ജൂവലറി വിസ്മയങ്ങളൊരുക്കി കാമിലി

ജൂവലറി വിസ്മയങ്ങളൊരുക്കി കാമിലി

കുറഞ്ഞ കാലയളവിനുള്ളില്‍ കോഴിക്കോട് ജില്ലയില്‍ ജൂവലറി വിപണി കൈയടക്കിയവരാണ് കാമിലി ഡയമണ്ട് ആന്‍ഡ് ഗോള്‍ഡ്. സ്വര്‍ണ്ണം, ഡയമണ്ട് മേഖലകളില്‍ 20 വര്‍ഷങ്ങളായുള്ള പരിചയ സമ്പത്തുമായാണ് സാജു തോമസ് കാമിലി ഷോറൂമിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. മറ്റ് ജ്വല്ലറി ഷോറൂമുകളില്‍ നിന്നും വ്യത്യസ്തമായി വളരെ മനോഹരമായ ആഭരണ ശേഖരം എന്ന തന്റെ സ്വപ്‌നം കാമിലിയിലൂടെ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതായി കാമിലി ഡയമണ്ട് ആന്‍ഡ് ഗോള്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ സാജു തോമസ് ഫ്യൂച്ചര്‍ കേരളയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

രണ്ട് വര്‍ഷം മുമ്പ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ച കാമിലി ഡയമണ്ട് ആന്‍ഡ് ഗോള്‍ഡ് ചുരുങ്ങിയ കാലംകൊണ്ടാണ് ജനകീയമായത്. മേഖലയില്‍ വര്‍ഷങ്ങളായുള്ള പരിചയ സമ്പത്ത് കൈമുതലാക്കി ആരംഭിച്ച പ്രസ്ഥാനം ഇന്ന് ആഭരണ വിപണിയില്‍ വേറിട്ട അനുഭവങ്ങള്‍ പകര്‍ന്നു നല്‍കുന്നു. കേരളത്തിനകത്തും പുറത്തും ഈ മേഖലയുമായി ബന്ധപ്പെട്ട നിരവധി കമ്പനികളില്‍ സാജു ജോലി ചെയ്തിട്ടുണ്ട്. ബിരുദ പഠനത്തിനുശേഷം വിദേശത്ത് ജോലി ലഭിച്ചതോടെയാണ് സാജു സ്വര്‍ണ വിപണന മേഖലയിലേക്ക് പ്രവേശിക്കുന്നത്. ആദ്യകാലങ്ങളില്‍ ഒരു ജോലി എന്ന നിലയില്‍ മാത്രം കണ്ടിരുന്ന മേഖലയിലേക്ക് കാലക്രമേണ കൂടുതല്‍ അടുക്കുകയും ഒരു ബിസിനസ് സമുച്ചയം തന്നെ കെട്ടിപ്പെടുക്കുകയും ചെയ്തു. ഇന്ന് കോഴിക്കോട് ജില്ലയില്‍ അറിയപ്പെടുന്ന സ്വര്‍ണ,ഡയമണ്ട് ഷോറൂമുകളിലൊന്നാണ് ഈ സ്ഥാപനം. കാമിലിയുടെ കടിഞ്ഞാണ്‍ സാജുവിന്റെ കൈകളില്‍ ഭദ്രമാകുമ്പോഴും ഏതു കാര്യങ്ങള്‍ക്കും പൂര്‍ണ പിന്തുണയുമായി സുഹൃത്തുക്കളായ റെജി ജോസഫ്, സജി സെബാസ്റ്റ്യന്‍, ബിജു ജോസഫ് എന്നിവരും ഒപ്പമുണ്ട്. സാജുവിന് ഒപ്പം തന്നെ കാമിലി ഗ്രൂപ്പിലെ തുല്യ പങ്കാളിത്തമാണ് ഇവര്‍ മൂന്നു പേര്‍ക്കും.

