വേമ്പനാട്ട് കായലില്‍ മാലിന്യ വേലിയേറ്റം

വേമ്പനാട്ട് കായലില്‍ മാലിന്യ വേലിയേറ്റം

വിനോദസഞ്ചാര മേഖലയില്‍ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച് പ്രകൃതിയേയും പരിസ്ഥിയേയും സംരക്ഷിച്ചുകൊണ്ടുള്ള വികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ പദ്ധതിയിലെ നിയമങ്ങള്‍ കാറ്റില്‍ പറത്തി കക്കൂസ് മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും യഥേഷ്ടം വേമ്പനാട്ട് കായലിലേക്ക് തള്ളുകയാണ്. നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനും ലൈസന്‍സില്ലാത്ത ഹൗസ് ബോട്ടുകളെ കണ്ടെത്തി നിയമനടപടിയെടുക്കാനും പോര്‍ട്ട് വകുപ്പിന്റെ ആള്‍ബലവും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. ആവാസ വ്യവസ്ഥയ്ക്കു വെല്ലുവിളി ഉയര്‍ത്തുന്ന നിയമ ലംഘനങ്ങള്‍ യഥാസമയം തടയുന്നതിലൂടെ മാത്രമേ വേമ്പനാടിനെ സംരക്ഷിക്കാന്‍ സാധിക്കൂ

ടൂറിസത്തിന്റെ ഗുണപരമായ അംശങ്ങള്‍ പരമാവധി വര്‍ധിപ്പിക്കാനും തെറ്റായ ഘടകങ്ങളെ ഇല്ലാതാക്കാനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന നിലയില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതി സംസ്ഥാനത്ത് ആദ്യമായി വിജയകരമായി നടപ്പിലാക്കിയ കുമരകം ഉള്‍ക്കൊള്ളുന്ന വേമ്പനാട്ട് കായല്‍ ഇന്ന് അതീവഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്. കക്കൂസ് മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വേമ്പനാട്ട് കായലിന്റെ ആവാസ വ്യവസ്ഥക്ക് വെല്ലുവിളി ഉയര്‍ത്തുകയും വൃത്തിഹീനമാക്കുകയും ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ഫ്യൂച്ചര്‍ കേരള നടത്തിയ അന്വേഷണത്തില്‍ കാണാന്‍ കഴിഞ്ഞത്. ദിനം പ്രതി നാലു ടണ്ണിലധികം മാലിന്യങ്ങള്‍ വേമ്പനാട്ട് കായലില്‍ തള്ളിക്കൊണ്ടിരിക്കുന്നുവെന്നാണ് ടൂറിസം വകുപ്പിന്റെ തന്നെ കണക്ക്. കായലിലെ പ്രധാന കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളും അടിഞ്ഞുകൂടിക്കിടക്കുകയാണ്. ഭക്ഷ്യാവശിഷ്ടങ്ങളും കക്കൂസ് മാലിന്യങ്ങളുമെല്ലാം ചട്ടങ്ങള്‍ കാറ്റില്‍ പറത്തി നിര്‍ബാധം കായലിലേക്ക് തള്ളിക്കൊണ്ടിരിക്കുന്നു. കായലില്‍ ചെളി നിറഞ്ഞ് ചില ഭാഗങ്ങള്‍ അപകടകരമാം വിധം ആഴം കുറഞ്ഞിട്ടുണ്ട്. മത്സ്യഇനങ്ങള്‍ പലതും വംശനാശം നേരിടുകയാണ്. കായലില്‍ നടക്കുന്ന നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വേണ്ടത്ര സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ഏജന്‍സികളും കണ്ണടച്ചിരിപ്പാണ്.

