാനാകും. തനിച്ചു യാത്ര ചെയ്യുന്നതിന്റെ ആവേശവും ആഹ്ലാദവും ഏറെ ആസ്വദിക്കുന്നവരാണവര്‍.

ഏകാന്തപഥികരുടെ യാത്രകള്‍ രസകരവും സാഹസികവുമായിരിക്കും. ധൈര്യവും എന്തും നേരിടാനുള്ള ചങ്കൂറ്റവുമുള്ളവരാണ് ഇത്തരം യാത്രകള്‍ക്ക് സന്നദ്ധരാകുന്നത്. ഇത്തരം സ്വഭാവസവിശേഷതകളൊക്കെയുണ്ടെങ്കിലും ഇവരും മനുഷ്യജീവികളാണ്. ഭയം അവരിലും ജനിക്കാറുണ്ട്. ഭയമാണ് നിര്‍ഭയത്വത്തിനും ധീരതയ്ക്കും ഇന്ധനമാകുന്നത്. അല്‍പ്പം ഭയം സുരക്ഷിതചിന്ത വര്‍ധിപ്പിക്കും. ഏകാന്തയാത്രകള്‍ ശരിക്കും നമ്മുടെ സുരക്ഷിതബോധം ഊട്ടിയുറപ്പിക്കുന്നു. നിത്യജീവിതത്തില്‍ നാം മനസിനുള്ളില്‍ അടിച്ചമര്‍ത്തിവെച്ച സംഘര്‍ഷങ്ങളും ചിന്തകളും തികട്ടി വരുന്നതിന് ഇത് കാരണമാകുന്നു. ഏകാന്തയാത്രകള്‍ ഒരിക്കലും എല്ലാം മുന്‍കൂട്ടി തീരുമാനിച്ചുള്ള കുടുംബത്തോടൊപ്പമുള്ള അവധിയാഘോഷ യാത്രകളെപ്പോലെ ആയിരിക്കില്ല. ചെല്ലുന്ന നഗരങ്ങളില്‍ ബന്ധപ്പെടേണ്ടയാളുകളുമായി സമ്പര്‍ക്കം ഉണ്ടാക്കണം. അവിടത്തെ സംസ്‌കാരത്തെ മാനിക്കുകയും ചരിത്രം പഠിക്കുകയും വേണം. അത് മാനുഷികബന്ധങ്ങളെക്കുറിച്ച് പുതിയ പാഠങ്ങള്‍ പകര്‍ന്നു തരും. ചിലപ്പോഴത് നമ്മെ തുറന്നു കാട്ടുകയും മറ്റു ചിലപ്പോള്‍ തകര്‍ത്തു കളയുകയും ചെയ്യും. ഇത് സ്വയം പര്യാപ്തനും ആത്മവിശ്വാസമുള്ളവനുമാക്കുന്നു. സ്വന്തം കുറവുകളെ ആര്‍ദ്രതയോടെ നോക്കിക്കാണാനും പഠിപ്പിക്കുന്നു. സ്വന്തം ജീവിതം എങ്ങനെയാണു ജീവിച്ചു തീര്‍ക്കേണ്ടതെന്നും ഏതാണു ശരിയെന്നുമുള്ള ബോധ്യം വളര്‍ത്തുന്ന, സ്വയം ഉള്ളിലേക്കു നോക്കുന്ന സമീപനത്തിന്റെ പ്രസക്തി നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു.

ഏകാന്തപഥികരുടെ യാത്രകള്‍ രസകരവും സാഹസികവുമായിരിക്കും. ധൈര്യവും എന്തും നേരിടാനുള്ള ചങ്കൂറ്റവുമുള്ളവരാണ് ഇത്തരം യാത്രകള്‍ക്ക് സന്നദ്ധരാകുന്നത്. ഇത്തരം സ്വഭാവസവിശേഷതകളൊക്കെയുണ്ടെങ്കിലും ഇവരും മനുഷ്യജീവികളാണ്. ഭയം അവരിലും ജനിക്കാറുണ്ട്. ഭയമാണ് നിര്‍ഭയത്വത്തിനും ധീരതയ്ക്കും ഇന്ധനമാകുന്നത്. അല്‍പ്പം ഭയം സുരക്ഷിതചിന്ത വര്‍ധിപ്പിക്കും

