നിസ്സാന്‍ ലീഫ് നിസ്‌മോ അരങ്ങേറി

നിസ്സാന്‍ ലീഫ് നിസ്‌മോ അരങ്ങേറി

ലീഫ് എന്ന ഇലക്ട്രിക് കാറിന്റെ സ്‌പോര്‍ടി വേര്‍ഷനാണ് നിസ്‌മോ എന്ന കണ്‍സെപ്റ്റ്

ടോക്കിയോ : 45-ാമത് ടോക്കിയോ മോട്ടോര്‍ ഷോയില്‍ നിസ്സാന്‍ ലീഫ് നിസ്‌മോ അരങ്ങേറ്റം കുറിച്ചു. ലീഫ് എന്ന ഇലക്ട്രിക് കാറിന്റെ സ്‌പോര്‍ടി വേര്‍ഷനാണ് നിസ്‌മോ എന്ന കണ്‍സെപ്റ്റ്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ നിസ്‌മോ എന്ന കാര്‍ ട്യൂണിംഗ് ഡിവിഷനാണ് ലീഫ് നിസ്‌മോ കണ്‍സെപ്റ്റിന്റെ പുതിയ സ്‌പോര്‍ടി എക്സ്റ്റീരിയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നിസ്‌മോ എന്ന കാര്‍ ട്യൂണിംഗ് ഡിവിഷനാണ് കണ്‍സെപ്റ്റിന്റെ സ്‌പോര്‍ടി എക്സ്റ്റീരിയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

നിസ്‌മോയുടെ തനതായ റെഡ് ആക്‌സന്റുകള്‍ പുതിയ കണ്‍സെപ്റ്റിന്റെ ബ്ലാക്ക് ഇന്റീരിയറില്‍ നല്‍കിയിട്ടുണ്ട്. ഹൈ-പെര്‍ഫോമന്‍സ് ഫീല്‍ സമ്മാനിക്കുന്നതിന് ഇത് ധാരാളം. സ്‌പോര്‍ടി സസ്‌പെന്‍ഷന്‍, ഹൈ-പെര്‍ഫോമന്‍സ് ടയറുകള്‍, എല്ലാ സ്പീഡുകളിലും ഇന്‍സ്റ്റന്റ് ആക്‌സലറേഷന്‍ ലഭിക്കുന്നതിന് കസ്റ്റം-ട്യൂണ്‍ഡ് കംപ്യൂട്ടര്‍ എന്നിവ നിസ്സാന്‍ ലീഫ് നിസ്‌മോ ഇലക്ട്രിക് കണ്‍സെപ്റ്റിന്റെ സവിശേഷതകളാണ്.

ലീഫ് നിസ്‌മോയുടെ സ്‌പെസിഫിക്കേഷനുകള്‍ നിസ്സാന്‍ വെളിപ്പെടുത്തിയില്ല. പുതു തലമുറ ലീഫിന്റെ ഡെലിവറി ജപ്പാനില്‍ നിസ്സാന്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ലീഫ് നിസ്‌മോ കണ്‍സെപ്റ്റ് എപ്പോള്‍ നിര്‍മ്മിച്ചുതുടങ്ങുമെന്ന് വ്യക്തമാക്കിയില്ല.

Comments

comments

Categories: Auto