പ്രമുഖ ജൂവലറികളിലെ പ്രവൃത്തി പരിചയത്തില്‍നിന്നും കാമിലിലേക്കുള്ള കടന്നുവരവ് എങ്ങനെയാണ്?

കൂരാച്ചുണ്ടിലെ ഒരു കര്‍ഷക കുടുംബത്തില്‍ നിന്നുമാണ് എന്റെ വരവ്. പഠനം കഴിഞ്ഞതിനുശേഷം ഏതൊരാളെയും പോലെ ഞാനും ജോലിയെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയപ്പോഴാണ് വിദേശത്ത് ജോലിക്കുള്ള അവസരം ലഭിച്ചത്. ആദ്യം ബഹ്‌റിനിലായിരുന്നു ജോലി ലഭിച്ചത്. സ്വര്‍ണ മേഖലയില്‍ മികച്ച ഒരു കമ്പനിയില്‍ സെയില്‍സ് ബോയ് ആയാണ് തുടക്കം. പിന്നീടാണ് ഡയമണ്ടിലേക്ക് കടന്നത്. ഡയമണ്ട് എന്താണ് അവ എങ്ങനെയുണ്ടാക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ കൂടുതലായി അറിയാനിടയായപ്പോള്‍ ഈ മേഖലയോടുള്ള താല്‍പര്യവും വര്‍ധിച്ചു. അന്നു മുതല്‍തന്നെ എന്റെ സ്വപ്‌നമായിരുന്നു ഡയമണ്ടിന് കൂടുതല്‍ പരിഗണന നല്‍കുന്ന സ്വന്തം ഷോറൂം. കേരളം ഇതുവരെ കാണാത്ത, വ്യത്യസ്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സ്ഥാപനമായിരിക്കണം അത് എന്ന നിര്‍ബന്ധവും എനിക്കുണ്ടായിരുന്നു. ആ സ്വപ്‌നമാണ് ഇന്നു നിങ്ങള്‍ കാണുന്ന കാമിലി ഡയമണ്ട് ആന്‍ഡ് ഗോള്‍ഡ്. ഓരോന്നിലും എക്കാലവും പുതുമ നിലനിര്‍ത്താന്‍ ഞങ്ങള്‍ ശ്രമിക്കാറുണ്ട്. കാമിലിയിലേക്ക് എത്തുന്നവര്‍ക്ക് എന്നും പുതിയ കലക്ഷന്‍സ് നല്‍കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ഓരോ തവണ ആളുകള്‍ വരുമ്പോഴും പുതുമയുള്ളവ നല്‍കണമെന്നാണ് എന്റെ കാഴ്ചപ്പാട്. അതുകൊണ്ടു തന്നെ കാമിലിയില്‍ ആഭരണങ്ങള്‍ ഡിസ്‌പ്ലെ ചെയ്യുന്നത് വ്യത്യസ്തമായ രീതിയില്‍ ആണ്. വിവിധ സ്ഥലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കുന്ന സ്‌പെഷലും മനോഹരവുമായ ശേഖരങ്ങള്‍ മാത്രമാണ് കാമിലിയുടെ ഷോറൂമില്‍ കാണാന്‍ കഴിയുക.

ഇന്ത്യയില്‍ കണ്ടു പരിചയിച്ച ഷോറൂമുകളില്‍ നിന്നും വ്യത്യസ്തമാണ് കാമിലി. ആഭരണങ്ങളില്‍ മാത്രമല്ല, ഷോറൂമിലും ഒരു പ്രൗഢി കൊണ്ടുവരികയായിരുന്നു എന്റെ ലക്ഷ്യം. അപ്‌ഡേറ്റഡ് ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്നത് ഒരു ജൂവലറി ഉടയുടെ കടമയായാണ് ഞാന്‍ കാണുന്നത്. മറ്റ് ഷോറൂമില്‍ വാരി വലിച്ച് ആഭരണങ്ങള്‍ നിറയ്ക്കുന്നതിനേക്കാള്‍ ഏറ്റവും മനോഹരമായി എന്തു ലഭിക്കുമെന്നാണ് ആളുകള്‍ ചിന്തിക്കുന്നത്. ചുരുങ്ങിയ കാലയളവിനുളളില്‍ അത് കാമിലിക്ക് സാധിച്ചിട്ടുണ്ട്.

