സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രചാരണ വൈഭവം

സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രചാരണ വൈഭവം

അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്ന ട്രാവല്‍ ആന്‍ഡ് ടൂറിസം ബ്രാന്‍ഡായ ഗേറ്റ്‌വേ മലബാര്‍ ഹോളിഡെയ്‌സ് മള്‍ട്ടിനാഷണല്‍ ശൈലിയിലേക്ക് ചുവടുമാറിക്കൊണ്ട് രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്

യാത്ര ചെയ്യാന്‍ വിദേശീയരെ പ്രേരിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ടും അവര്‍ക്കായി വില്ലാ പ്രോജക്ടുകള്‍ പോലുള്ള വേറിട്ട സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തുകൊണ്ട് വിനോദസഞ്ചാരത്തിന് പുതിയ മാനം നല്‍കാന്‍ ശ്രമിക്കുകയാണ് കൊച്ചിയിലെ ഗേറ്റ്‌വേ മലബാര്‍ ഹോളിഡെയ്‌സ്. ഇന്ത്യയില്‍ കേരളം എന്ന സ്ഥലത്ത് എത്തിയാല്‍ സുന്ദരമായി മഴ കാണാമെന്നും വെയില്‍ കായാമെന്നും അറിയാത്ത വിനോദ സഞ്ചാരികള്‍ക്കായി രാജ്യത്തിന് പുറത്ത് കേരളത്തിന്റെ പെരുമയും സവിശേഷതകളും മികച്ച രീതിയില്‍ അവതരിപ്പിച്ചു കൊണ്ടാണ് ഗേറ്റ്‌വേ മലബാര്‍ പ്രചാരണം നടത്തിയത്. കേരളത്തിന്റെ ടൂറിസം വികസനത്തില്‍ നിര്‍ണായക ഇടമാകാന്‍ ഇതുവഴി സ്ഥാപനത്തിന് സാധിച്ചു. ട്രാവല്‍ ആന്‍ഡ് ടൂറിസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചു പൊങ്ങുന്ന കേരളത്തില്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്ന വിശ്വാസ്യതയുള്ള ബ്രാന്‍ഡാണ് ഇന്ന് ഗേറ്റ്‌വേ മലബാര്‍ ഹോളിഡെയ്‌സ്. 2005-ല്‍ കോഴിക്കോട് ജില്ലയില്‍ ഒരു വാടകക്കെട്ടിടത്തില്‍ ആരംഭിച്ച സ്ഥാപനത്തിന് ഇന്ന് കൊച്ചി, ബെംഗളൂരു, കോഴിക്കോട്, കൊളംബോ, ദുബായ് എന്നിവിടങ്ങളില്‍ ഓഫീസുകളുണ്ട്.

ഒരാളുടെ കീഴില്‍ ജോലി ചെയ്യുതിനേക്കാള്‍ സ്വന്തമായി എന്തെങ്കിലും ചെയ്യണം എന്നുള്ള ജിഹാദ് ഹുസൈന്‍ എന്ന ചെറുപ്പക്കാരന്റെ അതിയായ ആഗ്രഹവും പരിശ്രമവുമാണ് ഗേറ്റ്‌വേ മലബാര്‍ എന്ന സ്ഥാപനത്തിന് പിന്നില്‍. കോഴിക്കോട്ടുകാരനായതുകൊണ്ടുതന്നെ ജിഹാദ് തന്റെ സ്ഥാപനത്തിന്റെ പേരില്‍ മലബാറും കൂട്ടിച്ചേര്‍ത്തു. തുടക്കത്തില്‍ ചെറിയ സ്ഥാപനത്തിന് ഉതകുന്നതുപോലെ അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും ചെറുതായിരുന്നു. തുടക്കത്തില്‍ തന്നെ ഗേറ്റ്‌വേ മലബാറിന് ഒട്ടനവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്നു. ബിസിനസ് ലഭിക്കാത്തതു മൂലം ആദ്യ മൂന്നു വര്‍ഷം പ്രതിസന്ധികളുടെ കാലമായിരുന്നു. പ്രതിസന്ധികള്‍ക്കൊടുവില്‍ സുസ്ഥിരമായ വളര്‍ച്ച സ്ഥാപനം നേടുക തന്നെ ചെയ്തു. തുടക്കകാലത്ത് പ്രധാനമായും അറബ് മാര്‍ക്കറ്റിലായിരുന്നു ഗേറ്റ്‌വേ മലബാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അക്കാലത്ത് അറബ് മാര്‍ക്കറ്റില്‍ ആരും സാന്നിധ്യമറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അതവര്‍ക്കൊരു സാധ്യത തന്നെയായി മാറി.

