കരുത്തരില്‍ കരുത്തനാകുന്ന ഷി ജിന്‍പിംഗ്

കരുത്തരില്‍ കരുത്തനാകുന്ന ഷി ജിന്‍പിംഗ്

‘ചൈനയുടെ അവസ്ഥയിലുള്ള കമ്യൂണിസം; പുതുയുഗത്തില്‍’ എന്ന പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ പേരിലുള്ള ആശയങ്ങളാണ് ഇനി ചൈനയുടെ ഔദ്യോഗിക നയമായി മാറാന്‍ പോകുന്നത്

മാവോ സേതൂംഗിന് ശേഷം ജീവിച്ചിരിക്കേ ഭരണഘടനയില്‍ തന്റെ ആശയങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ കഴിഞ്ഞയാള്‍ എന്ന നിലയിലേക്ക് ഷി ജിന്‍പിംഗ് ഉയര്‍ന്നിരിക്കുന്നു. ഇതാണ് ബെയ്ജിംഗില്‍ സമാപിച്ച ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 19ാം കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ഫലം. സ്വന്തം പേര് ഭരണഘടനയില്‍ ജീവിച്ചിരിക്കേ എഴുതിച്ചേര്‍ക്കാന്‍ ഡെംഗ് സിയാവോ പിംഗിന് പോലും സാധിച്ചിരുന്നില്ല. മരണാനന്തരം 1997ല്‍ മാത്രമാണ് ഡെംഗ് സൂക്തങ്ങള്‍ ഭരണഘടനയില്‍ ഇടം നേടുന്നത്.

‘ചൈനയുടെ അവസ്ഥയിലുള്ള കമ്യൂണിസം; പുതുയുഗത്തില്‍’ എന്ന പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ പേരിലുള്ള ആശയങ്ങളാണ് ഇനി ചൈനയുടെ ഔദ്യോഗിക നയമായി മാറാന്‍ പോകുന്നത്. 64 കാരനായ ഷി ചൈനയെ തുടര്‍ന്നും നയിക്കുമെന്ന കാര്യത്തില്‍ (2022 വരെ) വലിയ സംശയമുണ്ടായിരുന്നില്ല. എന്നാല്‍ 20ാം പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുമ്പോഴേക്കും റിട്ടയര്‍മെന്റ് പ്രായമാകുന്ന, 68 കഴിയുന്ന ഷിയ്ക്ക് മൂന്നാം വട്ടവും ചൈനയെ നയിക്കാന്‍ ഉതകുന്ന രീതിയില്‍ ഭരണഘടനാ വ്യാഖ്യാനങ്ങളുണ്ടാകുമോ എന്നതാണ് ഇനി ലോകത്തിന്റെ ഉത്കണ്ഠ.

ജീവിച്ചിരിക്കുന്ന രണ്ട് മുന്‍ പ്രസിഡന്റുമാരായ ജിയാംഗ് സെമിന്റെയും ഹുജിന്താവോയുടെയും ആശയങ്ങള്‍ ചൈനീസ് ഭരണഘടനയിലുണ്ടെങ്കിലും (three piller, scienfic development) അതൊന്നും അവരുടെ പേരോടെ ഭരണഘടനയില്‍ രേഖപ്പെടുത്തിയിട്ടില്ല.

140 കോടിയിലേറെ ജനസംഖ്യയുള്ള കമ്യൂണിസ്റ്റ് ചൈന 2021ല്‍ ഔദ്യോഗിക പാര്‍ട്ടിയുടെ രൂപവല്‍ക്കരണത്തിന്റെ 100ാം വാര്‍ഷികം ആഘോഷിക്കുകയാണ്. കമ്യൂണിസ്റ്റ് വിപ്ലവം ചൈനയില്‍ നടന്നതിന്റെ 100ാം വാര്‍ഷികമാണ് 2049ല്‍ വരുന്നത്. കൂടുതല്‍ മെച്ചപ്പെട്ട കമ്യൂണിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുമെന്ന പ്രഖ്യാപനമാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ന്നുകേട്ടത്. 13 ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരെയാണ് അഴിമതിയുടെ പേരില്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കിയിരിക്കുന്നത്. അഴിമതി വിരുദ്ധ ഏജന്‍സിയെ ചൈനയിലെ അധികാര കേന്ദ്രങ്ങളില്‍ പ്രധാന സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ് 2012 മുതല്‍ പാര്‍ട്ടിയെയും രാജ്യത്തെയും നയിക്കുന്ന ഷി ജിന്‍പിംഗ്. Central Commision for Discipline Inspection (CCDI) എന്ന സ്ഥാപനത്തെ ചൈനയിലെ പരമോന്നത പദവിയിലൊന്നിലേക്ക് ഷി ഉയര്‍ത്തിയിരിക്കുകയാണ്.