സാജു തോമസ്

മാനേജിംഗ് ഡയറക്റ്റര്‍

കാമിലി ഡയമണ്ട് ആന്‍ഡ് ഗോള്‍ഡ്

സാധാരണ ജൂവലറികള്‍ സ്വര്‍ണത്തിന് മുന്‍തൂക്കം നല്‍കുമ്പോള്‍ താങ്കള്‍ക്ക് ഡയമണ്ടിനോടാണ് താല്‍പര്യം. ഇതിനു കാരണം?

ഡയമണ്ട് എന്നത് ഒരു വസ്തുവായി കാണാന്‍ കഴിയില്ല. അത് ഒരു അനുഭവമാണ്. സ്വര്‍ണത്തിന്റെ മൂല്യം ചിലപ്പോള്‍ കുറഞ്ഞെന്നിരിക്കും പക്ഷേ ഡയമണ്ട് അന്നും ഇന്നും ഇനിയെല്ലാക്കാലത്തും ഒരേപോലെ നിലനില്‍ക്കുന്ന ഒന്നാണ്. സ്വര്‍ണം അസറ്റായി കാണുമ്പോള്‍ ഡയമണ്ട് നമ്മുടെ പ്രൗഢിയെയാണ് കാണിക്കുന്നത്. എനിക്ക് ആദ്യം മുതല്‍ ഡയമണ്ടിനോടായിരുന്നു താല്‍പര്യം. ഡയമണ്ട് ധരിക്കുമ്പോള്‍ കിട്ടുന്ന ഫീല്‍, അതിന്റെ ലെവല്‍ ഒന്നു വേറെതന്നെയാണ്. ഭൂമിയില്‍ നിന്നും കിട്ടുന്ന ഏറ്റവും അമൂല്യമായ വസ്തുവാണ് ഡയമണ്ട്. ഞങ്ങളുടെ ജ്വല്ലറിയില്‍ ഡയമണ്ടിന്റെ വിപുലമായ ശേഖരം ഉണ്ടെങ്കിലും ഡയമണ്ടിന്റെ അത്ര തന്നെ പ്രാധാന്യം സ്വര്‍ണത്തിനും കാമിലിയില്‍ നല്‍കുന്നുണ്ട്. രണ്ടാം വയസിനോട് അടുക്കുമ്പോള്‍ ഡയമണണ്ടിനൊപ്പം തുല്യതകള്‍ ഇല്ലാത്ത അവസ്ഥയിലേക്ക് സ്വര്‍ണ ശേഖരവും ഇന്ന് കാമിലിക്കുണ്ട്.

പ്രശസ്തരായ ആളുകളെ മുന്‍നിര്‍ത്തി പരസ്യം ചെയ്യുന്നതില്‍ നിന്നും മാറി ആഭരണ ശേഖരങ്ങള്‍ കൊണ്ട് ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുകയാണ് കാമിലിയുടെ ലക്ഷ്യം. ഒരിക്കല്‍ കാമിലിയില്‍ എത്തുന്നവര്‍ പിന്നീട് വീണ്ടും ആഭരണം അന്വേഷിച്ച് മറ്റൊരിടത്തേക്കും പോകാത്ത രീതിയില്‍ അവരുടെ ആഭരണ സങ്കല്‍പംതന്നെ മാറ്റുകയാണ് കാമിലി.

സ്ഥാപനം തുടങ്ങിയ ചെറിയ കാലയളവിനുള്ളില്‍ കാമിലി ജനപ്രീതി നേടിയിരിക്കുന്നു. എന്താണ് വിജയ രഹസ്യം?