ഇന്ത്യയില്‍ കേരളം എന്ന സ്ഥലത്ത് എത്തിയാല്‍ സുന്ദരമായി മഴകാണാമെന്നും വെയില്‍ കായാമെന്നും അറിയാത്ത വിനോദ സഞ്ചാരികള്‍ക്കായി രാജ്യത്തിന് പുറത്ത് കേരളത്തിന്റെ പെരുമയും സവിശേഷതകളും മികച്ച രീതിയില്‍ അവതരിപ്പിച്ചു കൊണ്ടാണ് ഗേറ്റ്‌വേ മലബാര്‍ പ്രചാരണം നടത്തിയത്. കേരളത്തിന്റെ ടൂറിസം വികസനത്തില്‍ നിര്‍ണായ ഇടമാകാന്‍ ഇതുവഴി സ്ഥാപനത്തിന് സാധിച്ചു. ട്രാവല്‍ ആന്‍ഡ് ടൂറിസവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചു പൊങ്ങുന്ന കേരളത്തില്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമായി അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്ന വിശ്വാസ്യതയുള്ള ബ്രാന്‍ഡാണ് ഇന്ന് ഗേറ്റ്‌വേ മലബാര്‍ ഹോളിഡെയ്‌സ്‌

കേരളത്തിലേക്കെത്തുന്ന അറബികളെ സ്വീകരിക്കാനും അവരുമായി ഇടപെടാനും മറ്റും അറബി ഭാഷ തന്നെ ഉപയോഗിച്ചതായിരുന്നു ഗേറ്റ്‌വേ മലബാറിന്റെ വിജയരഹസ്യങ്ങളില്‍ പ്രധാനം. കേരളത്തിലേക്കെത്തുന്ന വിനോദ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം നിലനിന്നിരുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന് പരിഹരിക്കാന്‍ ഇതിലൂടെ ഗേറ്റ്‌വേ മലബാറിനു കഴിഞ്ഞു. നമ്മുടെ നാട്ടില്‍ ജര്‍മന്‍, റഷ്യന്‍ ഭാഷകള്‍ സംസാരിക്കുന്ന ഗൈഡുകളുടെ എണ്ണം വളരെക്കുറവാണ്. അതേസമയം, അറബ് ഭാഷ സംസാരിക്കുന്ന നിരവധി ഗൈഡുകളുണ്ടുതാനും. അറബ് ഭാഷ സംസാരിക്കുന്ന ഡ്രൈവര്‍മാരും നിരവധിപ്പേരുണ്ട്. ഇത് ഗേറ്റ്‌വേ മലബാറിന് ഏറെ പ്രയോജനകരമായി. സ്ഥാപനം ഇത് ഒരു സാധ്യതയായി കണ്ടു. ഇന്ന് ഗേറ്റ്‌വേ മലബാറിന്റെ ജീവനക്കാരില്‍ അറബിക് എംഎ കഴിഞ്ഞയാളുകളുമുണ്ട്. അറബ് ഭാഷ നന്നായി അറിയാവുന്ന ആളുകളെ തെരഞ്ഞെടുത്ത് അവര്‍ക്ക് ടൂറിസത്തില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുകയാണ് സ്ഥാപനം ഇപ്പോള്‍ ചെയ്യുന്നത്. നിരവധി വെല്ലുവിളികള്‍ അതിജീവിച്ചാണ് ഇന്നത്തെ നിലയിലേക്കെത്തിയതെന്ന് ജിഹാദ് പറഞ്ഞു. നിലവില്‍ 40 ലധികം ജീവനക്കാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

