ഡ്രീം ഹോം ഒരുക്കാന്‍ അറീന

ഡ്രീം ഹോം ഒരുക്കാന്‍ അറീന

സ്വപ്‌ന ഭവനങ്ങളുടെയും ഓഫീസുകളുടെയും ഇന്റീരിയര്‍ ഡിസൈനിംഗിനൊപ്പം ഇന്റീരിയര്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും വിതരണവും നടത്തുന്ന അറീന ഇന്റീരിയര്‍ ഈ രംഗത്തെ മികവിന്റെ കേന്ദ്രങ്ങളിലൊന്നാണ്. മോഡേണ്‍ ഇന്റീരിയല്‍ ഡിസൈന്‍, ഓഫീസ് ഇന്റീരിയല്‍ ഡിസൈന്‍, ഡിസൈന്‍ ഡക്കറേറ്റിംഗ്, കൊമേഴ്‌സ്യല്‍ ഇന്റീരിയര്‍ ഡിസൈന്‍ തുടങ്ങി നിരവധി സേവനങ്ങള്‍ അറീന ലഭ്യമാക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള ഡിസൈനുകളാണ് ഇവര്‍ ഒരുക്കുന്നത്.

ഒരുപാട് പേര്‍ കണ്ട സ്വപ്‌നങ്ങളുടെ സാക്ഷ്‌കാരമാണ് ഒരു വീട്. കലാപരമായ സൗന്ദര്യബോധവും സാങ്കേതിക പരിജ്ഞാനവുമുള്ള ഇന്റീരിയര്‍ ഡിസൈനറുടെ പങ്ക് ഈ സ്വപ്‌നസാക്ഷാത്കരണത്തിന് അതിപ്രധാനമാണ്. മാറുന്ന സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക് അനുസൃതമായി അകത്തളങ്ങളൊരുക്കാന്‍ ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ് എന്നതുകൊണ്ടു തന്നെ ഇന്റീരിയര്‍ ഡിസൈനിംഗിനുള്ള സാധ്യതകള്‍ ഏറെയാണ്. ഇന്റീരിയര്‍ ഡിസൈനിംഗ് എന്നാല്‍ കലയും വരയും മാത്രമല്ല, അതിലുപരി സാങ്കേതിക പരിജ്ഞാനവും സ്ഥല ഉപയോഗവും ഭൗതിക പരിജ്ഞാനവും ആശയവിനിമയ പാടവവും കൂടി ആവശ്യമായ മേഖലയാണ്. ആദ്യകാലങ്ങളില്‍ സിവില്‍ എന്‍ജിനീയറുടെയും ആര്‍ക്കിടെക്ചറിന്റെയും ഭാഗമായി വന്നിരുന്ന ഇന്റീരിയര്‍ ഡിസൈനിംഗ് പിന്നീട് സ്വതന്ത്ര ശാഖയായി വികസിച്ചു. ആധുനിക സമൂഹം ഈ ശാഖക്ക് നല്‍കുന്ന പ്രാധാന്യം വളരെ വലുതാണ്. ലഭ്യമായ സ്ഥലത്തെ ക്രിയാത്മകമായി ഉപയോഗിക്കാനും വര്‍ണങ്ങളുടെ ചേരുവകളെ ആവശ്യാനുസരണം ഉപയോഗിക്കാനും കഴിയുന്നവര്‍ക്ക് ഈ മേഖലയില്‍ തിളങ്ങാനാവും. ഇത്തരത്തില്‍ ചുരുങ്ങിയ കാലം കൊണ്ട് ഇന്റീരിയര്‍ ഡിസൈനിംഗ് മേഖലയില്‍ സ്വന്തമായി ഒരു ഇടം കണ്ടെത്തിയ സ്ഥാപനമാണ് കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അറീന ഇന്റീരിയേഴ്‌സ്.

