ബോട്ട് നിര്‍മാണ രംഗത്തെ സമുദ്ര സ്പര്‍ശം

ബോട്ട് നിര്‍മാണ രംഗത്തെ സമുദ്ര സ്പര്‍ശം

ബോട്ട് നിര്‍മാണ രംഗത്തെ സമുദ്ര സ്പര്‍ശം ബോട്ടു നിര്‍മ്മാണ മേഖലയില്‍ ഇന്ത്യയിലെ തന്നെ പ്രമുഖ കമ്പനിയാണ് സമുദ്ര. അത്യാധുനികമായ സാങ്കേതികവിദ്യ കൈമുതലാക്കി മേഖല കീഴടക്കുകയാണ് കേരളത്തില്‍ നിന്നുള്ള ഈ ബ്രാന്‍ഡ്

സാന്റിയാഗോ..എഴുപത്തിയഞ്ചു വയസു പ്രായമുള്ള ഒരു വൃദ്ധന്‍. പ്രായം വകവയ്ക്കാതെ ഒരു ചെറു പായ് വഞ്ചിയില്‍ കയറി കടലില്‍ പോയി മീന്‍ പിടിക്കുന്നവന്‍. അയാള്‍ക്ക് മല്ലിടേണ്ടി വരുന്നത് മാര്‍ളിന്‍ എന്ന മത്സ്യത്തോടും ഒരുകൂട്ടം സ്രാവുകളോടുമാണ്. തന്റെ ലക്ഷ്യം സാധ്യമാക്കാന്‍ ആ വൃദ്ധന്‍ നടത്തുന്ന പരിശ്രമമാണ് ഏണസ്റ്റ് ഹെമിങ്‌വേയുടെ കിഴവനും കടലുമെന്ന പുസ്തകത്തിന്റെ പ്രമേയം. സമുദ്രഷിപ്പ് യാര്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ ഡോ. എസ് ജീവന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകമാണിത്. അസാധാരണവും മഹത്തരവുമായ ചിലത് കരസ്ഥമാക്കാനുള്ള മനുഷ്യസമരത്തെ സൂചിപ്പിക്കുന്ന ഈ പുസ്തകം പൊരുതി നേടിയ വിജയത്തിന് ഉടമയായ ജീവനെ പോലൊരാള്‍ക്ക് പ്രിയപ്പെട്ടതായതില്‍ അത്ഭുതമില്ല. പരാജയഭീതി മൂലം തന്റെ പരിശ്രമം ഉപേക്ഷിക്കാത്ത ഈ കഥാപാത്രം ലക്ഷ്യം നേടുവോളം വീണ്ടും വീണ്ടും പരിശ്രമിക്കുന്നത് സമുദ്രയെന്ന ബ്രാന്‍ഡിന്റെ വളര്‍ച്ചാ വഴികളില്‍ പ്രചോദനമായി അദ്ദേഹത്തിന് തോന്നിയിരിക്കാം.

1990ലാണ് സമുദ്ര ഷിപ്പ്‌യാര്‍ഡിന്റെ തുടക്കം. ഇക്കാലത്താണ് ഫൈബര്‍ ഗ്ലാസ് ബോട്ടുകളുടെ നിര്‍മ്മാണം ആരംഭിച്ചത്. ജീവന്റെ അച്ഛന്‍ സുധാകരനാണ് സമുദ്രക്ക് ആരംഭം കുറിച്ചത്. കയര്‍ കയറ്റുമതി ചെയ്തിരുന്ന പിതാവിന് സൗദിയില്‍ നിന്നു ധാരാളം ഓര്‍ഡര്‍ ലഭിച്ചിരുന്നു. അന്ന് കണ്ടെയ്‌നറുകളൊന്നും ഇല്ലാതിരുന്ന കാലമായിരുന്നു. സൗദിയിലെ ജിദ്ദാ തുറമുഖത്ത് കപ്പലുകള്‍ തിങ്ങിക്കൂടുന്നതിനാല്‍ ചിലത് തീരത്ത് അടുക്കാനാവാതെ പുറത്തു കിടക്കുകയാണ് ചെയ്തിരുന്നത്. അവിടെ നിന്ന് ചെറിയ ബോട്ടുകളിലും വള്ളങ്ങളിലുമായാണ് ഈ കയറുകള്‍ കരയിലെത്തിച്ചിരുന്നത്. ഇത്തരം ചെറിയ ബോട്ടുകള്‍ക്ക് ഏറെ ആവശ്യക്കാരുണ്ടായിരുന്നു. ഇത് മനസിലാക്കി പിതാവ് ഇവയുടെ നിര്‍മ്മാണ കമ്പനി ആരംഭിക്കുകയായിരുന്നു. അവിടെ സുഹൃത്തുക്കള്‍ ധാരാളമുള്ളതിനാല്‍ വ്യാപാര ബന്ധങ്ങള്‍ കണ്ടെത്താന്‍ കാര്യമായ ബുദ്ധിമുട്ടും ഉണ്ടായില്ല. പിന്നീട് ബിസിനസ് അദ്ദേഹത്തിന്റെ മൂന്ന് മക്കള്‍ ഏറ്റെടുത്തു. അത്യാധുനികമായ സാങ്കേതികവിദ്യ കൈമുതലായുള്ള സമുദ്ര ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഈ രംഗത്ത് സ്വന്തമായൊരു ഇടം നേടി.

