ഇലക്ട്രിക് വാഹനങ്ങള്‍ പരിസ്ഥിതിക്കു കൂടുതല്‍ അനുയോജ്യമെന്നു പഠനം

ഇലക്ട്രിക് വാഹനങ്ങള്‍ പരിസ്ഥിതിക്കു കൂടുതല്‍ അനുയോജ്യമെന്നു പഠനം

കാര്‍ബണ്‍ ഇന്ധനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഡീസല്‍ എന്‍ജിനുകളെ അപേക്ഷിച്ചു വളരെ കുറഞ്ഞ അളവിലുള്ള ഹരിതഗൃഹവാതകം മാത്രമാണു പുറന്തള്ളുന്നതെന്നു പുതിയ റിപ്പോര്‍ട്ട്. കല്‍ക്കരി പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ ഏറെയുള്ള രാജ്യമാണു പോളണ്ട്. ഇവിടെ കഴിഞ്ഞ ദിവസം ബെല്‍ജിയത്തിലെ വിയുബി സര്‍വകലാശാല നടത്തിയ പഠനത്തില്‍, ഡീസല്‍ വാഹനങ്ങള്‍ പുറന്തള്ളിയ ഗ്രീന്‍ഹൗസ് ഗ്യാസിന്റെ നാലിലൊന്നു മാത്രമാണ് ഇലക്ട്രിക് വാഹനങ്ങള്‍ പുറന്തള്ളുന്നതെന്നു കണ്ടെത്തുകയുണ്ടായി. യൂറോപ്പില്‍ ഇന്നു വില്‍പ്പന നടത്തുന്ന പുതിയ വാഹനങ്ങളില്‍ 1.7 %വും ഇലക്ട്രിക്ക് വാഹനങ്ങളാണ്. ഡീസലിനേക്കാള്‍ മാലിന്യതോത് കുറഞ്ഞവയാണ് ഇലക്ട്രിക് വാഹനങ്ങളെന്നു പറയുമ്പോഴും ഇലക്ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാക്ടറിയുടെ നിര്‍മാണഘട്ടത്തിനിടെ പുറന്തള്ളുന്ന ഗ്രീന്‍ഹൗസ് വാതകത്തിന്റെ തോത് ആശാവഹമല്ലെന്നതും ഒരു യാഥാര്‍ഥ്യമാണ്. ബാക്ടറിയുടെ നിര്‍മാണത്തിനാവശ്യമായ ലോഹങ്ങളായ ലിഥിയം, കോബാള്‍ട്ട്, നിക്കല്‍, ഗ്രാഫൈറ്റ് തുടങ്ങിയവ ഘനനം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പാരസ്ഥിതിക പ്രശ്‌നങ്ങളും വേറെയുമുണ്ട്.

Comments

comments

Categories: FK Special