അപ്പാര്‍ട്ട്‌മെന്റുകള്‍, ഫ്‌ളാറ്റുകള്‍, ഓഫീസുകള്‍ എന്നിവയ്‌ക്കെല്ലാം ഇന്റീരിയര്‍ ഡിസൈനുകള്‍ ചെയ്തു നല്‍കുന്ന അറീന 2011 അവസാനമാണ് ലെവിന്‍ റോഡ്രിഗസിന്റെ സാരഥ്യത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ലെവിന്‍ മാനേജിംഗ് ഡയറക്ടറും ടോംസ് തമ്പി, സിബി ജോസഫ് എന്നിവര്‍ പാര്‍ട്ണര്‍മാരുമായ അറീനയുടെ വിജയം വിദഗ്ധരും പരിചയസമ്പന്നരുമായ ഇവരുടെ ജീവനക്കാര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. അരീനയിലെ ഈ വിദഗ്ധരാണ് മികച്ച റസിഡന്‍ഷ്യല്‍ ഇന്റീരിയല്‍ ഡിസൈനുകളും, കൊമേഴ്‌സ്യല്‍ ഇന്റീരിയല്‍ ഡിസൈനുകളും ഉപഭോക്താക്കള്‍ക്കായി രൂപപ്പെടുത്തുന്നത്. മോഡേണ്‍ ഇന്റീരിയല്‍ ഡിസൈന്‍, ഓഫീസ് ഇന്റീരിയല്‍ ഡിസൈന്‍, ഡിസൈന്‍ ഡക്കറേറ്റിംഗ്, കൊമേഴ്‌സ്യല്‍ ഇന്റീരിയര്‍ ഡിസൈന്‍ തുടങ്ങി നിരവധി സേവനങ്ങള്‍ അറീന ലഭ്യമാക്കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള ഡിസൈനുകളാണ് ഇവര്‍ ഒരുക്കുന്നത്.

റോ മെറ്റീരിയലാണ് അറീനയുടെ ഏറ്റവും വലിയ പ്രത്യേകത. റെഡിമെയ്ഡ് ഉല്‍പ്പന്നങ്ങളല്ല ഇവര്‍ അവതരിപ്പിക്കുന്നത്. പൂര്‍ണമായും കസ്റ്റമൈസ്ഡ് ആണ് ഉല്‍പ്പന്നങ്ങള്‍. ഉപഭോക്താക്കള്‍ക്ക ഇഷ്ടമുള്ള രീതിയില്‍ നിറത്തിലും അളവിലും സ്റ്റൈലിലും ഒക്കെ മാറ്റങ്ങള്‍ വരുത്താം. പ്രൊജക്റ്റിന്റെ മൊത്തത്തിലുള്ള തീമും മറ്റും കൊടുക്കുന്നത് അറീനയുടെ ഡിസൈനര്‍മാര്‍ തന്നെയായിരിക്കും. ഇവിടെ ഉപഭോക്താക്കളുടെ ചോയ്‌സ് അണ്‍ലിമിറ്റഡാണെന്ന് ലെവിന്‍ റോഡ്രിഗസ് പറയുന്നു. ”പുറത്തു നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന കിച്ചണ്‍ മോഡലുകളില്‍ ഒരു പരിധി മാത്രമേ കസ്റ്റമൈസേഷനു സാധ്യതയുള്ളു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യവും താല്‍പര്യമുള്ള ഇന്റീരിയര്‍ അറീനയില്‍ ലഭ്യമാകും. കസ്റ്റമൈസേഷന്‍ നല്‍കുന്ന ധാരാളം കമ്പനികള്‍ ഇന്ന് വിപണിയില്‍ ഉണ്ട്. എന്നാല്‍ അറീന നല്‍കുന്ന അതേ നിലവാരത്തിലും പൂര്‍ണതയിലും സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ കുറവാണെന്നു തന്നെയാണ് അഭിപ്രായം, ” അദ്ദേഹം വ്യക്തമാക്കി. വണ്‍ പോയ്ന്റ് കമ്മ്യൂണിക്കേഷനാണ് ഇവരുടെ മറ്റൊരു പ്രത്യേക. എല്ലാം ഒരു പോയ്ന്റില്‍ ലഭ്യമാക്കും. മറ്റുള്ള കമ്പനികള്‍ ഡിസൈന്‍ കാണിച്ച് പുറത്തു നിന്നുള്ള ആളുകളെ കൊണ്ട് ഇത് ചെയ്യിക്കുമ്പോള്‍ പറഞ്ഞ അതേ ഡിസൈനില്‍ സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെ ഉപയോഗിച്ച് അറീന പ്രൊജക്റ്റ് പൂര്‍ത്തിയാക്കുന്നു.

ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത നിലവാരത്തില്‍ പൂര്‍ണതയോടെ നല്‍കുക എന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം. ഹോം ഇന്റീരിയറുകളുടെ നിര്‍മാതാക്കളും വിതരണക്കാരും കൂടിയാണ് ഇവര്‍. കൊച്ചിയില്‍ 7000 സ്‌ക്വയര്‍ ഫീറ്റ് ഏരിയയിലുള്ള ഫാക്റ്ററിയാണ് സ്ഥാപനത്തിനുള്ളത്. പ്രതിമാസം 20 അപ്പാര്‍ട്ടുമെന്റുകള്‍ ഫര്‍ണിഷ് ചെയ്യാനുളള ഉല്‍പ്പാദന ശേഷിയും അറീന ഇന്റീരിയേഴ്‌സിനുണ്ട്. മൂന്ന തലങ്ങളിലായുള്ള പരിശോധനയാണ് നിലവാരമുറപ്പാക്കുന്നതിനായി സ്ഥാപനം നടത്തുന്നത്. വിപണിയില്‍ വര്‍ധിച്ചു വരുന്ന ആവശ്യകത പരിഗണിച്ചുകൊണ്ട് അതിവേഗത്തിലുള്ള ഉല്‍പ്പാദന പ്രക്രിയയും സവിശേഷതയാണ്. ഉല്‍പ്പാദനത്തിനായി ജര്‍മന്‍ / ഇന്ത്യന്‍ ഹൈടെക് മെഷിനറികള്‍ ഉപയോഗിക്കുന്നു.

‘പൂര്‍ണമായും കസ്റ്റമൈസ്ഡ് ആണ് മറീനയുടെ ഉല്‍പ്പന്നങ്ങള്‍. ഉപഭോക്താക്കള്‍ക്ക ഇഷ്ടമുള്ള രീതിയില്‍ നിറത്തിലും അളവിലും സ്റ്റൈലിലും ഒക്കെ മാറ്റങ്ങള്‍ വരുത്താം. പുറത്തു നിന്നും മറ്റും ഇറക്കുമതി ചെയ്യുന്ന കിച്ചണ്‍ മോഡലുകളില്‍ ഒരു പരിധി മാത്രമേ കസ്റ്റമൈസേഷനു സാധ്യതയുള്ളു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യവും താല്‍പര്യമുള്ള ഇന്റീരിയര്‍ അറീനയില്‍ ലഭ്യമാകും. കസ്റ്റമൈസേഷന്‍ നല്‍കുന്ന ധാരാളം കമ്പനികള്‍ ഇന്ന് വിപണിയില്‍ ഉണ്ട്. എന്നാല്‍ അറീന നല്‍കുന്ന അതേ നിലവാരത്തിലും പൂര്‍ണതയിലും സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ കുറവാണെന്നു തന്നെയാണ് അഭിപ്രായം, ”