2015 നവംബറോടുകൂടിയാണ് കാമിലിയുടെ തുടക്കം. കുറഞ്ഞ സമയം കൊണ്ടുതന്നെ കോഴിക്കോട് നഗരത്തില്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ ഞങ്ങള്‍ക്കു സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ കാമിലിയെ ഈ രീതിയിലേക്ക് മാറ്റിയത് ഞങ്ങളുടെ ആഭരണ ശേഖരം തന്നെയാണ്. ലാഭത്തേക്കാള്‍ ഞങ്ങള്‍ മുന്‍തൂക്കം നല്‍കുന്നത് ഉപഭോക്താക്കളുടെ സംതൃപ്തിക്കാണ്. കസ്റ്റമര്‍ ഇസ് ദി കിംഗ് ആന്‍ഡ് ക്യൂന്‍ എന്നാണല്ലോ പൊതുവെ പറയുന്നത്. അത് എക്കാലവും പിന്തുടരുകയാണ് ഞങ്ങള്‍. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍കൊണ്ട് നൂറുകണക്കിന് സംതൃപ്തരായ ഉപഭോക്താക്കളെ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. സ്റ്റോക്കുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തിലും വളരെയധികം ശ്രദ്ധ നല്‍കിയിരുന്നു. സ്‌റ്റോക്ക് എടുക്കാന്‍ മാത്രമായി ഒട്ടുമിക്ക സ്ഥലങ്ങളിലും പോകാറുണ്ട്. ആഭരണങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ മാത്രമല്ല, കാമിലിയുടെ ഭാഗമായ ഓരോന്നും തെരഞ്ഞെടുക്കുമ്പോള്‍ വളരെ ശ്രദ്ധിച്ചു മാത്രമേ ചെയ്യാറുള്ളൂ. അത് ഷോറൂമിലെ ജീവനക്കാരുടെ കാര്യത്തിലും അങ്ങനെതന്നെ. അനുഭവ സമ്പന്നരായ ജീവനക്കാര്‍ ആണ് എന്നും കാമിലിയുടെ മുതല്‍ക്കൂട്ടുകളില്‍ ഒന്ന്. കാമിലിയുടെ നേട്ടങ്ങള്‍ക്ക് ഒപ്പം തന്നെ എന്നും നില്‍ക്കുന്നവരാണ് ഇവിടുത്തെ ഓരോ ജീവനക്കാരും. ഒപ്പം കാമിലിയുടെ എല്ലാ കാര്യങ്ങള്‍ക്കും എനിക്ക് ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ കഴിയുന്ന കൂട്ടുകാര്‍ റെജി ജോസഫ്, സജി സെബാസ്റ്റ്യന്‍, ബിജു ജോസഫ്. അതാണ് ഞങ്ങളുടെ വിജയ രഹസ്യത്തില്‍ പ്രധാന ഘടകം.

റൊമാന്റിക് നെയിം ഇന്‍ കാലിക്കറ്റ്

കാമിലി എന്ന പേരിനു പോലും പറയാന്‍ കഥകള്‍ ഏറെയാണ്. ഷോറൂമിന്റെ ഇറ്റാലിയന്‍ ടച്ച് പേരിലും കൊണ്ടുവരികയാണ് സാജു ചെയ്തത്. കാമിലി എന്ന പദത്തിന് ഡിക്ഷനറി അര്‍ത്ഥമൊന്നും പറയാനില്ല. എന്നാല്‍ ഒരു പ്രത്യേക ഭംഗി ആ പേരിന് കാണാന്‍ ഉപഭോക്താക്കള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ സര്‍ നെയിമാണ് കാമിലി. ആഭരണങ്ങളിലെ പരിപൂര്‍ണ്ണത, പുതുമ, ഗുണനിലവാരം, പണത്തിന്റെ മൂല്യം, ധാര്‍മികത തുടങ്ങിയ നിരവധി അര്‍ത്ഥ തലങ്ങളില്‍ കാമിലിയെ നിര്‍വചിക്കാം.

