പിഎസ്ബികളുടെ ഓഹരി വില്‍പ്പന: കൂടുതല്‍ തുക ലഭിക്കുമെന്ന് വിലയിരുത്തല്‍

പിഎസ്ബികളുടെ ഓഹരി വില്‍പ്പന: കൂടുതല്‍ തുക ലഭിക്കുമെന്ന് വിലയിരുത്തല്‍

ന്യൂഡെല്‍ഹി: പൊതുമേഖല ബാങ്കുകളുടെ 52 ശതമാനം സര്‍ക്കാര്‍ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ മുന്‍പ് നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ തുക സമാഹരിക്കാനാകുമെന്ന് വിലയിരുത്തല്‍. 58000 കോടി രൂപ ലഭിക്കുമെന്നാണ് പുതിയ കണക്കുകൂട്ടല്‍. ബാങ്കുകള്‍ അധിക മൂലധന സഹായം നല്‍കുന്നതിനു വേണ്ടിയാണ് ഓഹരികള്‍ കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിക്കുന്നത്.

പൊതുമേഖല ബാങ്കുകള്‍ക്ക് അധിക മൂലധന സഹായം നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് അവയുടെ മൂല്യം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. ബാങ്കുകള്‍ക്ക് എളുപ്പത്തില്‍ 58000 കോടി രൂപ സമാഹാരിക്കാന്‍ സാധിക്കുമെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്- അസോചം റിപ്പോര്‍ട്ട് വ്യക്തമാക്കി. വായ്പ നല്‍കുന്നതില്‍ ഉയര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞാല്‍ ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയും കാര്യക്ഷമമായ നികുതി വരുമാനവും വഴിയുള്ള നേട്ടങ്ങള്‍ ഉണ്ടാകുമെന്നും കരുതപ്പെടുന്നു.

Comments

comments

Categories: Banking