ലെവിന്‍ റോഡ്രിഗസ്

മാനേജിംഗ് ഡയറക്ടര്‍

അറീന ഇന്റീരിയേഴ്‌സ്

ഉന്നതനിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും താങ്ങാവുന്ന നിരക്കില്‍ തങ്ങളുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ അറീന എക്കാലവും ശ്രദ്ധിക്കുന്നുണ്ട്. ഓരോ ഉല്‍പ്പന്നത്തിനും ഉയര്‍ന്ന നിലവാരം ഉറപ്പു വരുത്തിക്കൊണ്ട് മെറ്റീരിയലിന്റെ തെരഞ്ഞെടുപ്പ്, ലാമിനേറ്റ് പ്രസ്സിംഗ്, കട്ടിംഗ്, ബോറിംഗ്, അസംബ്ലിംഗ് തുടങ്ങി നിര്‍മാണത്തിന്റെ ഓരോഘട്ടവും അറീനയിലെ അനുഭവ സമ്പന്നരായ ജീവനക്കാര്‍ നിരീക്ഷിക്കുന്നു. ഇന്റീരിയര്‍ ഡിസൈനിംഗിനായി ഒരു വീടോ അപ്പോര്‍ട്ട്‌മെന്റോ അറീനയെ ഏല്‍പ്പിച്ചു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട കള്‍സല്‍ട്ടിംഗും പ്ലാനിംഗും മുതല്‍ ഫ്‌ളോറിംഗ്, സീലിംഗ്, പെയ്ന്റിംഗ്, ഫര്‍ണിച്ചര്‍, വാതിലുകള്‍, കര്‍ട്ടനുകള്‍, ഇലക്ട്രിക്കല്‍, അലങ്കാരങ്ങള്‍ എന്നിവയെല്ലാം ചെയ്ത് സ്വപ്‌നഭവനമായാണ് തിരിച്ചു നല്‍കുക. ഓഫീസുകളിലാകട്ടെ മനോഹരമായ ടേബിളുകള്‍, കസേരകള്‍, വര്‍ക്ക് സ്‌റ്റേഷന്‍, സ്ട്രക്ചറല്‍ ഗ്ലാസിംഗ്, തുടങ്ങി എങ്ങനെയൊക്കെ മനോഹരമാക്കാമോ അതെല്ലാം ഇവര്‍ പരീക്ഷിക്കും. ഇതുകൂടാതെ കണ്‍സല്‍ട്ടന്‍സി സേവനങ്ങളും അറീന ഇന്റീരിയര്‍ നല്‍കുന്നുണ്ട്. ക്ലൈന്റിന് തങ്ങളുടെ ആശയങ്ങളും ആവശ്യങ്ങളും നേരിട്ട് വിശദമായി ഡിസൈനറെ അറിയിക്കാം. അതിനു ശേഷം ഇവര്‍ സൈറ്റ് നേരില്‍ സന്ദര്‍ശിക്കും. പിന്നീട് ഫര്‍ണിച്ചറുകളുടെ പ്ലേസ്‌മെന്റ്, കളര്‍ സ്‌കീമുകള്‍ തീരുമാനിക്കല്‍ തുടങ്ങിയ കാര്യങ്ങളും ചെയ്യും. ഇങ്ങനെ ഉപഭോക്താവിന്റെ സ്വപ്‌നങ്ങള്‍ തങ്ങളുടേത് കൂടിയാക്കിയാണ് ഇവര്‍ ഭവനങ്ങള്‍ ഡിസൈന്‍ ചെയ്‌തെടുക്കുന്നത്. അവസാന പടി വരെ ഇവര്‍ ഉപഭോക്താവിന്റെ സങ്കല്‍പ്പങ്ങള്‍ക്കൊപ്പം സഞ്ചരിക്കും.

മോഡുലാര്‍ കിച്ചണ്‍, വാര്‍ഡോബ്, സൈഡ്‌ബോര്‍ഡ്, കോട്‌സ് ആന്‍ഡ് കിഡ്‌സ് റൂം, എല്‍സിഡി യൂണിറ്റ്, ഷൂറാക്ക്, ഡൈനിംഗ് ടേബിള്‍, ഡൈനിംഗ് ചെയര്‍, സോഫ, ഓഫീസ് ഇന്റീരിയര്‍ എന്നിവയാണ് ഇവരുടെ ഉല്‍പ്പന്നങ്ങള്‍. വീട് മോടിപിടിപ്പിക്കാന്‍ ബെഡ് സ്‌പ്രെഡ്, ബ്ലൈന്‍ഡ്‌സ്, കാര്‍പ്പെറ്റ്, കര്‍ട്ടന്‍, അലങ്കാര കണ്ണാടികള്‍, ഇലക്ട്രിക്കല്‍ ഫിറ്റിംഗ്, നീഷേസ് ആന്‍ഡ് ലെഡ്ജസ്, ടെക്‌സ്ചര്‍ പെയ്ന്റ്, വോള്‍ ആര്‍ട്ട്, വോള്‍ പേപ്പര്‍, വോള്‍ പിക്ചര്‍ തുടങ്ങിയവയും ഉറപ്പു വരുത്തുന്നു.