കോഴിക്കോടുള്ള വന്‍കിട ജൂവലറികളില്‍ നിന്നും കാമിലിയെ വേറിട്ട് നിര്‍ത്തുന്ന ഘടകങ്ങള്‍ എന്തെല്ലാമാണ്?

ഇവിടെ നിന്നും ആളുകള്‍ വാങ്ങുന്ന ഓരോ ഉല്‍പ്പന്നങ്ങള്‍ മറ്റുള്ളവരോട് സംസാരിക്കണമെന്ന നിര്‍ബന്ധം എനിക്കുണ്ട്. ഓരോ ആഭരണങ്ങള്‍ക്കും നിരവധി കഥകള്‍ പറയാനുണ്ട്. ആ കഥകള്‍ ആഭരണങ്ങള്‍ തന്നെ പറയുമ്പോഴാണ് ഞാന്‍ എന്റെ വിജയം ആസ്വദിക്കുന്നത്. മറ്റ് ഷോറൂമുകളില്‍ നിന്നും കാമിലിയെ വ്യത്യസ്തമാക്കുന്നതില്‍ പ്രധാനിയും അതാണ്. പൊതുവെ ഇന്നത്തെ പെണ്‍കുട്ടികള്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളോട് താല്‍പര്യം കാണിക്കുന്നത്. അതുകൊണ്ടു തന്നെ വിപണിയില്‍ കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മനോഹരവും പുതിയ മോഡലുകളും മാത്രമേ കാമിലിയിലേക്ക് തിരഞ്ഞെടുക്കാറുള്ളൂ. വൈറ്റ് ഗോള്‍ഡ്, പിങ്ക് ഗോള്‍ഡ്, ബ്ലാക്ക് ഗോള്‍ഡ്, ബ്രൗണിഷ് ഗോള്‍ഡ് തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന നിരവധി ആഭരണ ശേഖരങ്ങളാണ് കാമിലി ഒരുക്കി നല്‍കുന്നത്. ഇവിടേക്ക് എത്തുന്നവര്‍ ഒരിക്കലും നിരാശയോടെയോ തൃപ്തിയില്ലാതെയോ മടങ്ങുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ രണ്ടു വര്‍ഷക്കാലവും അങ്ങനെ ഒരു മോശം അനുഭവവും കാമിലിക്ക് നേരിടേണ്ടി വന്നിട്ടില്ല. യാത്രയ്ക്കിടെ ഇറ്റലിയില്‍ നിന്നും കണ്ട ഒരു മോഡലാണ് കാമിലി എന്ന ഷോറൂമിനു തുടക്കമായത്. ഇറ്റാലിയന്‍ മോഡലിലാണ് ഷോറൂം രൂപകല്പന. ഇറ്റാലിയന്‍ ടച്ചില്‍ രൂപകല്‍പന ചെയ്ത കേരളത്തിലെ ആദ്യ ഷോറൂം ആണ് കാമിലി. ഇന്ത്യയില്‍ കണ്ടു പരിചയിച്ച ഷോറൂമുകളില്‍ നിന്നും വ്യത്യസ്തമാണ് കാമിലിയുടെ ഓരോ ഭാഗങ്ങളും. ആഭരണങ്ങളില്‍ മാത്രമല്ല, ഷോറൂമിലും ഒരു പ്രൗഢി കൊണ്ടുവരികയായിരുന്നു എന്റെ ലക്ഷ്യം. ഷോറൂമില്‍ വാരി വലിച്ച് ആഭരണങ്ങള്‍ നിറയ്ക്കുന്നതിനേക്കാള്‍ ഏറ്റവും മനോഹരമായി വ്യത്യസ്ത മോഡലുകളില്‍ എന്തു ലഭിക്കുമെന്നാണ് ആളുകള്‍ ചിന്തിക്കുന്നത്. ചുരുങ്ങിയ കാലയളവിനുളളില്‍ അത് കാമിലിക്ക് സാധിച്ചിട്ടുണ്ട്.

Comments

comments

Categories: FK Special, Slider

Related Articles