എപ്പോഴും പുതിയ ആളുകളുമായി ബന്ധപ്പെടാന്‍ നമ്മെ സഹായിത്തുന്നത് ഏകാന്തയാത്രകളാണ്. യാത്രക്കിടയില്‍ ഓരോ ദൗത്യവും ഏറ്റെടുക്കുമ്പോള്‍ അപരിചിതരുമായി നാം സഹകരിക്കേണ്ടി വരും. മലനിരകളില്‍ വെള്ളച്ചാട്ടത്തിലൂടെ തോണി തുഴഞ്ഞു നീങ്ങുമ്പോള്‍ സംഘബലത്തില്‍ നാം ഊറ്റം കൊള്ളുന്നു. ഏതെങ്കിലും അപരിചിതനുമായി കേബിള്‍കാറില്‍ യാത്ര ചെയ്യുമ്പോള്‍ സഹകരണമനോഭാവം കാട്ടുന്നു. ട്രെക്കിംഗ്, ബൈക്ക് റൈഡിംഗ്, മലകയറ്റം തുടങ്ങിയ ശ്രമങ്ങളിലെല്ലാം നാം മനുഷ്യന്റെ സഹജവാസനയായ സാമൂഹ്യബോധം അനുഭവിക്കുന്നു. അപ്പോള്‍ നമ്മുടെ അഹന്തയും താന്‍പോരിമയും ഉടഞ്ഞു വീഴുകയും തികച്ചും വ്യത്യസ്തമായ വീക്ഷണകോണില്‍ നിന്ന് ലോകത്തെ കാണാന്‍ ശീലിക്കുകയും ചെയ്യുന്നു. ഇത്തരം അതിശയകരമായ അനുഭവങ്ങള്‍ ഉണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് പൂര്‍ണമായി വിച്ഛേദിക്കാന്‍ കഴിയാത്ത അതിഭീമമായ ഭാരം ചുമക്കേണ്ടതായി വരുന്നു. ദൂരവും പുതിയ അനുഭവങ്ങളും വീക്ഷണങ്ങളും കാരണം വീട്ടില്‍ നിന്നു പുറപ്പെട്ടതു പോലെയായിരിക്കില്ല, തികച്ചും പുതിയൊരു മനുഷ്യനായിട്ടാകും തിരികെയെത്തുക. നവീകരണത്തിനെടുത്ത ഓരോ യാത്രയും പിന്നിലുപേക്ഷിക്കേണ്ടി വരുന്നു. ഓരോ യാത്രയ്ക്കും അതിന്റേതായ ബുദ്ധിമുട്ടുകളും ഭയങ്ങളുമുണ്ടാകും.

ഭയം ഏതെങ്കിലും അപകടത്തെക്കുറിച്ചായിരിക്കില്ല. പുതിയ അനുഭവങ്ങള്‍ തേടിയുള്ള യാത്രയുടെ ഫലസിദ്ധിയെക്കുറിച്ചായിരിക്കും ആശങ്കകള്‍. തിരികെ വീട്ടിലെത്തി ഒരു സാധാരണ ജീവിതവുമായി ഒതുങ്ങിക്കൂടുന്നതിനെയാണ് ഏകാന്തസഞ്ചാരി എപ്പോഴും ഭയക്കുന്നത്. വീട്ടില്‍ കഴിയുന്നതില്‍ ഒരു താല്‍പര്യവും തോന്നില്ല. ഒരു നാടോടി ആയിരിക്കുന്നതാണ് സുഖകരമെന്നു തോന്നിപ്പോകും. ഒരു ലക്ഷ്യവുമില്ലാതെ വീടു വിട്ട് ഓടിപ്പോകുമോയെന്ന ഭയമാണ് സൃഷ്ടിക്കപ്പെടുന്നത്. എന്നിരുന്നാലും ആത്മസംതൃപ്തി വളര്‍ത്തുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള സ്വന്തം കഴിവിനെ അടിച്ചമര്‍ത്തുന്നതില്‍ സഞ്ചാരി ഭയപ്പെടുന്നതായി കാണാം. ഏകാന്ത സഞ്ചാരത്തിനൊരുങ്ങിയപ്പോള്‍ എപ്പോഴെങ്കിലും ഈ അലച്ചില്‍ ഇല്ലാതെ ഇനി ജീവിതമില്ലെന്ന് തോന്നുന്ന വിധത്തില്‍ ഇതുമായി മുമ്പോട്ടു പോകുമെന്ന് ആരും കരുതിക്കാണില്ല. പരമ്പരാഗത ജീവിതത്തില്‍ സങ്കരസംസ്‌കാരമുള്ള വേരുകള്‍ മുറിച്ചു മാറ്റണമെന്ന് സഞ്ചാരി ഭയപ്പെടുന്നില്ല. പാരമ്പര്യത്തിനു വിരുദ്ധമായി എന്തെങ്കിലും തെരഞ്ഞെടുക്കുന്നതായി പ്രഖ്യാപിക്കുന്നുവെന്നു വെച്ചാല്‍ കുടുംബത്തിന് പ്രാമുഖ്യം കുറയ്ക്കുന്നുവെന്നോ പ്രായമായ മാതാപിതാക്കള്‍ക്കൊപ്പം ചെലവിടുന്ന സമയം കുറഞ്ഞു പോകുന്നെന്നോ ആണ് അര്‍ത്ഥമാക്കുന്നതെന്ന് ഭയപ്പെടുന്നു.

