അബുദാബിയില്‍ വരുന്നൂ, സൂപ്പര്‍ മാള്‍

അബുദാബിയില്‍ വരുന്നൂ, സൂപ്പര്‍ മാള്‍

മജിദ് അല്‍ ഫുട്ടയ്മിന്റെ നേതൃത്വത്തില്‍ ഉയരുന്ന മാളിന് 380 മില്ല്യണ്‍ ഡോളറാണ് മുതല്‍മുടക്ക്

അബുദാബി: 380 മില്ല്യണ്‍ മുതല്‍മുടക്കില്‍ അബുദാബിയില്‍ വമ്പന്‍ മാളിന്റെ നിര്‍മാണം ആരംഭിച്ചു. ലൈഫ്‌സ്റ്റൈല്‍ ഡെസ്റ്റിനേഷന്‍ എന്ന് വിശേഷിപ്പിക്കുന്ന മാള്‍ 2021ല്‍ തുറക്കാനാണ് പദ്ധതി.

153 സ്റ്റോറുകളും കാരിഫോര്‍ ഹൈപ്പര്‍മാര്‍ക്കറ്റും മാജിക് പ്ലാനറ്റ് എന്റര്‍ടെയ്ന്‍മെന്റ് ഡെസ്റ്റിനേഷനും ഫിറ്റ്‌നസ് സെന്ററുമെല്ലാം ഉള്‍പ്പെടുന്ന മാളിലെ പ്രധാന റീട്ടെയ്ല്‍ കേന്ദ്രമായ സിറ്റി സെന്റര്‍ അല്‍ ജസീറയുടെ നിര്‍മാണോദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു.

മജിദ് അല്‍ ഫുട്ടൈം ആണ് മാള്‍ നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. മജിദ് അല്‍ ഫുട്ടൈമിന്റെയും അല്‍ജസീറ സ്‌പോര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ്ബിന്റെയും സംയുക്ത സംരംഭമാണ് സൂപ്പര്‍ മാള്‍.

അബുദാബിയുടെ ഹൃദയത്തില്‍ പുതിയൊരു ലൈഫ് സ്റ്റൈല്‍ ഡെസ്റ്റിനേഷന്‍ വികസിപ്പിക്കുന്നതില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്-അല്‍ ജസീറ ഇന്‍വെസ്റ്റ്‌മെന്റ് ചെയര്‍മാന്‍ മൊഹമ്മദ് ബിന്‍ ബുട്ടി അല്‍ ഖെബയ്‌സി പറഞ്ഞു.

2021ല്‍ മാളിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മജിദ് അല്‍ ഫുട്ടൈം ഷോപ്പിംഗ് മാള്‍സ് വിഭാഗം സിഇഒ ഗയ്ത് ഷോകയര്‍ പറഞ്ഞു.

Comments

comments

Categories: Arabia