വെര്‍ച്വല്‍ റിയല്‍റ്റി ആരോഗ്യത്തിനു ഹാനികരമോ ?

വെര്‍ച്വല്‍ റിയല്‍റ്റി ആരോഗ്യത്തിനു ഹാനികരമോ ?

ഹെഡ്‌സെറ്റുകള്‍ വഴി ത്രിമാന കാഴ്ചയില്‍ (3ഡി) ആളുകള്‍ ഇടപെടുന്ന ഒരു ഭാവി എന്ന നിലയിലേക്കാണു ഗവേഷണങ്ങള്‍ പുരോഗമിക്കുന്നത്. വെര്‍ച്വല്‍ റിയല്‍റ്റിയുടെ അടിസ്ഥാനവും ഇതു തന്നെയാണ്. ടെക്‌നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനു കമ്പനികളാണു വെര്‍ച്വല്‍ റിയല്‍റ്റിയില്‍ അടിസ്ഥാനമായ ഗെയ്മുകളും ആപ്പുകളും വികസിപ്പിക്കുന്നത്. ഫിലിം മേക്കേഴ്‌സാണെങ്കിലും ഡോക്യുമെന്ററികള്‍ക്കും ആനിമേഷനുകള്‍ക്കുമായി വിആറിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്ന കാര്യത്തെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നുമുണ്ട്

വെര്‍ച്വല്‍ റിയല്‍റ്റി (വിആര്‍) അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെഡ്‌സെറ്റുകള്‍ (മൈക്രാഫോണ്‍ കൂട്ടിച്ചേര്‍ത്തിട്ടുള്ള ഒരു ജോഡി ഹെഡ്‌ഫോണുകള്‍) ഉപയോഗിക്കുന്നത്, പ്രത്യേകിച്ചു കുട്ടികളില്‍ കൂടുതല്‍ അപകടസാധ്യത ഉയര്‍ത്തുന്നുമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍ രംഗത്ത്. ലീഡ്‌സ് സര്‍വകലാശാലയിലെ ഗവേഷകരാണു ഇക്കാര്യം അറിയിച്ചത്. വിആര്‍ സെറ്റുകളുടെ അമിത ഉപയോഗം കാഴ്ചശക്തിയെ ബാധിക്കുമെന്നും അതിലൂടെ മാനസികനില താറുമാറാക്കുമെന്നുമാണു കണ്ടെത്തിയിരിക്കുന്നത്.
ഫേസ്ബുക്ക്, ഗൂഗിള്‍ പോലുള്ള ടെക്‌നോളജി ഭീമന്മാര്‍ വിആര്‍ അടിസ്ഥാനമാക്കിയ സാങ്കേതികവിദ്യ അനുദിനം വികസിപ്പിച്ചു കൊണ്ടു മുന്നേറുന്ന സാഹചര്യത്തിലാണു പുതിയ വെളിപ്പെടുത്തലുമായി ഗവേഷകര്‍ രംഗത്തെത്തിയിരിക്കുന്നത്. 2ഡി സ്‌ക്രീനില്‍ വെര്‍ച്വല്‍ 3ഡി അനുഭവം വാഗ്ദാനം ചെയ്യുന്നതാണു വിആര്‍ ഹെഡ്‌സെറ്റ്. ഇൗ ഡിവൈസ് ഉപയോഗിക്കുന്നതിലൂടെ കണ്ണിന് അമിത സമ്മര്‍ദ്ദമാണു വരുത്തിവയ്ക്കുന്നതെന്ന് ലീഡ്‌സ് സര്‍വകലാശാലയിലെ പ്രഫസര്‍ മാര്‍ക് മോണ്‍ വില്യംസ് പറയുന്നു. മുതിര്‍ന്നവരിലാകട്ടെ, ഇതു തലവേദനയിലേക്കും ചീങ്കണിലേക്കും (sore eye) നയിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

ഉന്നതവിദ്യാഭ്യാസ രംഗത്ത് വിആര്‍ ഉപയോഗിക്കുന്നത് ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ലീഡ്‌സിലെ ദന്ത വിദ്യാര്‍ത്ഥികളെ വിആര്‍ ഹെഡ്‌സെറ്റുകള്‍ ഉപയോഗിച്ചു ദന്ത പരിശോധന നടത്താന്‍ പരിശീലിപ്പിച്ചിരിക്കുന്നു.