ഹൗസ് ബോട്ടുകളുടെ പെരുപ്പം കായല്‍ മലിനീകരണത്തില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ഇവയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിഞ്ഞാല്‍ മനസിലാകും. തികഞ്ഞ ഉത്തരവാദിത്ത ബോധത്തോടെ മാനദണ്ഡങ്ങള്‍ പാലിച്ചും ഉന്നത നിലവാരം ഉറപ്പുവരുത്തിയും ഹൗസ് ബോട്ട് വ്യവസായം വിജയകരമായി നടത്തുന്നവര്‍ക്ക് പോലും അപമാനം സൃഷ്ടിക്കുകയാണ് ഈ മേഖലയില്‍ ഭൂരിപക്ഷം വരുന്ന ഹൗസ് ബോട്ടുകളുടെ നടപടികള്‍. ഹൗസ് ബോട്ടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ വിവേചനരഹിതമായി കായലില്‍ തള്ളുന്നത് കാണേണ്ടവരുടെ കണ്ണില്‍ പെടാതെ പോകുകയാണ്. ഹൗസ് ബോട്ട് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് 54 ലക്ഷം രൂപ ചെലവില്‍ സര്‍ക്കാര്‍ എഫ് ല്യൂവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച് ഹൗസ് ബോട്ടുകള്‍ മാത്രമാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത്. ആലപ്പുഴയില്‍ സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകളില്‍ നൂറോ ഇരുന്നൂറോ ബോട്ടുകള്‍ മാത്രമാണ് എച്ച് ബ്ലോക്കിലെ പ്ലാന്റിലേക്ക് മാലിന്യങ്ങള്‍ നീക്കുന്നത്. മറ്റെല്ലാ ബോട്ടുകളും കായലിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് ആരുടെയും കണ്ണില്‍പെടാതെ മാലിന്യങ്ങള്‍ പുഴയില്‍ തട്ടുകയാണ് ചെയ്യുന്നത്.

ഹൗസ് ബോട്ട് മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിന് 54 ലക്ഷം രൂപ ചെലവില്‍ സര്‍ക്കാര്‍ എഫ്്‌ല്യൂവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ച് ഹൗസ് ബോട്ടുകള്‍ മാത്രമാണ് ഈ സംവിധാനം ഉപയോഗപ്പെടുത്തുന്നത്. ആലപ്പുഴയില്‍ സര്‍വീസ് നടത്തുന്ന ഹൗസ് ബോട്ടുകളില്‍ നൂറോ ഇരുന്നൂറോ ബോട്ടുകള്‍ മാത്രമാണ് എച്ച് ബ്ലോക്കിലെ പ്ലാന്റിലേക്ക് മാലിന്യങ്ങള്‍ നീക്കുന്നത്. മറ്റെല്ലാ ബോട്ടുകളും കായലിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് ആരുടെയും കണ്ണില്‍പെടാതെ മാലിന്യങ്ങള്‍ പുഴയില്‍ തള്ളുന്നു

രണ്ടായിരത്തില്‍ താഴെ ഹൗസ് ബോട്ടുകളാണ് കേരളത്തില്‍ കായലില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ആലപ്പുഴ, കുമരകം, പള്ളാതുരുത്തി, കൊല്ലം മേഖലയിലാണ് ഇതില്‍ ഭൂരിപക്ഷവും. ആലപ്പുഴ ഫിനിഷിംഗ് പോയിന്റ് മുതല്‍ പുന്നമട ജെട്ടിവരെ സര്‍വീസ് നടത്തുന്ന ബോട്ടുകളില്‍ ഭൂരിഭാഗത്തിനും ലൈസന്‍സില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. എത്ര ഹൗസ് ബോട്ടുകള്‍ക്ക് ലൈസന്‍സ് ഉണ്ട് എന്നതിന് കൃത്യമായ കണക്ക് തുറമുഖ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമല്ല. പഴയ കണക്കാണ് അതിലുള്ളത്. 526 എന്നാണ് ഇതില്‍ പറയുന്നത്. എന്നാല്‍ 638 ഹൗസ് ബോട്ടുകള്‍ക്ക് ലൈസന്‍സുള്ളതായി വകുപ്പ് വൃത്തങ്ങള്‍ വിശദീകരിച്ചു. സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസസ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ സര്‍വെ പ്രകാരം വേമ്പനാട്ട് കായലിന് 328 ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പാരിസ്ഥിതിക ശേഷിയേയുള്ളൂ. ഈ റിപ്പോര്‍ട്ട് അവഗണിച്ചാണ് ഹൗസ് ബോട്ടുകള്‍ക്ക് തോന്നിയ പോലെ ലൈസന്‍സ് നല്‍കിക്കൊണ്ടിരിക്കുന്നത്. ലൈസന്‍സില്ലാത്ത നൂറു കണക്കിന് ഹൗസ് ബോട്ടുകളുടെ കൂടി കണക്കെടുക്കുമ്പോള്‍ ഇവ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം എത്രയെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

