സയ്ന്‍ ഗ്രൂപ്പിന്റെ വരുമാനത്തില്‍ ഇടിവ്

സയ്ന്‍ ഗ്രൂപ്പിന്റെ വരുമാനത്തില്‍ ഇടിവ്

ഏകദേശം 7 ശതമാനം ഇടിവാണ് കമ്പനിയുടെ മൂന്നാം പാദത്തിലെ വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്

ദുബായ്: മൂന്നാം പാദത്തില്‍ പ്രമുഖ മൊബീല്‍ ടെലികോം കമ്പനിയായ സയ്ന്‍ ഗ്രൂപ്പിന് തിരിച്ചടി. കമ്പനിയുടെ മൊത്തം വരുമാനത്തില്‍ ഏകദേശം ഏഴ് ശതമാനം ഇടിവാണ് മൂന്നാം പാദത്തില്‍ നേരിട്ടിരിക്കുന്നത്. സുഡാന്‍ കറന്‍സിയുടെ മൂല്യത്തില്‍ വന്ന ഇടിവാണ് കമ്പനിക്ക് തിരിച്ചടി ആയത്.

കുവൈറ്റ് ആസ്ഥാനമാക്കി 1983ല്‍ ആരംഭിച്ച ടെലികോം കമ്പനിയാണ് സയ്ന്‍. എംടിസി എന്ന പേരിലാണ് കമ്പനി ആരംഭിച്ചതെങ്കിലും പിന്നീസ് സയ്ന്‍ എന്ന് റീബ്രാന്‍ഡ് ചെയ്യുകയായിരുന്നു. എട്ടിലധികം രാജ്യങ്ങളില്‍ കമ്പനിക്ക് സാന്നിധ്യമുണ്ട്.

മൂന്നാം പാദത്തിലെ കണക്കനുസരിച്ച് സയ്ന്‍ ടെലികോമിന് 45.3 ദശലക്ഷം ഉപഭോക്താക്കളുണ്ട്. കുവൈറ്റില്‍ കമ്പനിക്ക് മൊത്തം വരുമാനത്തില്‍ 10 ശതമാനം വളര്‍ച്ചയുണ്ടായി. ഇറാഖില്‍ 16 ശതമാനവും. സൗദി അറേബ്യയിലും ജോര്‍ദാനിലും മികച്ച വരുമാനം നേടാനായതായി കമ്പനി അവകാശപ്പെടുന്നു.

സൗദിയിലെയും കുവൈറ്റിലേയും വളര്‍ച്ച ആത്മവിശ്വാസം പകരുന്നതാണെന്ന് കമ്പനി അറിയിച്ചു. ഇനിയും മികച്ച വിപണികള്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനാണ് സയ്ന്‍ പദ്ധതിയിടുന്നത്.

Comments

comments

Categories: Arabia