ഫൈസല്‍ മുഷ്താഖ് എന്ന ഹ്യുമണ്‍ പെര്‍ഫോമന്‍സ് റിസര്‍ച്ച് വിദഗ്ധന്റെ നേതൃത്വത്തിലാണ് ലീഡ്‌സ് സര്‍വകലാശാലയിലെ ഗവേഷകര്‍ പഠനം നടത്തിയത്. എട്ട് മുതല്‍ 12 വയസിനിടയിലുള്ള 20-ാംളം കുട്ടികളോടു വെര്‍ച്വല്‍ റിയല്‍റ്റി ലോകത്തില്‍ പ്രവേശിച്ചു 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗെയ്മിലേര്‍പ്പെടാന്‍ നിര്‍ദേശിച്ചു. ഗെയിം കഴിഞ്ഞു കുട്ടികളില്‍ പരിശോധന നടത്തിയപ്പോള്‍, ഇവരില്‍ ചിലര്‍ക്കു ദൂരവ്യത്യാസങ്ങള്‍ കണ്ടെത്തുന്നതിനുള്ള കഴിവ് നഷ്ടപ്പെട്ടതായി ബോദ്ധ്യപ്പെട്ടു. മറ്റ് ചിലരിലാകട്ടെ, ഗെയിം കഴിഞ്ഞയുടനെ മാനസികനില വളരെ മോശമായ നിലയിലേക്കു താഴുകയും ചെയ്തു. ഈ ഇഫക്ടുകള്‍ ഹ്രസ്വ നേരത്തേയ്ക്കു മാത്രമായിരുന്നെങ്കിലും വെര്‍ച്വല്‍ റിയല്‍റ്റിയുടെ ദോഷഫലങ്ങള്‍ നന്നായി മനസിലാക്കി തരുന്നവയായിരുന്നു. കുട്ടികളുടെ കാഴ്ചയെയും മാനസികനിലയെയും വിആര്‍ ഡിവൈസുകളുടെ ഉപയോഗം എപ്രകാരം ബാധിക്കുന്നു എന്നു ബോദ്ധ്യപ്പെടുത്തി തരുന്ന ആദ്യ പരീക്ഷണങ്ങളിലൊന്നായിരുന്നു ഇതെന്നു ഫൈസല്‍ മുഷ്താഖ് പറഞ്ഞു. വെര്‍ച്വല്‍ റിയല്‍റ്റി വാഗ്ദാനം ചെയ്യുന്ന എല്ലാ ഗുണകരമായ സാധ്യതകളും കുട്ടികള്‍ക്ക് പ്രയോജനമുണ്ടാകുന്നവയാണെന്ന് ഉറപ്പാക്കണമെങ്കില്‍ ഇവയുടെ സുരക്ഷിതമായ ഉപയോഗം സംബന്ധിച്ച ശാസ്ത്രീയ തെളിവുകള്‍ വളരെ പ്രധാനമാണ്. എന്നാല്‍ വിആര്‍ ഉപയോഗത്തിന്റെ ദോഷവശങ്ങളെ കുറിച്ചു മനസിലാക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ അത് കുട്ടികളിലും മുതിര്‍ന്നവരിലുമുണ്ടാക്കുന്ന കെടുതികള്‍ വളരെ വലുതായിരിക്കുകയും ചെയ്യും.

ഭാവിയില്‍ ആഭ്യന്തര, വ്യാവസായിക തലത്തില്‍ വെര്‍ച്വല്‍ റിയല്‍റ്റി നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒരു ടെക്‌നോളജിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഹെഡ്‌സെറ്റുകള്‍ വഴി ത്രിമാന കാഴ്ചയില്‍ (3ഡി) ആളുകള്‍ ഇടപെടുന്ന ഒരു ഭാവി എന്ന നിലയിലേക്കാണു ഗവേഷണങ്ങള്‍ പുരോഗമിക്കുന്നത്. വെര്‍ച്വല്‍ റിയല്‍റ്റിയുടെ അടിസ്ഥാനവും ഇതു തന്നെയാണ്. ടെക്‌നോളജി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനു കമ്പനികളാണു വെര്‍ച്വല്‍ റിയല്‍റ്റിയില്‍ അടിസ്ഥാനമായ ഗെയ്മുകളും ആപ്പുകളും വികസിപ്പിക്കുന്നത്. ഫിലിം മേക്കേഴ്‌സാണെങ്കിലും ഡോക്യുമെന്ററികള്‍ക്കും ആനിമേഷനുകള്‍ക്കുമായി വിആറിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്ന കാര്യത്തെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നുമുണ്ട്. ഫേസ്ബുക്കും യുട്യൂബുമാകട്ടെ വിആര്‍ ഉപയോഗിച്ച് 360 വീഡിയോ വികസിപ്പിക്കുന്ന തിരക്കിലുമാണ്. വെര്‍ച്വല്‍ ഗെയിം കളി കമ്പക്കാര്‍ ഇപ്പോള്‍ Call of Duty എന്ന കമ്പ്യൂട്ടര്‍ ഗെയിം കളിക്കാന്‍ ഇഷ്ടപ്പെടുന്നത് വിആര്‍ ഹെഡ്‌സെറ്റ് ധരിച്ചു കൊണ്ടാണ്.