ബിടുബി ബിസിനസിന് പ്രാധാന്യം നല്‍കുന്ന ഇവര്‍ക്ക് മറ്റു ട്രാവല്‍ ഏജന്‍സികളെ അപേക്ഷിച്ച് സബ് ഏജന്‍സികള്‍ വളരെ കുറവാണ്. 90 ശതമാനവും നേരിട്ടുള്ള ബിസിനസാണ് കമ്പനിക്കുള്ളത്. സോഷ്യല്‍ മീഡിയ വഴിയുള്ള മാര്‍ക്കറ്റിംഗിന് ഇന്ന് ഇവര്‍ വളരെ പ്രാധാന്യം നല്‍കുന്നു. മിഡില്‍ ഈസ്റ്റിലാണ് ഗേറ്റ്‌വേ മലബാറിന്റെ ഏറ്റവും കൂടുതല്‍ ബിസിനസ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം 6000ത്തിലധികം അറബ് ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് ഉണ്ടായിരുന്നുവെന്നും ഇതെല്ലാം സോഷ്യല്‍ മീഡിയ വഴിയുള്ള പ്രമോഷന്‍ കൊണ്ട് നേടിയെടുത്തതാണെന്നും ജിഹാദ് പറയുന്നു. ഒരു കാര്യത്തിനും പരമ്പരാഗതമായി മറ്റുള്ളവര്‍ പിന്തുടരുന്ന രീതികളല്ല സ്ഥാപനം ഉപയോഗിക്കുന്നത്. മുഴുവന്‍ വിപണിയെ കൂടി പിന്തുണയ്ക്കുന്ന തരത്തിലാണ് ഗേറ്റ്‌വേ മലബാര്‍ പ്രവര്‍ത്തിക്കുന്നത്.

വില്ല ബൈ ഗേറ്റ്‌വേ മലബാര്‍ എന്ന ഒരു പുതിയ പ്രൊജക്റ്റ് കൂടി ഇവര്‍ തുടങ്ങിയിട്ടുണ്ട്. സഞ്ചാരികള്‍ക്കായി സര്‍വീസ്ഡ് അപ്പാര്‍ട്ടുമെന്റ് സംവിധാനം ഒരുക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഇത്തരത്തിലുള്ള ആദ്യ പ്രൊജക്റ്റ് തുടങ്ങിക്കഴിഞ്ഞു. ആറ് ബെഡ് റൂമുകളുള്ള ഫര്‍ണിഷ്ഡ് ആയ വില്ലയാണ് ഈ പ്രൊജക്റ്റിന്റെ പ്രത്യേകത. ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. ഇന്ത്യയില്‍ ഹോം സ്‌റ്റേ അല്ലാതെ ഇത്തരമൊരു കണ്‍സെപ്റ്റ് ഇല്ലായിരുന്നു. ഇന്തോനേഷ്യയിലൊക്കെ ഇത്തരത്തിലുള്ള വില്ലകള്‍ പ്രചാരത്തിലുണ്ട്. ആദ്യ വര്‍ഷംതന്നെ നഷ്ടമില്ലാത്ത രീതിയിലായിരുന്നു ഇതിന്റെ പ്രകടനമെന്ന് അദ്ദേഹം പറഞ്ഞു. പനങ്ങാടാണ് വില്ല സ്ഥിതി ചെയ്യുന്നത്. വില്ലയിലെ ആറ് മുറികളും വാട്ടര്‍ ഫേസിംഗ് ആണ്. ഈ വിഭാഗത്തിലുള്ള അടുത്ത പ്രൊജക്റ്റ് കോഴിക്കോടാണ് ഉദ്ദേശിക്കുന്നത്. ദി ലീല, ക്രൗണ്‍ പ്ലാസ, ദി ഗേറ്റ്‌വേ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്‌സ്, ദി ലളിത്, ഓറഞ്ച് കൗണ്ടി തുടങ്ങിയ പ്രമുഖ ഹോട്ടലുകളും റിസോര്‍ട്ടുകളുമായി ഇവര്‍ക്ക് സഹകരണമുണ്ട്.