ഗോവയിലും മറ്റും പ്രസിദ്ധമായ വിഞ്ച് പാരാസെയില്‍ സംസ്ഥാനത്ത് ആദ്യമായി നിര്‍മിച്ചതും സമുദ്രയാണ്. ഈ ജലയാനത്തിന് 28 മുതല്‍ 45 അടിവരെ വിസ്തീര്‍ണമുള്ള പാരഷ്യൂട്ട് ഉപയോഗിക്കാനുള്ള സംവിധാനമാണുള്ളത്. 40 നോട്ടിക്കല്‍ മൈലാണ് വേഗം. ഒരേസമയത്ത് രണ്ടുപേര്‍ക്ക് 600 അടിവരെ ഉയരത്തില്‍ പറന്നുപൊങ്ങാം. 330 കുതിരശക്തിയുള്ള വോള്‍വോ പെന്റാ എന്‍ജിനാണ് ഈ ജലയാനത്തിന്റെ ജീവന്‍. എന്‍ജിനുമാത്രം 45 ലക്ഷം രൂപയായിരുന്നു വില

പരമ്പരാഗത ബോട്ടുകള്‍ നിര്‍മിച്ചിരുന്നത് തടി ഉപയോഗിച്ചാണ്. പിന്നീട് ഇതിന് സ്റ്റീല്‍ ഉപയോഗിക്കാന്‍ തുടങ്ങി. സ്റ്റീലില്‍ നിന്ന് പിന്നീട് കോംപോസിറ്റിലേക്ക് മാറി. ലോകമെമ്പാടും കോംപോസിറ്റ് ബോട്ടുകള്‍ക്ക് ഇന്ന് വമ്പന്‍ സാധ്യതകളാണുള്ളത്. കോംപോസിറ്റിന്റെ സാധ്യതകളാണ് ഈ മേഖലയിലേക്ക് ഇവരെ ആകര്‍ഷിച്ചത്. ഫൈബര്‍ ഗഌസ് റീ ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക്കാണ് കോംപോസിറ്റായി ഉപയോഗിക്കുന്നത്. ഇന്ധനക്ഷമത, ഭാരക്കുറവ്, ദൃഢത, ഈട് എന്നിവയാണ് കോംപോസിറ്റിന്റെ സവിശേഷതകള്‍.

ഇന്ന് ബോട്ടു നിര്‍മ്മാണ മേഖലയില്‍ ഇന്ത്യയിലെ തന്നെ പ്രമുഖ കമ്പനിയാണ് സമുദ്ര കപ്പല്‍ നിര്‍മ്മാണകേന്ദ്രം.വിവിധ തരത്തിലുള്ള ബോട്ടുകള്‍ രൂപകല്‍പ്പന ചെയ്ത്, നിര്‍മിച്ച് വിതരണം ചെയ്യുന്ന സമുദ്ര ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ബ്രാന്‍ഡുകളില്‍ ഒന്നായി വളര്‍ന്നു കഴിഞ്ഞു. കെഎസ്ഇബി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, കേരള പോലിസ്, ഐഎസ്ആര്‍ഒ, പ്രതിരോധ മന്ത്രാലയം, ലേക്‌സ് ആന്‍ഡ് ലഗൂണ്‍സ്, ബിഎസ്എഫ്, വേള്‍ഡ് വിഷന്‍ തുടങ്ങിയ ഉപഭോക്താക്കള്‍ സമുദ്രയുടെ കരുത്ത് തെളിയിക്കുന്നു. ലക്ഷ്വറി ഹൗസ് ബോട്ട്, കൊപ്ര വള്ളം, വര്‍ക്ക് ബോട്ട്‌സ്, റോ ബോട്ട്‌സ്, ഫ്‌ളോട്ടിംഗ് ജെട്ടി, പൊന്‍ടൂണ്‍ ബോട്ട്‌സ്, പവര്‍ ബോട്ടുകള്‍, പാസഞ്ചര്‍/ ഫെറി വെസലുകള്‍, ഫിഷിംഗ് ബോട്ടുകള്‍ തുടങ്ങി ഇവരുടെ ഉല്‍പ്പന്നങ്ങളുടെ ശ്രേണിയും നീളുന്നു.

