സൗദിയോട് ബ്രിട്ടനെ മാതൃകയാക്കാന്‍ ബോറിസ് ജോണ്‍സള്‍

സൗദിയോട് ബ്രിട്ടനെ മാതൃകയാക്കാന്‍ ബോറിസ് ജോണ്‍സള്‍

സാമ്പത്തിക അല്‍ഭുതം സൃഷ്ടിക്കണമെങ്കിലും സമൂഹം ഉദാവല്‍ക്കൃതമാകണമെന്നും യുകെ ഫോറിന്‍ സെക്രട്ടറി

റിയാദ്: തുറന്ന സംസ്‌കാരത്തെയും ഉദാരവല്‍ക്കരണ മൂല്യങ്ങളെയും കുറിച്ച് സൗദി അറേബ്യക്ക് ക്ലാസെടുത്ത് യുകെ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍. ഒരു വലിയ സാമ്പത്തിക അല്‍ഭുതം സൗദി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ സ്വയം ആധുനികവല്‍ക്കരിക്കാനും സഹിഷ്ണുത നിറഞ്ഞ ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാനും ഭരണകൂടത്തിന് സാധിക്കണമെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

അടുത്ത വര്‍ഷം മുതല്‍ വനിതകള്‍ക്ക് സൗദിയില്‍ കാര്‍ ഓടിക്കാമെന്ന സാഹചര്യം വരുന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്നതിനും സമൂഹത്തെ ആധുനികവല്‍ക്കരിക്കുന്നതിനും സൗദിയെ ലോകം പ്രോത്സാഹിപ്പിക്കണമെന്നും ജോണ്‍സണ്‍ പറഞ്ഞു.

ബ്രിട്ടനെ സാമ്പത്തിക വിജയത്തിന് പ്രാപ്തമാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ച ചില മൂല്യങ്ങളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ലിംഗ സമത്വവും മനുഷ്യാവകാശങ്ങളുമാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ ഊര്‍ജ്ജസ്വലനായ ഒരു യുവാവാണ്. അദ്ദേഹത്തോട് എനിക്ക് പറയാനുള്ളത് ഇതാണ്. താങ്ങള്‍ക്ക് സാമ്പത്തികപരമായി ഒരല്‍ഭുതം സൗദിയില്‍ നടത്തണമെന്നുണ്ടെങ്കില്‍ ബ്രിട്ടനെ നോക്കുക. എന്തെല്ലാം ഗുണങ്ങളാണ് ബ്രിട്ടനില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത് എന്നത് മനസിലാക്കുക-ജോണ്‍സണ്‍ പറഞ്ഞു.

സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2020 ഉള്‍പ്പടെ വന്‍ മാറ്റങ്ങളാണ് സൗദിയില്‍ പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്‌

ബ്രിട്ടനിലേക്ക് വരുന്ന നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കൂ, ഇവിടുത്തെ ശാസ്ത്ര, സാങ്കേതിക രംഗങ്ങളിലെ വളര്‍ച്ച കാണൂ. ഇന്ന് ബ്രിട്ടന്‍ നേടിയിട്ടുള്ള സാമ്പത്തിക മുന്നേറ്റം വിലയിരുത്തൂ. യഥാര്‍ത്ഥത്തില്‍ പ്രശ്‌നം ഏത് മതത്തിന് അനുസൃതമായി രാജ്യത്തെ വികസിപ്പിക്കുന്നു എന്നതല്ല, ഏത് തരത്തിലുള്ള സമൂഹമാണ് വികസിപ്പിക്കുന്നത് എന്നതാണ്-ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2020 ഉള്‍പ്പടെ വന്‍ മാറ്റങ്ങളാണ് സൗദിയില്‍ പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി എണ്ണ ഇതര മേഖലകളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനും സാമ്പത്തിക സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനും മിസൗദി പദ്ധതിയിടുന്നുണ്ട്. ദുബായ് പോലുള്ള നഗരങള്‍ക്ക് ഭീഷണിയായി ലോകത്തെ തന്നെ വമ്പന്‍ പദ്ധതിയെന്ന നിലയില്‍ സൗദിയുടെ നിയോം നഗരവും ഒരുങ്ങു.  

Comments

comments

Categories: Arabia