വില്ലാ പ്രോജക്ടുകളെ ടൂറിസവുമായി കൂട്ടിയിണക്കുകയാണ് ഗേറ്റ്‌വേ മലബാര്‍. ഇതിനായി വില്ല ബൈ ഗേറ്റ്‌വേ മലബാര്‍ എന്ന പ്രൊജക്റ്റ് തുടങ്ങി. ആറ് ബെഡ് റൂമുകളുള്ള ഫര്‍ണിഷ്ഡ് ആയ വില്ലയാണ് ഈ പ്രൊജക്റ്റിന്റെ പ്രത്യേകത. ഫൈവ് സ്റ്റാര്‍ ഹോട്ടലിന്റെ എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ടാകും. പനങ്ങാടാണ് വില്ല സ്ഥിതി ചെയ്യുന്നത്. വില്ലയിലെ ആറ് മുറികളും വാട്ടര്‍ ഫേസിംഗ് ആണ്. ഇന്ത്യയില്‍ ഹോം സ്‌റ്റേ അല്ലാതെ ഇത്തരമൊരു കണ്‍സെപ്റ്റ് ഇല്ലായിരുന്നു. ആദ്യ വര്‍ഷം തന്നെ നഷ്ടമില്ലാത്ത രീതിയിലായിരുന്നു ഇതിന്റെ പ്രകടനം. അടുത്ത പ്രൊജക്റ്റ് കോഴിക്കോടാണ് ഉദ്ദേശിക്കുന്നത്

ജിഹാദ് ഹുസൈന്‍, മനേജിംഗ് ഡയറക്റ്റര്‍, ഗേറ്റ്‌വേ മലബാര്‍ ഹോളിഡെയ്‌സ്

പുതിയ പ്രവണതകളും സാധ്യതകളും പ്രയോജനപ്പെടുത്തിക്കൊണ്ട് ടൂറിസം വ്യവസായത്തില്‍ ഉന്നത നിലവാരം കൊണ്ടുവന്ന സ്ഥാപനമാണ് ഗേറ്റ് വേ മലബാര്‍ ഹോളിഡെയ്‌സ്. ഈയിടെ വ്യവസായ സംഘടനയായ അസോചവും യെസ് ബാങ്കും സംയുക്തമായി തയാറാക്കിയ പഠന റിപ്പോര്‍ട്ടില്‍ രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് അടുത്ത സാമ്പത്തിക വര്‍ഷത്തോടെ 2.5 ശതമാനം വളര്‍ച്ച കൈവരിക്കാനുള്ള ശേഷിയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ആഗോളതലത്തിലെ ചെലവു കുറഞ്ഞ ടൂറിസം കേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ടൂറിസം വ്യവസായത്തെ ഉയര്‍ന്ന മല്‍സരക്ഷമതയുള്ളതാക്കാന്‍ കുറഞ്ഞ ജിഎസ്ടി സ്ലാബില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശവും ഉയരുന്നുണ്ട്. 2016-ല്‍ മൊത്തം 2,54,00,000ലധികം തൊഴിലവസരങ്ങളാണ് രാജ്യത്തെ വിനോദസഞ്ചാര മേഖല നല്‍കിയിട്ടുള്ളത്. ഇന്ത്യന്‍ ജിഡിപിയില്‍ മൊത്തം 208.9 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുന്നത് ട്രാവല്‍, ടൂറിസം മേഖലയാണ്. ഇക്കാരണങ്ങളെല്ലാം വരും വര്‍ഷങ്ങളില്‍ രാജ്യത്ത് ടൂറിസം മേഖല വിപുലമായ വളര്‍ച്ചാ സാധ്യതയാണ് തുറന്നു നല്‍കുന്നത്. കേരളത്തിനും ഇത്തരം സാധ്യതകള്‍ വന്‍തോതില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും.