2287 പ്രതിനിധികളാണ് ‘മഹത്തായ ഹാളില്‍’ ചേര്‍ന്ന 19ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തത്. പരമോന്നത സമിതിയായ Polit Bureau Standing Committe (PBSC) യിലെ ഏഴ് അംഗങ്ങള്‍, പൊളിറ്റ് ബ്യൂറോയിലെ 25 അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റിയിലെ 400 അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കുകയായിരുന്നു സമ്മേളനത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. സുപ്രധാനമായ ഭരണഘടനാ ഭേദഗതിയില്‍ തന്റെ സ്വപ്ന പദ്ധതിയിലുള്ള OBOR, BRI എന്നിവയും ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കാന്‍ സാധിച്ചുവെന്നത് ഷിയുടെ തൊപ്പിയിലെ പൊന്‍തൂവലായാണ് കണക്കാക്കപ്പെടുന്നത്.

1921ല്‍ കേവലം 12 പേരുമായാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവല്‍ക്കരിച്ചതെങ്കില്‍ ഇന്നതിന് 89 ലക്ഷം അംഗങ്ങളുണ്ട്. ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ഏക പാര്‍ട്ടിയായ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ലോകത്തെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയും!

അച്ചടക്കം, അഴിമതി ചെറുക്കല്‍, സമചിത്തതയുള്ള സൈന്യം എന്നിവയൊക്കെ ലക്ഷ്യമാക്കിയുള്ള ആധുനിക ചൈന എന്നതൊക്കെ ഭരണഘടനാപരമായി തന്നെ എഴുതിച്ചേര്‍ത്തു. ഷിയോടുള്ള ഏതൊരു എതിര്‍പ്പും ഇനി രാജ്യദ്രോഹപരമായി തീരുമെന്നതാണ് ഇതിന്റെ മറ്റൊരു വശം. പ്രതിവര്‍ഷം ഒരു കോടി 50 ലക്ഷം തൊഴിലുകള്‍ സൃഷ്ടിച്ചാല്‍ മാത്രമെ തൊഴിലില്ലായ്മയില്‍ നിന്ന് ആ രാജ്യത്തിന് മോചനമുള്ളു

അമേരിക്കയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ചൈന ഇന്ന് ഭൂഖണ്ഡങ്ങള്‍ മറികടന്ന് ആദ്യമായി വിദേശത്ത് പ്രതിരോധ സ്‌റ്റേഷന്‍ സ്ഥാപിച്ചിരിക്കുകയാണ്-ഡിജിബൂട്ടിയില്‍. ഇന്ത്യയെ വരിഞ്ഞു മുറുക്കുക എന്ന നയത്തിന്റെ ഭാഗമായി ശ്രീലങ്കയിലെ ഹംബന്‍ടോട്ടയിലും പാക്കിസ്ഥാനിലെ ഗദ്വാറിലും തുറമുഖ പദ്ധതി എന്ന വ്യാജേന പ്രതിരോധ സംവിധാനങ്ങള്‍ കരുതിവെച്ചിരിക്കുകയാണ് ഷിയുടെ ചൈന. മാവോയ്ക്കും ഡെംഗ് സിയാവോ പിംഗിനും ജിയാംഗ് സെമിനും ശേഷം പരമോന്നത നേതാവ് (core leader) എന്ന പദവിയിലേക്കുയര്‍ന്ന് ‘ചെയര്‍മാന്‍’ എന്ന സ്ഥാനപ്പേര് വൈകാതെ ഷി സ്വീകരിച്ചാലും അല്‍ഭുതപ്പെടാനില്ല. 2022 വരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയും ചൈനീസ് പ്രസിഡന്റ് പദവിയും ഭദ്രമായി ഷിയില്‍ നിഷിപ്തമായിരിക്കും. ഷിയുടെ വലംകൈയായി പ്രവര്‍ത്തിക്കുന്ന ലീ എന്ന 62 കാരനും 2022 വരെ ആ പദവിയിലും PBSCയിലും തുടരാം.

70 ശതമാനം കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കി 204 അംഗ കേന്ദ്ര കമ്മിറ്റിയേയും 172 അംഗങ്ങളുള്ള സമാന്തര (alternative) കേന്ദ്ര സമിതിയേയുമാണ് 19ാം പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തിട്ടുള്ളത്.