പരമ്പരാഗത ബോട്ടുകള്‍ നിര്‍മിച്ചിരുന്നത് തടി ഉപയോഗിച്ചാണ്. പിന്നീട് ഇതിന് സ്റ്റീല്‍ ഉപയോഗിക്കാന്‍ തുടങ്ങി. സ്റ്റീലില്‍ നിന്ന് പിന്നീട് കോംപോസിറ്റിലേക്ക് മാറി. ലോകമെമ്പാടും കോംപോസിറ്റ് ബോട്ടുകള്‍ക്ക് ഇന്ന് വമ്പന്‍ സാധ്യതകളാണുള്ളത്. കോംപോസിറ്റിന്റെ സാധ്യതകളാണ് ഈ മേഖലയിലേക്ക് ഇവരെ ആകര്‍ഷിച്ചത്. ഫൈബര്‍ ഗഌസ് റീ ഇന്‍ഫോഴ്‌സ്ഡ് പ്ലാസ്റ്റിക്കാണ് കോംപോസിറ്റായി ഉപയോഗിക്കുന്നത്. ഇന്ധനക്ഷമത, ഭാരക്കുറവ്, ദൃഢത, ഈട് എന്നിവയാണ് കോംപോസിറ്റിന്റെ സവിശേഷതകള്‍

ഉപഭോക്താക്കള്‍ അര്‍പ്പിക്കുന്ന വിശ്വാസമാണ് സമുദ്രയുടെ വിജയമെന്ന് ജീവന്‍ പറയുന്നു. മേഖലയില്‍ 25ലേറെവര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള ജീവന്‍ സമുദ്ര ബ്രാന്‍ഡിന്റെ വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും മുന്നില്‍ സഞ്ചരിച്ചയാളാണ്. പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള പ്രവര്‍ത്തനരീതിയാണ് സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നത്. ചെറിയ ഒരു നിര്‍മാണ കമ്പനിയായി പ്രവര്‍ത്തനം തുടങ്ങിയ സമുദ്ര ഇന്ന് ഏറെ മുന്നോട്ട് പോയിരിക്കുന്നു. നൂതനമായ സാങ്കേതിക വിദ്യകളും അതിന്റെ വിപുലമായ സാധ്യതകളും ഇവര്‍ പ്രയോജനപ്പെടുത്തുന്നു. മേഖലയില്‍ ഐഎസ്ഒ 9001-2008 അംഗീകാരം നേടിയെടുത്ത ആദ്യ കമ്പനിയെന്ന ബഹുമതിയും സമുദ്രയ്ക്ക് സ്വന്തം.