ലൈസന്‍സുള്ള ഹൗസ് ബോട്ടുകളില്‍ തന്നെ ഒരു വിഭാഗം മാത്രമാണ് അംഗീകൃത മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍വീസ് നടത്തുന്നത്. ലൈസന്‍സുള്ള 80 ഓളം ഹൗസ് ബോട്ടുകളില്‍ ബയോ ടാങ്കുകള്‍ ഇല്ലെന്നാണ് പോര്‍ട്ടിന്റെ വെബ് സൈറ്റില്‍ തന്നെ പറയുന്നത്. കക്കൂസ് മാലിന്യങ്ങള്‍ ശേഖരിച്ച് എഫഌൂവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിക്കുന്നതിനാണ് ഹൗസ് ബോട്ടുകളില്‍ ബയോ ടാങ്ക് ഫിറ്റ് ചെയ്യണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. ലൈസന്‍സുള്ളവയില്‍ പലതിലും ഈ സംവിധാനം ഇല്ലെന്നിരിക്കെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഒറ്റ ഹൗസ് ബോട്ടിലും ഈ സംവിധാനം ഉണ്ടാകില്ലെന്ന് വ്യക്തമാണ്. ലൈസന്‍സില്ലാത്ത ബോട്ടുകള്‍ക്ക് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ മാലിന്യമെത്തിച്ച് സംസ്‌കരിക്കാന്‍ കഴിയുകയുമില്ല. ലൈസന്‍സ് നമ്പര്‍ കാണിച്ച് ജില്ലാ ടൂറിസം പ്രമോഷണ്‍ കൗണ്‍സിലില്‍ 2000 രൂപ അടച്ചാലാണ് മാലിന്യം നിക്ഷേപിക്കാനുള്ള അനുമതിപത്രം ലഭിക്കുക. ഹൗസ് ബോട്ടിലെ ബയോ ടാങ്കില്‍ ശേഖരിക്കുന്ന കക്കൂസ് മാലിന്യങ്ങള്‍, കിച്ചണ്‍ വേസ്റ്റ് തുടങ്ങിയ ബയോ വേസ്റ്റുകള്‍ നാല് മാസത്തിലൊരിക്കല്‍ എച്ച് ബ്ലോക്കിലെ പ്ലാന്റിലെത്തിച്ച് പമ്പ് ചെയ്ത് മാറ്റണം. വര്‍ഷത്തില്‍ ഇങ്ങനെ മൂന്നു തവണ വീതം മാലിന്യം പ്ലാന്റിലെത്തിച്ച് സംസ്‌കരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ ഹൗസ് ബോട്ടുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുകയുള്ളൂ. പുന്നമടയില്‍ നിന്നും 12 കിലോമീറ്റര്‍ സഞ്ചരിച്ചാലാണ് ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ ഹൗസ് ബോട്ടുകള്‍ക്ക് എത്താന്‍ സാധിക്കുക. ധനനഷ്ടവും സമയനഷ്ടവും ഒഴിവാക്കാന്‍ ലൈസന്‍സുള്ളവര്‍ പോലും അവിടേക്ക് പോകാതെ കായലില്‍ എവിടെയെങ്കിലും കക്കൂസ് മാലിന്യം തള്ളുകയാണ് ചെയ്യുന്നത്. ഡിടിപിസിയില്‍ 2000 രൂപയടച്ച് സര്‍ട്ടിഫിക്കറ്റ് എടുത്ത ശേഷം ഹൗസ് ബോട്ടുമായി ബന്ധപ്പെട്ട ആരെങ്കിലും ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തി ജീവനക്കാര്‍ക്ക് ചെറിയ തുക കൈമടക്ക് കൊടുത്ത് മാലിന്യം സംസ്‌കരിച്ചതിന്റെ രേഖയുമായി മടങ്ങുകയാണ് ചെയ്യുക. കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതിന്റെ ബുദ്ധിമുട്ടും കൈമടക്ക് കിട്ടുമെന്ന സൗകര്യവുമാണ് ജീവനക്കാരെ അഴിമതിക്ക് പ്രേരിപ്പിക്കുന്നത്. ജോലിയുടെ പ്രത്യേകത മൂലമായിക്കണം, പ്ലാന്റിലെ ജീവനക്കാര്‍ മിക്കപ്പോഴും മദ്യത്തിന്റെ ലഹരിയിലുമായിരിക്കും. മാലിന്യം സംസ്‌കരിക്കാന്‍ എത്തുന്ന ഹൗസ് ബോട്ടുകളെ അസൗകര്യങ്ങള്‍ പറഞ്ഞ് ഇവര്‍ തിരിച്ചയക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ലൈസന്‍സുള്ള ഹൗസ് ബോട്ടുകള്‍ പലതും ഇത്തരത്തില്‍ കക്കൂസ് മാലിന്യം കായലില്‍ നിര്‍ബാധം തള്ളുമ്പോള്‍ ലൈസന്‍സില്ലാത്തവയുടെ കാര്യം പ്രത്യേകം പറയേണ്ടതില്ല.