അറീനയില്‍ ഇന്റീരിയര്‍ വര്‍ക്കുകള്‍ ഏല്‍പ്പിക്കാനായി ആദ്യം ഉപഭോക്താക്കള്‍ തങ്ങളുടെ ഫ്‌ളോര്‍ പ്ലാന്‍ അയച്ചു നല്‍കുകയോ സബ്മിറ്റ് ചെയ്യുകയോ വേണം. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് തുടക്കത്തിലുള്ള ചെലവ് ഇവര്‍ കണക്കാക്കി നല്‍കും. അതിനുശേഷം അറീനയിലെ ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ സൈറ്റ് സന്ദര്‍ശിക്കുകയും കണക്കുകള്‍ അന്തിമമായി വിലയിരുത്തി ടോക്കന്‍ അഡ്വാന്‍സ് സ്വീകരിക്കുകയും ചെയ്യും. ഇന്റീരിയര്‍ ചെയ്യേണ്ട സൈറ്റിന്റെ കൃത്യമായ അളവുകള്‍ക്കനുസരിച്ചുള്ള ഡ്രോയിംഗുകള്‍ തയാറാക്കി അത് ഇവര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കും. ഉപഭോക്താവ് ഡ്രോയിംഗ് അംഗീകരിച്ച് അന്തിമ അനുമതി നല്‍കിക്കഴിഞ്ഞാല്‍ ഇവര്‍ നിര്‍മാണം ആരംഭിക്കും. അതിനു ശേഷം 35 മുതല്‍ 45 ദിവസങ്ങള്‍ക്കുള്ളില്‍ ഫിനിഷ് ചെയ്ത് പാക്ക് ചെയ്ത ഉല്‍പ്പന്നങ്ങള്‍ സൈറ്റിലെത്തും. പിന്നീട് അറീനയുടെ പ്രൊജക്റ്റ് ടീം ഇവിടെയെത്തി ഇവയെല്ലാം യഥാക്രമം സ്ഥാപിച്ച് പറഞ്ഞ സമയത്തു തന്നെ പ്രൊജക്റ്റ് കൈമാറും. പ്രൊജക്റ്റ് കൈമാറിയതിനു ശേഷം ഒരു വര്‍ഷത്തേക്ക് ഇവരുടെ സേവനങ്ങള്‍ സൗജന്യമായിരിക്കും. കേരളത്തിലെ 14 ജില്ലകളിലും ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂര്‍ തുടങ്ങിയ നഗരങ്ങളിലും ഇവരുടെ സേവനങ്ങള്‍ ലഭ്യമാണ്. അറീന ഇന്റീരിയേഴ്‌സിനു ഡീലര്‍മാരോ മറ്റു വിതരണക്കാരോ ഒന്നും ഇല്ല. ഉല്‍പ്പന്നങ്ങള്‍ സ്വന്തം ഫാക്റ്ററിയില്‍ നിര്‍മിച്ച് ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണിവര്‍ ചെയ്യുന്നത്.

ഇന്റീരിയല്‍ ഡിസൈനിംഗ് രംഗത്ത് നിലവില്‍ വളരെ വലിയ സാധ്യതകളാണുള്ളതെന്ന് ലെവിന്‍ റോഡ്രിഗസ് പറയുന്നു. ”ബൂമിംഗ് മാര്‍ക്കറ്റ് തന്നെയാണ് നിലവില്‍ ഇത്. പുതിയ ഫ്‌ളാറ്റ് – വില്ല പ്രൊജക്റ്റുകള്‍ ബില്‍ഡര്‍മാര്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്റീരിയര്‍ ഡിസൈനിംഗിനുള്ള സാധ്യതകളും വര്‍ധിക്കുന്നു. പ്രതിവര്‍ഷം 20 ശതമാനം വളര്‍ച്ചാ നിരക്കാണ് സ്ഥാപനത്തിനുള്ളത്,” അദ്ദേഹം വ്യക്തമാക്കി. ബ്രാഞ്ചുകള്‍ വിപുലമാക്കാന്‍ ഒരുങ്ങുകയാണിവര്‍. നിലവില്‍ കൊച്ചിയിലും തൃശൂരും ശാഖകളുണ്ട്. തിരുവനന്തപുരത്ത് അടുത്ത ബ്രാഞ്ച് തുറക്കും. 2020 ആകുമ്പോഴേക്കും കേരള വിപണിയില്‍ പൂര്‍ണമായും വ്യാപിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. കേരളത്തിനു പുറത്ത് സാന്നിധ്യമറിയിക്കാനും ശ്രമിക്കുന്നുണ്ട്.

 

Comments

comments