പ്രായം 40 കഴിഞ്ഞോ ? ഓര്‍മിക്കാം 15 കാര്യങ്ങള്‍

പ്രായം 40 കഴിഞ്ഞോ ? ഓര്‍മിക്കാം 15 കാര്യങ്ങള്‍

നാല്‍പതു വയസ് കഴിഞ്ഞാല്‍ ആരോഗ്യത്തില്‍ കൂടുതല്‍ കരുതലാകാം. ഭക്ഷണത്തിലും ജീവിതശൈലികളിലും ഓര്‍ത്തുവയ്ക്കാന്‍ ചില വിഷയങ്ങള്‍ പരിചയപ്പെടുത്തുകയാണിവിടെ

വയസ് നാല്‍പതു കഴിഞ്ഞാല്‍ ഒട്ടുമിക്കര്‍ക്കും ചെറിയ രീതിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഏറിവരും. ശരീരത്തില്‍ പലവിധ മാറ്റങ്ങള്‍ പ്രകടമാകുന്ന സമയമാണിത്. ഈ മാറ്റങ്ങള്‍ കൊണ്ടുതന്നെ രോഗങ്ങളുണ്ടാകാനുള്ള സാധ്യതകളും ഏറുന്നു. ഭക്ഷണത്തിലും ജീവിത ശൈലിയിലും ശ്രദ്ധ നല്‍കി ലളിതമായ ചില കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നത് നാല്‍പതു കഴിഞ്ഞാലും ആരോഗ്യം നിലനിര്‍ത്താന്‍ സഹായകരമാണ്.

1. കാല്‍സ്യത്തിന്റെ അളവ് കൂട്ടുക : എല്ലുകളുടെ ബലത്തിന് കാല്‍സ്യം അത്യന്താപേക്ഷിതമാണ്. പ്രായം കൂടുന്തോറും എല്ലുകളുടെ കാഠിന്യം കുറയുന്നതിനാല്‍ ദിനംപ്രതി 1000-1200 മില്ലിഗ്രാം കാല്‍സ്യം വരെ ആഹാരത്തില്‍ ഉള്‍ക്കൊള്ളിക്കണം. ഇതുവഴി എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോപൊറോസിസ്, പൊട്ടലുകള്‍ എന്നിവ ഒഴിവാക്കാം.

2. പേശികളുടെ ബലം വര്‍ധിപ്പിക്കുക: പേശികളുടെ ബലം വര്‍ധിപ്പിക്കുന്നതിനായി വ്യായാമം സ്ഥിരമാക്കാം. ജിമ്മില്‍ പോകാതെതന്നെ വിവിധതരം ബാഡി വെയിറ്റ് എക്‌സര്‍സൈസിലൂടെ പേശീബലം കൂട്ടാവുന്നതാണ്.

3. ഡോക്റ്ററുടെ നിര്‍ദേശാനുസരണം മാത്രം സപ്ലിമെന്റുകള്‍: സപ്ലിമെന്റുകള്‍ ശരീരത്തിന് പ്രയോജനകരമാണ്. എന്നാല്‍ എല്ലാവിധ ആരോഗ്യ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഇവയ്ക്കു കഴിയാത്തതിനാല്‍ ഡോക്റ്ററോട് ചോദിച്ചതിനുശേഷം മാത്രം കഴിക്കുക. രക്ത പരിശോധനയിലൂടെ നമുക്ക് സപ്ലിമെന്റുകള്‍ ആവശ്യമോ അല്ലയോ എന്നു മനസിലാക്കാന്‍ കഴിയും.

4. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുക: രക്തത്തില്‍ പഞ്ചസാരയുടെ തോത് കൂടുന്നതും കുറയുന്നതും തലവേദന, തളര്‍ച്ച എന്നിവയുണ്ടാക്കുന്നതിനാല്‍ കാര്‍ബോ ഹൈഡ്രേറ്റ് കൂടുതലടങ്ങിയ ആഹാരം നിയന്ത്രിക്കണം.

5. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം: പ്രായമേറിയ കോശങ്ങളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്ന ഫ്രീ റാഡിക്കലുകള്‍ ആന്റി ഓക്‌സിഡന്റുകളില്‍ അടങ്ങിയിട്ടുള്ളതിനാല്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുക.

6. നാരുകളടങ്ങിയ ഭക്ഷണം: കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും നാരുകളടങ്ങിയ ഭക്ഷണം സഹായിക്കും.

7. പുകവലി ഉപേക്ഷിക്കുക: എല്ലാ പ്രായക്കാരിലും പുകവലി ദോഷം ചെയ്യും. ഹൃദ്രോഗം, കാന്‍സര്‍, ഡിമന്‍ഷ്യ തുടങ്ങിയ പലവിധ അസുഖങ്ങള്‍ക്കു കാരണമാകുന്നതിനാല്‍ നാല്‍പതിനുശേഷം പുകവലി ഉപേക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തേടണം.

8. തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ അവഗണിക്കരുത് : നാല്‍പതു വയസിനുശേഷം തൈറോയ്ഡ് പ്രശ്‌നങ്ങളില്‍ കൂടുതല്‍ കരുതലുണ്ടാകണം. ഇതിന്റെ ലക്ഷണങ്ങളായ ക്ഷീണം, ശരീരഭാരം കൂടുക, ത്വക്കിലെ വരള്‍ച്ച എന്നിവയുണ്ടായാല്‍ ഡോക്റ്ററുടെ നിര്‍ദേശം സ്വീകരിക്കാവുന്നതാണ്.

9. സ്‌ട്രെച്ചിംഗ് ശീലമാക്കുക : മസിലുകള്‍ക്കും ജോയിന്റുകള്‍ക്കും ഈ പ്രായത്തില്‍ ദൃഢതയേറുന്നതിനാല്‍ സ്‌ട്രെച്ചിംഗ് പതിവാക്കുന്നത് പേശികള്‍ക്ക് അയവുണ്ടാക്കുന്നതിനും വേദനകള്‍ ഇല്ലാതാകുന്നതിനും സഹായിക്കും. രാവിലെ സ്‌ട്രെച്ച് ചെയ്യുന്നത് ദിവസം മുഴുവന്‍ ശരീരത്തിന് ഉണര്‍വുണ്ടാക്കാന്‍ സഹായിക്കും. യോഗ, ധ്യാനം എന്നിവയും ഉപയോഗപ്രദമാണ്.

10. വാര്‍ഷിക ചെക്കപ്പുകള്‍ പതിവാക്കുക : പ്രായം നാല്‍പതു കഴിഞ്ഞെന്നു കരുതി ഡോക്റ്ററുടെ സേവനം ഒഴിവാക്കാതെ എല്ലാ വര്‍ഷവും ആരോഗ്യ പരിശോധനകള്‍ നടത്തുക. രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം, കണ്ണുകളുടെ പരിശോധന, പ്രത്യേകിച്ച് സ്ത്രീകള്‍ സ്തനാര്‍ബുദ പരിശോധനകളിലും ശ്രദ്ധിക്കണം.

11. കൂടുതല്‍ പൊട്ടാസ്യം അടങ്ങിയ ഭക്ഷണം: ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ വാഴപ്പഴം ഉത്തമം. ചീര, കിഴങ്ങ്, അവക്കാഡോ എന്നിവയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.

12. കഠിന വ്യായാമം ഒഴിവാക്കുക: ഹൃദയത്തിന് ആയാസകരമാകുന്ന വ്യായാമങ്ങള്‍ ഒഴിവാക്കുക. എന്നാല്‍ മിതമായ രീതിയിലുള്ള നടത്തം, സ്‌ട്രെച്ചിംഗ്, യോഗ, നിശ്ചിത സമയം ജോംഗിംഗ് എന്നിവയാകാം. മണിക്കൂറുകളോളം സൈക്കിള്‍ ചവിട്ടുന്നത് ഒഴിവാക്കണം.

13. വിറ്റാമിന്‍ ബി12 സപ്ലിമെന്റുകള്‍ : ത്വക്ക്, തലമുടി എന്നിവയുടെ ആരോഗ്യത്തിനായി വിറ്റാമിന്‍ ബി12 സപ്ലിമെന്റുകള്‍ ഡോക്റ്ററുടെ നിര്‍ദേശാനുസരണം സ്വീകരിക്കാം. മുട്ട, മത്സ്യം, മാംസം, പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ ഇവ അടങ്ങിയിട്ടുണ്ട്.

14. നടക്കാം, ഡ്രൈവിംഗ് കുറയ്ക്കാം : കലോറി കുറയ്ക്കാനും ആരോഗ്യം വര്‍ധിപ്പിക്കാനും നടത്തം ഏറെ സഹായിക്കും. ഡ്രൈവിംഗ് കുറച്ച് അടുത്ത സ്ഥലങ്ങളിലേക്ക് നടത്തം ശീലമാക്കാം. പ്രതിദിനം 15 മിനിറ്റ് നടക്കുന്നത് എല്ലുകളെ ബാധിക്കുന്ന ഓസ്റ്റിയോപൊറോസിസ് രോഗ സാധ്യത കുറയ്ക്കും.

15. ആഹാരം മിതമാക്കുക: ശരീരഭാരം കുറയ്ക്കുന്നവരെ ഉദ്ദേശിച്ചല്ല ഈ ഉപദേശം. കലോറിയുടെ തോത് കുറയ്ക്കുന്നത് ആയുസ് കൂടാനും പ്രായാധിക്യം കൊണ്ടുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നതയി ഗവേഷങ്ങള്‍ സൂചിപ്പിക്കുന്നു.

Comments

comments

Categories: FK Special, Slider