സാധ്യതകള്‍ വികസിക്കുന്നതിനോടൊപ്പം തന്നെ കൂടുതല്‍ ടൂറിസ്റ്റുകളെ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പു വരുത്താനും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനികള്‍ക്കു മാത്രമേ സാധിക്കുകയുള്ളുവെന്ന് ജിഹാദ് പറയുന്നു. എന്നാല്‍ നിലവില്‍ സര്‍ക്കാരിന്റെ പല നയങ്ങളും സഞ്ചാരികളെ ഇന്ത്യയില്‍ നിന്ന് അകറ്റിക്കൊണ്ടിരിക്കുകയാണ്. സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഇതുവഴി ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിസ റഗുലേഷനുകള്‍ കര്‍ശനമാക്കുന്നത് മേഖലയിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കും. മിഡില്‍ ഈസ്റ്റാണ് ഇവരുടെ പ്രധാന വിപണി. ”പ്രതിസന്ധികള്‍ ഏറെയുണ്ടായെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അതേ വളര്‍ച്ചാ നിരക്ക് പിടിച്ചു നിര്‍ത്താന്‍ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. വിനോദസഞ്ചാര മേഖലയില്‍ ഒരു ലൈസന്‍സിംഗ് സംവിധാനം ഇതുവരെ ആവിഷ്‌കരിച്ചിട്ടില്ല. സര്‍ക്കാരോ ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റോ ഇത്തരത്തിലൊരു ലൈസന്‍സിംഗ് സംവിധാനം കൊണ്ടുവന്നിട്ടില്ല. അതുകൊണ്ടുതന്നെ ഒരു ലാപ്‌ടോപ്പും അത്യാവശ്യം ചില സൗകര്യങ്ങളുമുണ്ടെങ്കില്‍ ആര്‍ക്കും ഈ മേഖലയില്‍ പ്രവര്‍ത്തിക്കാമെന്ന സാഹചര്യം വന്നു. ശക്തമായ ഒരു ലൈസന്‍സിംഗ് സംവിധാനം ടൂറിസം രംഗത്തും വേണം. എന്നാല്‍ മാത്രമേ ഓപ്പറേറ്റര്‍മാര്‍ക്ക് വിശ്വാസ്യതയുണ്ടാവുകയുള്ളു. ലൈസന്‍സിംഗ് സംവിധാനം വന്നാല്‍ സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമേ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു എന്ന സ്ഥിതി വരും,” ജിഹാദ് ഹുസൈന്‍ വ്യക്തമാക്കി

2020ഓടെ പുതിയ ഒരു മള്‍ട്ടിനാഷണല്‍ സ്റ്റൈല്‍ ഓഫ് ഓപ്പറേഷന്‍ ആര്‍ജ്ജിച്ചെടുക്കാനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. നിലവില്‍ മൂന്ന് രാജ്യങ്ങളില്‍ ഇവര്‍ക്ക് ഓഫീസുകളുണ്ട്. രണ്ട് രാജ്യങ്ങളില്‍ കൂടി ഓഫീസുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നു. ഓപ്പറേറ്റ് ചെയ്യുന്ന രാജ്യങ്ങളിലെല്ലാം ഓഫീസുകള്‍ വേണമെന്ന ആഗ്രഹമാണ് തനിക്കുള്ളതെന്ന് അദ്ദേഹം പറയുന്നു.

Comments

comments