ജിസിസിയിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് വന്‍കുതിപ്പുണ്ടാകും

ജിസിസിയിലെ ഹോസ്പിറ്റാലിറ്റി രംഗത്ത് വന്‍കുതിപ്പുണ്ടാകും

2,000ത്തോളം ഹോസ്പിറ്റാലിറ്റി പദ്ധതികളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്

ദുബായ്: ഒരു കണ്‍സ്ട്രക്ഷന്‍ ബൂം ആണ് ജിസിസിയെ കാത്തിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ജിസിസി മേഖലയില്‍ 2,000ത്തോളം ഹോസ്പിറ്റാലിറ്റി ലെഷര്‍ പദ്ധതികളാണ് വരാനിരിക്കുന്നത്. ഏകദേശം 200 ബില്ല്യണ്‍ ഡോളറിന്റേതാകും പദ്ധതികള്‍ എന്നാണ് ബിഎന്‍സി നെറ്റ് വര്‍ക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്.

എണ്ണ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥയില്‍ നിന്ന് മാറാനുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ശ്രമമാണ് ഹോസ്പിറ്റാലിറ്റി വിപണിക്ക് കരുത്തേകുന്നത്. കമ്പനികള്‍ ഇതോടെ ടൂറിസം അനുബന്ധ വ്യവസായങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വെക്കാന്‍ തുടങ്ങിയിട്ടുണ്ട്. വരാനിരിക്കുന്ന ദി ബിഗ് 5 കണ്‍സ്ട്രക്ഷന്‍ സമ്മിറ്റിനോട് അനുബന്ധിച്ചാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ദുബായുടെ മാള്‍ ഓഫ് ദി വേള്‍ഡ് നിര്‍മാണം, സൗദി അറേബ്യയുടെ റെഡ് സീ ടൂറിസ്റ്റിക് ഡെവലപ്‌മെന്റിന്റെ രണ്ടാം ഘട്ട നിര്‍മാണം എല്ലാം വന്‍ പദ്ധതികളില്‍ പെടും. ഗള്‍ഫ് മേഖലയുടെ ഹോസ്പിറ്റാലിറ്റി രംഗത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപമുളള മൂന്നാമത്തെ രാജ്യം ഒമാനാണ്. രാജ്യത്ത് വരുന്ന 20 മില്ല്യണ്‍ ഡോളറിന്റെ ലക്ഷ്വറി ബീച്ച് റിസോര്‍ട്ട് വലിയ കുതിപ്പേകുമെന്നാണ് പ്രതീക്ഷ.

പ്രാദേശിക കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ മികച്ച കുതിപ്പുണ്ടാക്കാന്‍ നിലവിലെ പദ്ധതികള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Arabia