ലൈസന്‍സുള്ള ഹൗസ് ബോട്ടുകളില്‍ തന്നെ ഒരു വിഭാഗം മാത്രമാണ് അംഗീകൃത മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍വീസ് നടത്തുന്നത്. ലൈസന്‍സുള്ള 80 ഓളം ഹൗസ് ബോട്ടുകളില്‍ ബയോ ടാങ്കുകള്‍ ഇല്ലെന്നാണ് പോര്‍ട്ടിന്റെ വെബ് സൈറ്റില്‍ തന്നെ പറയുന്നത്. കക്കൂസ് മാലിന്യങ്ങള്‍ ശേഖരിച്ച് എഫഌൂവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിക്കുന്നതിനാണ് ഹൗസ് ബോട്ടുകളില്‍ ബയോ ടാങ്ക് ഫിറ്റ് ചെയ്യണമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. ലൈസന്‍സുള്ളവയില്‍ പലതിലും ഈ സംവിധാനം ഇല്ലെന്നിരിക്കെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഒറ്റ ഹൗസ് ബോട്ടിലും ഈ സംവിധാനം ഉണ്ടാകില്ലെന്ന് വ്യക്തമാണ്.

കായലുകള്‍ കക്കൂസ് മാലിന്യവിമുക്തമാക്കാന്‍ ഒരുവശത്ത് പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുമ്പോഴാണ് കേരള ടൂറിസത്തിന്റെ കണ്ണായ വേമ്പനാട് കായലില്‍ ടണ്‍കണക്കിന് കക്കൂസ് മാലിന്യം ദിനംപ്രതി ഒരു തടസവുമില്ലാതെ തള്ളിക്കൊണ്ടിരിക്കുന്നത്. വേമ്പനാട് കായലിലെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് നൂറു മില്ലീലിറ്ററില്‍ പതിനായിരത്തിലധികമായി ഉയര്‍ന്നതായി ഡോ. കെ.ജി. പത്മകുമാര്‍ ഉള്‍പ്പടെയുള്ളവര്‍ നേരത്തെ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. ഉത്തരവാദിത്ത ടൂറിസത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ പോര്‍ട്ട് അധികൃതര്‍ മനസുവെച്ചാല്‍ സാധിക്കുന്നതേയുള്ളൂ. ലൈസന്‍സില്ലാത്ത ഹൗസ് ബോട്ടുകളെ കണ്ടെത്തി നിയമനടപടിയെടുക്കാന്‍ പോര്‍ട്ടിന് അധികാരമുണ്ട്. ലൈസന്‍സുള്ള ഹൗസ് ബോട്ടുകളില്‍ ബയോ ടാങ്ക് ഉണ്ടെന്നും ഇവ കൃത്യമായി എഫ്‌ല്യുവന്റ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ച് മാലിന്യ സംസ്‌കരണം നടത്തുന്നുണ്ടെന്നും ഉറപ്പു വരുത്താനും സാധിക്കും. എന്നാല്‍ ആള്‍ബലവും അടിസ്ഥാന സൗകര്യങ്ങളും കാര്യശേഷിയുമില്ലാതെ ദുര്‍ബലാവസ്ഥയില്‍ കഴിയുന്ന പോര്‍ട്ട് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഇതിന് പ്രായോഗിക തടസങ്ങള്‍ ഏറെയുണ്ട്. പോര്‍ട്ട് വകുപ്പിനെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ ഇത്തരം നിയമലംഘനങ്ങള്‍ തടയാനും വേമ്പനാടിനെ സംരക്ഷിക്കാനും സാധിക്കൂ.