ട്യൂണ മത്സ്യത്തെ പിടിക്കാനുള്ള ബോട്ട് രൂപകല്‍പന ചെയ്തുകൊണ്ട് ഇവര്‍ ഈ രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. സഷിമി ഗ്രേഡ് എന്ന പേരിലാണ് ട്യൂണ പിടിത്തത്തിനായി സമുദ്ര ബോട്ട് നിര്‍മ്മിച്ചത്. ആഗോളതലത്തില്‍ തന്നെ പ്രത്യേക ശ്രദ്ധ നേടിയ സമുദ്രയുടെ മോഡല്‍ ആണിത്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു ബോട്ട് നിര്‍മിക്കുന്നത്. വിപണിയില്‍ മികച്ച വില ലഭിക്കുന്ന ഈ മല്‍സ്യത്തിന് വളരെ വലിയ വാണിജ്യമൂല്യമുണ്ട്. കേരള തീരത്തോടടുത്തുള്ള ലക്ഷദ്വീപില്‍ ട്യൂണ മത്സ്യം ലഭിക്കുന്നുണ്ട്. പക്ഷേ അവിടെ ട്യൂണ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനുള്ള പ്രക്രിയകളുടെ അഭാവമുണ്ട്. ലക്ഷദ്വീപില്‍ ഒരു കാനിങ് ഫാക്ടറിയാണുള്ളത്. ട്യൂണ സംസ്‌കരിച്ച് കാനുകളിലാക്കി സൂക്ഷിക്കാനുള്ള സംവിധാനമാണിത്. അഞ്ച് കിലോ പച്ച ട്യൂണ ഉണക്കിയാല്‍ മാത്രമേ ഒരു കിലോ ഉണക്ക ട്യൂണ ലഭിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഉണക്കിയ ട്യൂണക്ക് വിലയും കൂടുതലാണ്. സാധാരണ മീന്‍പിടിത്തത്തില്‍ നിന്ന് വ്യത്യസ്തമായി ട്യൂണ പിടിത്തത്തിന് പ്രത്യേക പരിശീലനം ആവശ്യമാണ്. ലക്ഷദ്വീപ് ഭരണ വിഭാഗവുമായി യോജിച്ചു പ്രവര്‍ത്തിച്ച് നല്ലൊരു മാതൃക നിര്‍മ്മിക്കാന്‍ സമുദ്ര മുന്നിട്ടിറങ്ങി. ഒരു ബോട്ട് എങ്ങനെ നിര്‍മ്മിക്കണമെന്ന സാങ്കേതിക പരിജ്ഞാനവും നിര്‍മ്മാണ രഹസ്യവും സമുദ്രക്കുണ്ട്. പക്ഷെ ഈ പ്രക്രിയ നടപ്പില്‍ വരുത്തണമെങ്കില്‍ ജപ്പാന്‍ സാങ്കേതിക വിദഗ്ധര്‍ ഇവിടെ വന്ന് തൊഴിലാളികള്‍ക്കൊപ്പം നിന്ന് ജോലി ചെയ്ത് അവരുടെ രീതികളിലേക്ക് എത്തണം. ഇത്തരം പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ അഞ്ചു വര്‍ഷം വരെ സമയം വേണ്ടിവരും. മറ്റു തരത്തിലുള്ള ബോട്ടു നിര്‍മ്മാണത്തിന് നിരവധി ആളുകളുള്ളതുകൊണ്ടാണ് സമുദ്ര ഇത്തരം ബോട്ടുകളുടെ നിര്‍മാണത്തില്‍ ശ്രദ്ധിക്കുന്നത്.

വിനോദ സഞ്ചാരം, പ്രതിരോധം, തൊഴില്‍ എന്നീ മേഖലകളിലേക്കാണ് പ്രധാനമായും സമുദ്രയില്‍ നിന്നു ബോട്ടുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. രാജ്യത്തുടനീളം സമുദ്ര വിനോദത്തിനായുള്ള ബോട്ടുകള്‍ വിതരണം ചെയ്യുന്നതു സമുദ്രയുടെ നേതൃത്വത്തിലാണ്. കായലിലാണ് കടലിനേക്കാള്‍ കൂടുതല്‍ വിനോദ മേഖല സജീവം. കടലിലെയും കായലിലെയും നിയമങ്ങള്‍ വ്യത്യസ്തമാണ്. കായല്‍ ടൂറിസത്തിനുള്ള ബോട്ടുകള്‍ ഒരിക്കലും കടല്‍ മാര്‍ഗം കൊണ്ടുപോകാനാവില്ല. എന്നാല്‍ റോഡിന് വീതിയില്ലാത്തതിനാല്‍ വലിയ ബോട്ടുകള്‍ കരമാര്‍ഗവും കൊണ്ടുപോകാനാവില്ല. 10 അടി നീളവും 40 അടി വീതിയില്‍ കൂടുതലുമുള്ള ഒന്നും തന്നെ കര വഴി എത്തിക്കാനാവില്ല. 16 അടി വീതിയും 90 അടി നീളവുമാണ് ഒരു ഹൗസ് ബോട്ടിന്റെ വലിപ്പം. അതുകൊണ്ടുതന്നെ ഹൗസ് ബോട്ട് ഒരിടത്തു നിന്നും മറ്റൊരിടത്ത് എത്തിക്കുക അസാധ്യമാണ്. എത്ര ഹൗസ് ബോട്ടുകള്‍ നിര്‍മ്മിക്കണം എന്നതിന്റെ അടിസ്ഥാനത്തില്‍ സാങ്കേതികവിദ്യയും തൊഴിലാളികളുടെ പ്രയത്‌നവും അങ്ങോട്ട് പറിച്ചു നടേണ്ടി വരും. ചുരുങ്ങിയത് അഞ്ചെണ്ണമെങ്കിലും നിര്‍മ്മിക്കാനുണ്ടായാല്‍ മാത്രമെ ഇങ്ങനെ ചെയ്യാറുള്ളുവെന്ന് എസ് ജീവന്‍ പറയുന്നു. ആന്ധ്രാ ടൂറിസത്തിനുവേണ്ടി ഇത്തരത്തില്‍ ഹൗസ് ബോട്ടുകള്‍ നിര്‍മിച്ചു നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ഇന്ന് ബോട്ടു നിര്‍മ്മാണ മേഖലയില്‍ ഇന്ത്യയിലെ തന്നെ പ്രമുഖ കമ്പനിയാണ് സമുദ്ര കപ്പല്‍ നിര്‍മ്മാണകേന്ദ്രം.വിവിധ തരത്തിലുള്ള ബോട്ടുകള്‍ രൂപകല്‍പ്പന ചെയ്ത്, നിര്‍മിച്ച് വിതരണം ചെയ്യുന്ന സമുദ്ര ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ബ്രാന്‍ഡുകളില്‍ ഒന്നായി വളര്‍ന്നു കഴിഞ്ഞു. കെഎസ്ഇബി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, കേരള പോലിസ്, ഐഎസ്ആര്‍[blockquote style="3"] ബോട്ട് നിര്‍മാണ രംഗത്തെ സമുദ്ര സ്പര്‍ശം ബോട്ടു നിര്‍മ്മാണ മേഖലയില്‍ ഇന്ത്യയിലെ തന്നെ പ്രമുഖ കമ്പനിയാണ് സമുദ്ര. അത്യാധുനികമായ സാങ്കേതികവിദ്യ കൈമുതലാക്കി മേഖല കീഴടക്കുകയാണ് കേരളത്തില്‍ നിന്നുള്ള ഈ ബ്രാന്‍ഡ്

