സോഷ്യല്‍ മീഡിയ സ്റ്റാര്‍ ലോഗന്‍ പോള്‍ ദുബായ് മാളില്‍

സോഷ്യല്‍ മീഡിയ സ്റ്റാര്‍ ലോഗന്‍ പോള്‍ ദുബായ് മാളില്‍

നവംബര്‍ 11നാണ് തന്റെ യുഎഇ ആരാധാകരുടെ മുന്നില്‍ ലോഗന്‍ പ്രത്യക്ഷപ്പെടുക

ദുബായ്: സോഷ്യല്‍ മീഡിയയിലൂടെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയ ലോഗന്‍ പോള്‍ തന്റെ ആരാധകരുമായി നവംബര്‍ 11 ശനിയാഴ്ച്ച മീറ്റ് ആന്‍ഡ് ഗ്രൂറ്റ് പരിപാടി നടത്തും. താരം തന്നെയാണ് ഇത് സ്ഥിരീകരിച്ചത്.

48 ദശലക്ഷമാണ് പോളിന്റെ സോഷ്യല്‍ മീഡിയ ഫോളോവര്‍മാരുടെ എണ്ണം.

ദുബായ് മാളിലെ ദുബായ് ഐസ് റിങ്കിലാണ് പോള്‍ തന്റെ ആരാധകരുമായി കൂട്ടു കൂടുക. ശനിയാഴച്ച് വൈകുന്നേരം 5.30 മുതലാണ് പരിപാടി തുടങ്ങുക. 22കാരനായ ലോഗന്‍ പോള്‍ അമേരിക്കയിലെ പ്രശസ്ത യൂട്യൂബ് സെലിബ്രിറ്റിയും നടനുമാണ്. ഇന്റര്‍നെറ്റ് വിഡിയോ സര്‍വീസായ വൈനിലൂടെ പോസ്റ്റ് ചെയ്ത വിഡിയോകളിലൂടെയാണ് പോള്‍ ആദ്യമായി ശ്രദ്ധ പിടിച്ചു പറ്റിയത്. പിന്നീട് ടെലിവിഷന്‍ പരമ്പരകളിലും സിനിമകളിലും അഭിനയിക്കാന്‍ തുടങ്ങി.

ഇന്ന് ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തുന്ന നവ സെലിബ്രിറ്റികളില്‍ ഒരാളാണ് ലോഗന്‍ പോള്‍. ഏകദേശം 48 ദശലക്ഷമാണ് പോളിന്റെ സോഷ്യല്‍ മീഡിയ ഫോളോവര്‍മാരുടെ എണ്ണം.

Comments

comments

Categories: Arabia