അപ്ഗ്രാഡ് 300 കോടി നിക്ഷേപിക്കുന്നു

അപ്ഗ്രാഡ് 300 കോടി നിക്ഷേപിക്കുന്നു

ന്യൂഡെല്‍ഹി : ഓണ്‍ലൈന്‍ എജുക്കേഷന്‍ സ്റ്റാര്‍ട്ടപ്പായ അപ്ഗ്രാഡ് വിദേശ വിപുലീകരണത്തിനായി 300 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു. അപ്ഗ്രാഡ് ഇന്ത്യയില്‍ നിക്ഷേപിച്ച തുകയേക്കാള്‍ മൂന്നിരട്ടി അധികമാണിത്. ഡാറ്റ, ഡിജിറ്റല്‍, ടെക്‌നോളജി എന്നീ മൂന്ന് വിഭാഗങ്ങളില്‍ പ്രാദേശിക വ്യവസായ ആവശ്യകത അനുസരിച്ച് കോഴ്‌സുകള്‍ നല്‍കുന്നതിനായി പശ്ചിമേഷ്യ, തെക്ക് കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ പ്രവേശിക്കാനുള്ള ശ്രമത്തിലാണ് സ്റ്റാര്‍ട്ടപ്പ്.

ഓണ്‍ലൈന്‍ എജുക്കേഷന്‍ കമ്പനി നിര്‍മിക്കാന്‍ ആഗ്രഹമുണ്ടെന്ന് അപ്ഗ്രാഡിന്റെ പ്രെമോട്ടറായ റോണി സ്‌ക്രൂവാല പറഞ്ഞു. സിംഗപ്പൂര്‍, ഓസ്‌ട്രേലിയ, മധേഷ്യ പോലുള്ള വിപണികളില്‍ ഓണ്‍ലൈന്‍ എജുക്കേഷന് മികച്ച അവസരങ്ങള്‍ കാണുന്നുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. തെക്ക് കിഴക്ക്, പടിഞ്ഞാറ് ഏഷ്യയിലെ 400,000 ലധികമുള്ള മാര്‍ക്കറ്റിംഗ് പ്രൊഫഷണലുകള്‍ അധിക നൈപുണ്യം ആവശ്യപ്പെടുന്നുണ്ട്. ഇവിടങ്ങളില്‍ 110 മില്ല്യണ്‍ ഡോളറിന്റെ എജുക്കേഷന്‍ വിപണി വ്യാപ്തിയുമുണ്ട്. ഈ വിപണികള്‍ അപ്ഗ്രാഡിന്റെ ആകര്‍ഷകമായ കേന്ദ്രങ്ങളാണെന്ന് റോണി അഭിപ്രായപ്പെട്ടു.

കമ്പനിക്ക് 300 കോടി രൂപയുടെ ചെലവ്‌ചെയ്യുന്നതിനുള്ള വകയിരുത്തലുണ്ടെന്ന് അപഗ്രാഡിന്റെ സഹസ്ഥപകനായ മായങ്ക് കുമാര്‍ പറഞ്ഞു. ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, യുഎസ് , യുകെ പോലുള്ള വികസിത വിപണികളില്‍ മൂന്ന് ഘട്ടങ്ങളിലായുള്ള അന്താരാഷ്ട്ര വിപുലീകരണത്തിനാണ് കമ്പനി ശ്രമിക്കുന്നതെന്ന് കുമാര്‍ സൂചിപ്പിച്ചു.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കമ്പനി ഇന്ത്യയില്‍ 100 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. മൊത്തം ചെലവിടല്‍ വകയിരുത്തലില്‍ കൂടുതല്‍ നിക്ഷേപത്തിന് കമ്പനി ശ്രമിക്കുന്നുണ്ട്. വിദേശ വിപുലീകരണത്തിനായി ഉടന്‍ തന്നെ 200 കോടി രൂപ ചെലവിടും. ഉള്ളടക്ക വികസനം, തൊഴിലാളി നിയമനം, ബ്രാന്‍ഡ് വിപണനം തുടങ്ങിയവയ്ക്കായി ഈ തുക വിനിയോഗിക്കും. അപ്ഗ്രാഡിന് നിലവില്‍ 200 തൊഴിലാളികളുണ്ട.് അടുത്ത 18 മാസങ്ങള്‍ക്കുള്ളില്‍ ഇത് 350 ല്‍ അധിമാക്കും. വില്‍പ്പന- വിപണന വിഭാഗത്തിലേക്കായിരിക്കും അധികംപേരെ നിയമിക്കുക.

കേബ്രിഡ്ജ് ജഡ്ജ് സ്‌കൂള്‍ ഓഫ് ബിസിനസുമായി സഹകരിച്ച് അടുത്തവര്‍ഷം അപ്ഗ്രാഡ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കോഴ്‌സ് ഓഫര്‍ ചെയ്യും. കൂടാതെ യുകെ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ മുന്‍നിര സര്‍വകലാശാലകളുമായി ചേര്‍ന്ന് കോഴ്‌സുകള്‍ ഓഫര്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

Comments

comments

Categories: Business & Economy