ഒ, പ്രതിരോധ മന്ത്രാലയം, ലേക്‌സ് ആന്‍ഡ് ലഗൂണ്‍സ്, ബിഎസ്എഫ്, വേള്‍ഡ് വിഷന്‍ തുടങ്ങിയ ഉപഭോക്താക്കള്‍ സമുദ്രയുടെ കരുത്ത് തെളിയിക്കുന്നു [/blockquote]

ഗോവയിലും മറ്റും പ്രസിദ്ധമായ വിഞ്ച് പാരാസെയില്‍ സംസ്ഥാനത്ത് ആദ്യമായി നിര്‍മിച്ചതും സമുദ്രയാണ്. ഈ ജലയാനത്തിന് 28 മുതല്‍ 45 അടിവരെ വിസ്തീര്‍ണമുള്ള പാരഷ്യൂട്ട് ഉപയോഗിക്കാനുള്ള സംവിധാനമാണുള്ളത്. 40 നോട്ടിക്കല്‍ മൈലാണ് വേഗം. ഒരേസമയത്ത് രണ്ടുപേര്‍ക്ക് 600 അടിവരെ ഉയരത്തില്‍ പറന്നുപൊങ്ങാം. 330 കുതിരശക്തിയുള്ള വോള്‍വോ പെന്റാ എന്‍ജിനാണ് ഈ ജലയാനത്തിന്റെ ജീവന്‍. എന്‍ജിനുമാത്രം 45 ലക്ഷം രൂപയായിരുന്നു വില. ബോട്ടിന്റെ പ്ലാറ്റ്‌ഫോം ആന്റി സ്‌കിഡ് ലോഹങ്ങള്‍കൊണ്ട് നിര്‍മിച്ചതാണ്. വേഗത്തിലോടുന്ന ബോട്ടില്‍നിന്ന് സഞ്ചാരി തെന്നിവീഴാതിരിക്കാനാണിത്. ടൂറിസത്തിന് പേരുകേട്ട ഗോവയില്‍ നൂറിലധികം വിഞ്ച് പാരാസെയിലുണ്ട്.

പ്രതിരോധമേഖലയില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഇറക്കുമതി ചെയ്യുന്നവയ്ക്കു പുറമേ 30 ശതമാനം ഇന്ത്യന്‍ കമ്പനികളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്. ഇത് ഇന്ത്യന്‍ കമ്പനികളെ സംബന്ധിച്ചിടത്തോളം വളരാനുള്ള അവസരമാണ് തുറന്നു കൊടുക്കുന്നതെന്ന് ജീവന്‍ പറയുന്നു. വിനോദ സഞ്ചാര മേഖലയിലടക്കമുള്ള വമ്പന്‍ സാധ്യതകളിലേക്ക് കണ്ണെറിയുകയാണ് സ്ഥാപനമിന്ന്. നിലവില്‍ എസ് ജീവന്‍ സ്ഥാപനത്തിന്റെ ചെയര്‍മാനായും സഹോദരങ്ങളായ എസ് അരുണ്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്ററായും, എസ് ഹരീഷ് ഓവര്‍സീസ് ഡയറക്റ്ററായും പ്രവര്‍ത്തിക്കുന്നു.

Comments

comments