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേമ്പനാടിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥക്ക് സൃഷ്ടിക്കുന്ന ഭീഷണി ഇതിനേക്കാള്‍ ഭീതിദമാണ്. കായലിന്റെ പലഭാഗങ്ങളില്‍ അടിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ ദുര്‍ബലപ്പെടുത്തുകയാണ്. ടൂറിസ്റ്റുകള്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് വേസ്റ്റും മദ്യക്കുപ്പികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് കായലിന്റെ പലഭാഗങ്ങളും. ഫിനിഷിംഗ് പോയിന്റിലാണ് ഈ കാഴ്ച ഏറ്റവും ദാരുണാവസ്ഥയില്‍ കാണാന്‍ സാധിക്കുക. അടുത്തിടെ ഹൗസ് ബോട്ടുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ടൂറിസം വകുപ്പ് പുതിയൊരു സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ കമ്പനിയെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹൗസ് ബോട്ടുകളില്‍ നിന്ന് ശേഖരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് റീസൈക്ലിംഗ് യൂണിറ്റിലേക്ക് കൊണ്ടു പോകുകയാണ്. 175 ഓളം ബോട്ടുകളില്‍ നിന്ന് ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഈ സംരംഭത്തിന്റെ ഭാവി കായല്‍ മലിനീകരണത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായിരിക്കും.

ഹൗസ് ബോട്ടുകള്‍ സെക്‌സ് ടൂറിസത്തിന്റെ കേന്ദ്രബിന്ദുവാകാന്‍ തുടങ്ങുന്നുവെന്ന അപായ സൂചന വളരെ മുമ്പ് തന്നെ ലഭിച്ചിരുന്നു. ഇന്ന് ഇന്ത്യയില്‍ സെക്‌സ് ടൂറിസത്തിന്റെ ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നായി ആലപ്പുഴയും ഹൗസ് ബോട്ടുകളും ലോകമാകെ തിരിച്ചറിയുകയാണ്. ചൈല്‍ഡ് സെക്‌സ് ടൂറിസത്തിന്റെ ഹോട്ട്‌സ്‌പോട്ടുകളിലൊന്നായും ആലപ്പുഴ മാറിക്കൊണ്ടിരിക്കുന്നുവെന്ന് ഇന്റര്‍നെറ്റില്‍ പരതിയാല്‍ മനസിലാകും. ഹൗസ് ബോട്ടുകളില്‍ യാതൊരു വിധത്തിലുമുള്ള പരിശോധനയും നടക്കില്ലെന്നതാണ് ഇവിടേക്ക് ഇത്തരം അനാശാസ്യ താല്‍പര്യക്കാരെ ആകര്‍ഷിക്കുന്നത്. ഉത്തരവാദിത്ത ടൂറിസത്തിന്റെ നാട്ടില്‍ ഇതും അടിയന്തര പരിഹാരം ആവശ്യപ്പെടുന്നുണ്ട്.

Comments

comments

Categories: FK Special, Slider