800 മില്ല്യണ്‍ ഡോളറില്‍ മുഖം മിനുക്കാന്‍ മറിന മാള്‍

800 മില്ല്യണ്‍ ഡോളറില്‍ മുഖം മിനുക്കാന്‍ മറിന മാള്‍

കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം

ദുബായ്: വാട്ടര്‍ഫ്രണ്ട് പദ്ധതി ഉള്‍പ്പടെ വമ്പന്‍ മുഖം മിനുക്കല്‍ പദ്ധതിക്കൊരുങ്ങുകയാണ് അബുദാബിയിലെ മറിന മാള്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത് നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷനാണ്. 800 മില്ല്യണ്‍ ഡോളറിന്റെ പദ്ധതികളാണ് നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കുക.

300,000 സ്‌ക്വയര്‍ കിലോമീറ്ററിന്റെ വികസനം 2018 രണ്ടാം പകുതിയോടെ തുടങ്ങും. നിലവിലെ സൗകര്യങ്ങള്‍ കൂടുതല്‍ അത്യാധുനികമാകും. അബുദാബിയിലെ ആദ്യ സ്‌കേറ്റ് പാര്‍ക്കും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌

അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് 300,000 സ്‌ക്വയര്‍ കിലോമീറ്ററിന്റെ വികസനം 2018 രണ്ടാം പകുതിയോടെ തുടങ്ങും. നിലവിലെ സൗകര്യങ്ങള്‍ കൂടുതല്‍ അത്യാധുനികമാകും. അബുദാബിയിലെ ആദ്യ സ്‌കേറ്റ് പാര്‍ക്കും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെസ്റ്ററന്റ് ടവറിനോട് അനുബന്ധമായി ഡൈനിംഗ് ഡിസ്ട്രിക്റ്റും വികസിപ്പിക്കുമെന്ന് നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ അറിയിച്ചു. ഭാവിയെ മുന്‍കൂട്ടിക്കണ്ടുള്ളതാണ് മാളിന്റെ വികസന പ്രവര്‍ത്തനങ്ങളെന്ന് അധികൃതര്‍ വ്യക്തമാക്കി.

Comments

comments

Categories: Arabia