നേരത്തേ ഈ ഗെയിം കൂടുതലും കളിച്ചിരുന്നത് കമ്പ്യൂട്ടര്‍, ടിവി സ്‌ക്രീനിലായിരുന്നു. ഉന്നതവിദ്യാഭ്യാസ രംഗത്ത് വിആര്‍ ഉപയോഗിക്കുന്നത് ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ലീഡ്‌സിലെ ദന്ത വിദ്യാര്‍ത്ഥികളെ വിആര്‍ ഹെഡ്‌സെറ്റുകള്‍ ഉപയോഗിച്ചു ദന്ത പരിശോധന നടത്താന്‍ പരിശീലിപ്പിച്ചിരുന്നു. വിആര്‍ ഹെഡ്‌സെറ്റ് ഉപയോഗിച്ചു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കു ശരീരത്തിലെ മുഴകള്‍, മുറിവുകള്‍ എന്നിവ പഠിക്കാന്‍ കഴിയുമെന്നും തെളിയിച്ചിട്ടുണ്ട്. സൈക്കിള്‍ ഓട്ട മല്‍സരത്തില്‍ പങ്കെടുക്കുമ്പോള്‍, ടെന്നിസ്, ഗോള്‍ എന്നിവ കളിക്കുമ്പോള്‍ വിആര്‍ ഹെഡ്‌സെറ്റ് ധരിക്കുകയാണെങ്കില്‍ നമ്മള്‍ വിനിയോഗിച്ച ഊര്‍ജ്ജത്തെ അളക്കാന്‍ സാധിക്കും. ഇത്തരത്തില്‍ സമസ്ത മേഖലകളിലും കമ്പ്യൂട്ടര്‍ ടെര്‍മിനലുകള്‍ക്കു ബദലായി വിആര്‍ ഹെഡ്‌സെറ്റുകള്‍ മാറാന്‍ പോവുകയാണ്. കീബോര്‍ഡും മൗസും ഇനി ഓര്‍മ മാത്രമാകും. വാക്കുകള്‍ക്കു നേരെ കൈ വീശി കൊണ്ടു വാചകങ്ങള്‍ നിര്‍മിക്കുന്ന തലത്തിലേക്കു നമ്മളെ കൊണ്ടു പോവുകയാണു ടെക്‌നോളജി. എന്നാല്‍ വളരെ വേഗതയുള്ള കമ്പ്യൂട്ടര്‍ നിര്‍മിച്ചു കൊണ്ടോ, മികച്ച സ്‌ക്രീനുകളെ അടിസ്ഥാനമാക്കിയുള്ളതോ ആയിരിക്കരുത് ഈ രംഗത്തെ വിപുലീകരണവും വികസനവും. പകരം വെര്‍ച്വല്‍ ലോകവുമായി ബന്ധപ്പെടുന്ന കുട്ടികളുടെ ആരോഗ്യസംരക്ഷണത്തിനു കൂടി മുന്‍തൂക്കം നല്‍കുന്നതായിരിക്കണമെന്നു വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

എന്താണ് വെര്‍ച്വല്‍ റിയല്‍റ്റി ?

കൃത്രിമമായി സൃഷ്ടിക്കപ്പെടുന്ന ഒരു മായികലോകമാണു വെര്‍ച്വല്‍ റിയല്‍റ്റി. സോഫ്റ്റ്‌വെയറുകളുടെ സഹായത്താല്‍ ത്രിമാനസാങ്കേതികത ഉപയോഗിച്ചാണു വെര്‍ച്വല്‍ റിയല്‍റ്റി നിര്‍മിക്കുന്നത്. 3 ഡി ദൃശ്യങ്ങളോടൊപ്പം കമ്പ്യൂട്ടര്‍ സ്‌ക്രീനിലോ, പ്രൊജക്ടറിലോ, ശബ്ദം സന്നിവേശപ്പിക്കുന്നതിലൂടെ യഥാര്‍ത്ഥ ലോകത്തിന്റെ പ്രതീതി ഉളവാക്കുന്നു.

Comments

comments

Categories: FK Special, Slider