ചൈനയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കുതിരകളുടെയും രഥങ്ങളുടെയും അവശിഷ്ടം കണ്ടെത്തി

ചൈനയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കുതിരകളുടെയും രഥങ്ങളുടെയും അവശിഷ്ടം കണ്ടെത്തി

സെന്‍ട്രല്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ 2,400 വര്‍ഷം പഴക്കുമുള്ള ഒരു കുഴിയില്‍ കുതിരകളുടെയും രഥങ്ങളുടെയും അസ്ഥികൂടവും അവശിഷ്ടങ്ങളും കണ്ടെത്തി. ബിസി 770-476 കാലഘട്ടില്‍ സെങ് സ്റ്റേറ്റില്‍ ജീവിച്ചിരുന്ന ഉന്നതകുലീനരായവരുടെ കുടുംബാംങ്ങളുടെ ശവകുടീരങ്ങള്‍ക്കു സമീപത്തുനിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇവിടെ നിന്നും ഈ വര്‍ഷം ഫെബ്രുവരി മുതല്‍ ഇക്കാലയളവ് വരെയായി നാല് രഥങ്ങളുടെ അവശിഷ്ടവും 90 കുതിരകളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു. ഇവിടെ മറവ് ചെയ്തിരിക്കുന്ന കുതിരകളുടെ എണ്ണം 100-ല്‍ കൂടുതലാകാമെന്നാണ് റിപ്പോര്‍ട്ട്.

കല്ലറയുടെ യഥാര്‍ഥ ഉടമയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നു പുരാവസ്തു ഗവേഷകര്‍ പറഞ്ഞു. പ്രധാന കല്ലറ കൊള്ളയടിക്കപ്പെട്ട നിലയിലുമാണ്. ഈ കല്ലറയുമായി ബന്ധപ്പെട്ട എഴുതപ്പെട്ട രേഖകളൊന്നും ഇതുവരെ കണ്ടെത്താനും സാധിച്ചിട്ടില്ല. ബിസി 700-476 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഏതെങ്കിലും രാജാവിന്റെതാകും രഥമെന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്. ഖനനത്തിനിടെ കണ്ടെടുത്ത രഥത്തില്‍ ഒരെണ്ണം അസാമാന്യ വിധം വലുപ്പമുള്ളതാണ്. 2.56 മീറ്റര്‍ നീളവും 1.66 മീറ്റര്‍ വീതിയുമുണ്ട്. മഴ, വെയില്‍ എന്നിവയില്‍നിന്നും സംരക്ഷണമേകും വിധത്തിലാണ് ഇതു നിര്‍മിച്ചിരിക്കുന്നത്. ഈ രഥത്തിനു ചുറ്റും വെങ്കലം കൊണ്ട് ആവരണം ചെയ്തിട്ടുമുണ്ട്.പ്രദേശത്ത് 49 ഏക്കറിലാണ് ഇപ്പോള്‍ പര്യവേക്ഷണം നടത്തുന്നത്.

Comments

comments

Categories: FK Special