ജീവിതയാത്രയെന്നാല്‍ ദീര്‍ഘകാല ബന്ധങ്ങള്‍ സ്ഥാപിച്ചെടുത്തിട്ടും ക്ഷണിക ബന്ധങ്ങള്‍ക്കുള്ള ലക്ഷ്യമായാണു കാണുന്നതെന്നു തെറ്റിദ്ധരിക്കുന്നതിനെയാണ് ഭയക്കുന്നത്. ഓരോ യാത്രയും നടത്തുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ടവരുമായി പിരിയുകയല്ലേയെന്നും അങ്ങനെ തികച്ചും സ്വാര്‍ത്ഥനായി മാറുകയല്ലേയെന്നും ആശങ്കപ്പെടുന്ന ഏകാന്തയാത്രികരുമുണ്ട്. ഒരു കാര്യം തെരഞ്ഞെടുക്കുമ്പോള്‍ അതിന്റെ ബദല്‍ നിഷേധിക്കുകയല്ലേയെന്നു പോലും ചിന്തിക്കുന്നവരുണ്ട്. ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പ് തൃപ്തി നല്‍കുമോയെന്നു ചിന്തിക്കുന്നവരും കുറവല്ല. ഇതാണ് തന്റെ ശരിയായ സമയമെന്നു ചിന്തിക്കുന്നവരും തന്റെ സമയം ഒരിക്കലും വരില്ലേയെന്ന് അക്ഷമരാകുന്നവരുമുണ്ട്. ഇതിനേക്കാളെല്ലാമുപരി മരവിപ്പു ബാധിച്ചതിനാല്‍ മികച്ച ജീവിതം സ്വയം നിഷേധിക്കുന്നതായി വിഷമിക്കുന്നവരും ഉണ്ട്. ഏകാന്തസഞ്ചാരം പലരുടെയും പര്യവേഷണത്തിനും അന്വേഷണത്വര ശമിപ്പിക്കാനുമുള്ള മാര്‍ഗമായിക്കഴിഞ്ഞിരിക്കുന്നു. വീട്ടിലെ ദിനചര്യയില്‍ നിന്ന് മാറി തനിക്കേറ്റവും പ്രധാനപ്പെട്ടതും സന്തോഷം പകരുന്നതുമായ കാര്യത്തില്‍ തെരഞ്ഞെടുത്തു നടത്താനിത് സഹായിക്കുന്നു. യഥാര്‍ത്ഥത്തില്‍ സന്തോഷം പകരാനും അല്ലാത്തപക്ഷം യാത്രകളില്‍ മാറ്റം വരുത്താനുമാണ് വ്യക്തി ആഗ്രഹിക്കുക.

ഏകാന്തമായി യാത്ര ചെയ്യുന്ന ഒരു വ്യക്തി സദാ ഭയാശങ്കയുള്ളവനാണ്. ജീവിതത്തിലെ മറ്റേതു കാര്യവും പോലെ ഭയത്തിനും ചില വലിയ കാര്യങ്ങള്‍ക്ക് പ്രേരണയാകാനാകും. ഏകാന്തയാത്രകള്‍ക്ക് ജീവിതത്തില്‍ വലിയ പ്രഭാവം ചെലുത്താനില്ലെന്നു കരുതുന്ന വ്യക്തികളുണ്ടാകും. ഭയാശങ്കകളില്ലെങ്കില്‍ അത് അത്ര നല്ല അനുഭവം പ്രസ്തുത വ്യക്തിയില്‍ ഉണ്ടിക്കില്ലായിരിക്കാം. ജീവിക്കുന്നുവെന്ന ബോധ്യം ഭയം സൃഷ്ടിക്കുന്നതു പോലെ, ഈ ഭയം പറ്റിച്ചേര്‍ന്നിരിക്കുന്ന കാലത്തോളം സഞ്ചാരി ശരിയായ പാതയിലാണെന്ന് അനുമാനിക്കാം. സ്വന്തം ജീവിതം എങ്ങനെ ജീവിക്കണമെന്ന് ആ വഴി അയാള്‍ക്കു വ്യക്തമാക്കി കൊടുക്കും.

Comments

comments

Categories: FK Special, Slider