പ്രസിഡന്റ് ഷിയുടെ മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ഉദ്ഘാടന പ്രസംഗത്തില്‍ ചൈനയുടെ സൂപ്പര്‍ പവര്‍, ഗ്രേറ്റ് പവര്‍ എന്ന പദവി 26 തവണ ആവര്‍ത്തിച്ച് ഊന്നിപ്പറഞ്ഞു. ഒരു രാഷ്ട്രം, രണ്ട് സംവിധാനം (one nation, two system) എന്ന നിലയില്‍ പോകുന്ന ഹോംങ്കോംഗ്, തായ്‌വാന്‍ എന്നിവിടങ്ങളിലെ വിരുദ്ധ ശബ്ദങ്ങള്‍ നല്ലതിനല്ല എന്ന ശക്തമായ സന്ദേശവും ഷി നല്‍കുകയുണ്ടായി. അവരും മുഖ്യധാരാ ചൈനയുമായി കടലിലെ മീന്‍ എന്നവണ്ണം ഇഴുകിച്ചേരണം.

2021ല്‍ മിതമായ തോതില്‍ സമൃദ്ധമായ രാജ്യം 2048ഓടെ ആധുനിക സോഷ്യലിസ്റ്റ് എന്ന സ്വപ്‌നം കെട്ടിപ്പടുക്കുക തന്നെ ചെയ്യുമെന്ന ദൃഢപ്രതിജ്ഞയുമായാണ് 2336 പ്രതിനിധികളും യാംഗ്‌സണ്‍ നദീ തീരത്തെ ഗ്രേറ്റ് ഹാളില്‍ നിന്ന് പിരിഞ്ഞത്.

13 ലക്ഷം പാര്‍ട്ടി പ്രവര്‍ത്തകരെയാണ് അഴിമതിയുടെ പേരില്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയമാക്കിയിരിക്കുന്നത്. അഴിമതി വിരുദ്ധ ഏജന്‍സിയെ ചൈനയിലെ അധികാര കേന്ദ്രങ്ങളില്‍ പ്രധാന സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ് 2012 മുതല്‍ പാര്‍ട്ടിയെയും രാജ്യത്തെയും നയിക്കുന്ന ഷി ജിന്‍പിംഗ്. Central Commision for Discipline Inspection (CCDI) എന്ന സ്ഥാപനത്തെ ചൈനയിലെ പരമോന്നത പദവിയിലൊന്നിലേക്ക് ഷി ഉയര്‍ത്തിയിരിക്കുകയാണ്

ഷി ജിന്‍പിംഗ് എന്ന കരുത്തനായ പ്രസിഡന്റും ലി കെക്വിയാംഗ് എന്ന അദ്ദേഹത്തിന്റെ ഉറ്റ സഹചാരി പ്രധാനമന്ത്രിയും ചേര്‍ന്ന് 2022 വരെ തുടര്‍ന്നും ചൈനയെ നയിക്കും. അച്ചടക്കം, അഴിമതി ചെറുക്കല്‍, സമചിത്തതയുള്ള സൈന്യം എന്നിവയൊക്കെ ലക്ഷ്യമാക്കിയുള്ള ആധുനിക ചൈന എന്നതൊക്കെ ഭരണഘടനാപരമായി തന്നെ എഴുതിച്ചേര്‍ത്തു. ഷിയോടുള്ള ഏതൊരു എതിര്‍പ്പും ഇനി രാജ്യദ്രോഹപരമായി തീരുമെന്നതാണ് ഇതിന്റെ മറ്റൊരു വശം.

പ്രതിവര്‍ഷം ഒരു കോടി 50 ലക്ഷം തൊഴിലുകള്‍ സൃഷ്ടിച്ചാല്‍ മാത്രമെ തൊഴിലില്ലായ്മയില്‍ നിന്ന് ആ രാജ്യത്തിന് മോചനമുള്ളു. അതേസമയം, ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിച്ചു വരികയും ചെയ്യുന്നു. ലോകത്തിന്റെ ഫാക്റ്ററിയായ ചൈനയ്ക്ക് കൂടുതല്‍ വിദേശ ബന്ധങ്ങള്‍ മതിയായേ തീരു. ഉത്തര കൊറിയയുടെ വിദേശവ്യാപാരത്തിന്റെ 90 ശതമാനവും ചൈനയുമായാണ്. ഇത് അമേരിക്കയുടെ വരെ ഉറക്കം കെടുത്തുന്നു. അധികാരം കൈയാളുന്നവര്‍ ശക്തരാണെങ്കില്‍ രാഷ്ട്രവും ശക്തമായിരിക്കും എന്നതാണ് ഷിയുടെ ആപ്തവാക്യം. ചൈന ഉറങ്ങുന്ന സിംഹമാണ്. അതിനെ ഉണര്‍ത്തരുത്. ഉണര്‍ന്നാല്‍ അത് ലോകത്തെ മാറ്റിമറിയ്ക്കുമെന്ന് നെപ്പോളിയന്‍ പറഞ്ഞിട്ടുണ്ട്. ചൈന ഉണര്‍ന്നിരിക്കുന്നു. ഷിജിന്‍പിംഗ് ഒരുപക്ഷേ ലോകക്രമം മാറ്റിമറിച്ചേക്കാം.

Comments

comments

Categories: FK Special, Slider