വന്‍ ഓഫറുമായി എയര്‍ടെല്‍ രംഗത്ത്

വന്‍ ഓഫറുമായി എയര്‍ടെല്‍ രംഗത്ത്

* ലക്ഷ്യം ആര്‍കോമിന്റെ വരിക്കാരെ

ടെലകോം രംഗത്ത് ജിയോ തുടക്കമിട്ട നിരക്ക് യുദ്ധം ഈയടുത്ത കാലത്തൊന്നും അവസാനിക്കുമെന്നു തോന്നുന്നില്ല. കസ്റ്റമറെ ഞെട്ടിച്ചു കൊണ്ട് എയര്‍ടെല്‍ കഴിഞ്ഞ ദിവസം വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 144 രൂപയ്ക്ക് 2 ജിബി ഹൈസ്പീഡ് 4ജി ഡേറ്റ സ്വന്തമാക്കാനുള്ള അവസരമാണ് എയര്‍ടെല്‍ ഒരുക്കിയിരിക്കുന്നത്. ഡേറ്റയ്ക്കു പുറമേ അണ്‍ലിമിറ്റഡ് വോയ്‌സ് കോളും സൗജന്യമായി നല്‍കുന്നുണ്ട്. 28 ദിവസത്തെ കാലാവധിയാണ് ഓഫറിനുള്ളത്. പ്രീപെയ്ഡ് കസ്റ്റമേഴ്‌സിനു വേണ്ടിയുള്ളതാണ് ഈ ഓഫര്‍.

കഴിഞ്ഞ ദിവസം ആര്‍കോം (റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്) എന്ന ടെലകോം കമ്പനി കടക്കെണിയില്‍പ്പെട്ടതിനെ തുടര്‍ന്നു 2ജി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പോവുകയാണെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നു എയര്‍ടെല്ലും വൊഡാഫോണും ഉള്‍പ്പെടുന്ന ടെലകോം കമ്പനികള്‍ ആര്‍കോമിന്റെ വരിക്കാരെ നോട്ടമിട്ടിരിക്കുകയാണ്. ഇവരെ തങ്ങളുടെ വരിക്കാരാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് വന്‍ ഓഫറുകളുമായി എയര്‍ടെല്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നതെന്നു സംസാരമുണ്ട്.

Comments

comments

Categories: FK Special