ഡെക്കാത്തലനുമായി ഫഌപ്കാര്‍ട്ട് സഹകരിക്കുന്നു

ഡെക്കാത്തലനുമായി ഫഌപ്കാര്‍ട്ട് സഹകരിക്കുന്നു

ബെംഗളൂരു : ഓണ്‍ലൈന്‍ വിപണനകേന്ദ്രമായ ഫഌപ്കാര്‍ട്ട് ലിമിറ്റഡ് ഡെക്കത്തലനുമായി സഹകരിച്ച് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ വില്‍ക്കാന്‍ തയ്യാറെടുക്കുന്നു. സഹകരണത്തിന്റെ ഭാഗമായി ഡെക്കാത്തലന്റെ സ്‌പോര്‍ട്‌സ് എക്യുപ്‌മെന്റ്‌സ്, ഫിറ്റ്‌നസ് പ്രോഡക്റ്റ്, ക്ലോത്തിംഗ്, ഫുട് വെയര്‍, അസസറീസ് ഉള്‍പ്പെടെയുള്ള എല്ലാ പ്രോഡക്റ്റുകളും ഫഌപ്കാര്‍ട്ടിലൂടെ വില്‍ക്കും. ക്വെച്ചുവ, ഡോമിയോസ്, കിപ്‌സ്ത, ബിറ്റ്വിന്‍, കലെഞ്ചി പോലുള്ള മുന്‍നിര സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് ബ്രാന്‍ഡുകളില്‍ നിന്ന് 120 ലധികം ഉല്‍പ്പന്ന വിഭാഗങ്ങള്‍ ഫഌപ്കാര്‍ട്ട് ലിസ്റ്റ് ചെയ്യും. ഡിസംബറോടെ 30 ലധികം സ്‌പോര്‍ട്‌സ് ലൈനുകള്‍ ലൈവാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

രണ്ടാംനിര നഗരങ്ങളില്‍ ഉള്‍പ്പെടെയുള്ള ഫഌപ്കാര്‍ട്ടിന്റെ 100 മില്ല്യണിലധികം വരുന്ന ഉപഭോക്തൃ ബേസില്‍ വിപണനം സാധ്യമാക്കാന്‍ സഹകരണം ഡെക്കാത്തലന് ഉപകരിക്കും. ഓഫ്‌ലൈന്‍ സ്റ്റോറുകളിലെ അതേ വിലയില്‍ തന്നെയായിരിക്കും ഫഌപ്കാര്‍ട്ടിലൂടെ വില്‍ക്കുന്ന ഡെക്കാത്തലന്‍ ഉല്‍പ്പന്നങ്ങളുടെ വില. ബേസിക്ക് ഫിറ്റ്‌നസ് അസസറീസിന്റെ കാപെയ്ന്‍, ഡൈവിംഗ്, സ്‌നോര്‍ക്കലിംഗ് പോലുള്ള പ്രത്യേക പ്രോഡക്റ്റുകളില്‍ വലിയ ശേഖരമുള്ളതിനാല്‍ ഡെക്കാത്തലന്‍ അതിന്റെ എതിരാളികളുമായി മത്സരത്തിലാണ്.

രാജ്യത്തെ സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് വ്യവസായത്തിന് 1.8 ബില്ല്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്. ഈ വിഭാഗത്തിന് ഏഴ് ശതമാനമെ ഓണ്‍ലൈന്‍ വ്യാപനമുള്ളൂ. ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ്, ഫിറ്റ്‌നസ് വെയര്‍, എക്യുപ്‌മെന്റ് വിഭാഗത്തില്‍ ഫഌപ്കാര്‍ട്ടാണ് വിപണി പ്രമുഖരെന്ന് ഫഌപ്കാര്‍ട്ടിന്റെ ഫാഷന്‍ മേധാവിയായ റിഷി വാസുദേവ് പറഞ്ഞു.

Comments

comments

Categories: Business & Economy