കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളില്‍ ബ്രിഗേഡ് 3000 കോടി രൂപ നിക്ഷേപിക്കും

കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളില്‍ ബ്രിഗേഡ് 3000 കോടി രൂപ നിക്ഷേപിക്കും

ദക്ഷിണേന്ത്യയിലെ ആസ്തികള്‍ വര്‍ധിപ്പിക്കുന്നതിനാണ് കമ്പനിയുടെ ശ്രമം

ബെംഗളൂരു: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പ്രോപ്പര്‍ട്ടികളുടെ വിപുലീകരണത്തിനുവേണ്ടി വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ 3000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രമുഖ റിയല്‍റ്റി കമ്പനിയായ ബ്രിഗേഡ് ഗ്രൂപ്പ്. ഇതിലൂടെ കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളുടെ വ്യാപ്തി എട്ട് മില്ല്യണ്‍ ചതുരശ്ര അടി വര്‍ധിപ്പിക്കും.

ആര്‍എംഎസ് കോര്‍പ്പറേഷന്‍, എംബസി ഗ്രൂപ്പ്, പുറവന്‍കര പ്രോജക്റ്റ്‌സ് തുടങ്ങിയ വന്‍കിട ബില്‍ഡര്‍മാരെല്ലാം വാണിജ്യാടിസ്ഥാനത്തിലെ പ്രോപ്പര്‍ട്ടികളുടെ ആവശ്യകത വര്‍ധിപ്പിക്കുന്നതിനാണ് ഊന്നല്‍ കൊടുക്കുന്നത്‌

ബെംഗളൂരു ആസ്ഥാനമാക്കിയ കമ്പനിക്ക് നിലവില്‍ 12 മില്ല്യണ്‍ ചതുരശ്ര അടിയില്‍ വ്യാപിച്ച് കിടക്കുന്ന ഓഫീസ് പദ്ധതികളാണുള്ളത്. ദക്ഷിണേന്ത്യയിലെ ആസ്തികള്‍ വര്‍ധിപ്പിക്കുന്നതിനാണ് കമ്പനിയുടെ ശ്രമം.
വാണിജ്യാടിസ്ഥാനത്തിലെ പ്രോപ്പര്‍ട്ടിക്കായി മൂലധന ചെലവുകളില്‍ നിന്നും ബാങ്ക് വായ്പകളില്‍ നിന്നും പണം കണ്ടെത്തും. പ്രോമിസറി നോട്ടുകള്‍ വിതരണം ചെയ്തതു വഴി നേരത്തെ കുറച്ചു തുക സമാഹരിച്ചിരുന്നു- ബ്രിഗേഡ് ഗ്രൂപ്പിന്റെ റീട്ടെയ്ല്‍, കോമേഴ്‌സ്യല്‍ വിഭാഗം ചീഫ് എക്‌സിക്യൂട്ടിവ് വിശാല്‍ മിര്‍ചന്ദ്‌നി പറഞ്ഞു.
1.8 മില്ല്യണ്‍ ചതുരശ്ര അടിയിലാണ് ചെന്നൈയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ കമ്പനി നിര്‍മിക്കുന്നത്. 20 ശതമാനത്തോളം വാണിജ്യ ആസ്തികള്‍ ബ്രിഗേഡ് ഗ്രൂപ്പിനു കീഴിലുണ്ട്.

2020 ആകുമ്പോഴേക്കും കമ്പനിയുടെ മൊത്തം ആസ്തിയില്‍ 30 ശതമാനം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പ്രോപ്പര്‍ട്ടികളായിരിക്കും. വരുമാനത്തിന്റെ (എബിറ്റ്ഡ) 40 ശതമാനമാണ് ഈ വിഭാഗം ഇപ്പോള്‍ സംഭാവന ചെയ്യുന്നത്. ആറ് ചതുരശ്ര അടി ഓഫീസ് സ്‌പേസ് ആറ് മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കും- വിശാല്‍ പറഞ്ഞു.

ആര്‍എംഎസ് കോര്‍പ്പറേഷന്‍, എംബസി ഗ്രൂപ്പ്, പുറവന്‍കര പ്രോജക്റ്റ്‌സ് തുടങ്ങിയ വന്‍കിട ബില്‍ഡര്‍മാരെല്ലാം വാണിജ്യാടിസ്ഥാനത്തിലെ പ്രോപ്പര്‍ട്ടികളുടെ ആവശ്യകത വര്‍ധിപ്പിക്കുന്നതിന് ഓഫീസുകള്‍ക്കായുള്ള വാടക കെട്ടിടങ്ങള്‍ക്കാണ് ഊന്നല്‍ കൊടുക്കുന്നത്. ഇത് ഭവന നിര്‍മാണ മേഖലയെ ആശ്രയിക്കുകയെന്ന പതിവു രീതിയില്‍ നിന്നുള്ള ബില്‍ഡര്‍മാരുടെ ചുവടുമാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ബ്രിഗേഡ് നിലവില്‍ 545 ഏക്കറിലായി 18 മില്ല്യണ്‍ ചതുരശ്ര അടിയുടെ ഭവന പദ്ധതികളാണ് നിര്‍മിക്കുന്നത്. ഇതില്‍ 49 ശതമാനം പൂര്‍ത്തിയായിരുന്നു.

Comments

comments

Categories: Business & Economy