വൈവിധ്യങ്ങളുടെ കലവറയുമായി ‘ ലെ മോഷ് ഇന്‍ ‘

വൈവിധ്യങ്ങളുടെ കലവറയുമായി ‘ ലെ മോഷ് ഇന്‍ ‘

ഇന്ത്യന്‍-വിദേശ സംസ്‌ക്കാരങ്ങളുടെ മിശ്രണമാണ് മലപ്പുറം ജില്ലയില്‍ രാമനാട്ടുകര ചേലേമ്പ്രയില്‍ സ്ഥിതിചെയ്യുന്ന ലെ മോഷ് ഇന്‍ എന്ന ത്രീ സ്റ്റാര്‍ ഹോട്ടല്‍. 2017-ല്‍ പ്രവര്‍ത്തനം ആരംഭിച്ച് മൂന്ന് മാസങ്ങള്‍ കൊണ്ടുതന്നെ ജനപ്രീതി നേടാന്‍ സാധിച്ചു എന്നതാണ് ഈ ഹോട്ടലിനെ മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ആയുര്‍വേദ ചികില്‍സയ്ക്കും മറ്റുമായി അറബികള്‍ കൂടുതലായി എത്തുന്ന ഈ ഹോട്ടല്‍ ചേലേമ്പ്ര ഭാഗത്തെ ആദ്യത്തെ ത്രിസ്റ്റാര്‍ ഹോട്ടലാണെന്നും ഭാവിയില്‍ വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒരു റിസോര്‍ട്ട് തുടങ്ങാന്‍ പദ്ധതിയിടുന്നതായും ലെ മോഷ് ഇന്‍ ഹോട്ടല്‍ ജനറല്‍ മാനേജര്‍ സത്യന്‍ എം ഫ്യൂച്ചര്‍ കേരളയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു

വ്യത്യസ്തമായ പേരാണ് ‘ ലെ മോഷ് ഇന്‍’, ഇങ്ങനെ പേരിടാന്‍ കാരണം? എവിടെ നിന്നുള്ളവരാണ് കൂടുതലായും എത്തുന്നത് ?

ഇതൊരു ഫ്രാന്‍സ് പേരാണ്. ‘കാവ’ എന്നുപറയും. ഒരു തരത്തിലുള്ള ചെറു മദ്യം എന്നാണ് ഈ വാക്കിന്റ അര്‍ത്ഥം. ലെ മോഷ് ഇന്നിലേക്ക് കൂടുതലായും വരുന്നത് അറബികളാണ്. ആയുര്‍വേദ ചികില്‍സയ്ക്കും മറ്റുമായി വരുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ളവരും ഇവിടെയെത്താറുണ്ട്.

മലപ്പുറത്ത് ഇങ്ങനെയൊരു ത്രീ സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനുണ്ടായ സാഹചര്യം ?

ലെ മോഷ് ഇന്‍ ഹോട്ടലിന്റെ എംഡി ഒരു എന്‍ആര്‍ഐ ആണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഒരു സ്വപ്‌നമായിരുന്നു സ്വന്തം നാട്ടില്‍ ഒരു സ്റ്റാര്‍ കാറ്റഗറി ഹോട്ടല്‍ തുടങ്ങണമെന്നത്. രാമനാട്ടുകര ചേലേമ്പ്ര ഭാഗത്തെ ആദ്യത്തെ ത്രിസ്റ്റാര്‍ ഹോട്ടലാണ് ലെ മോഷ് ഇന്‍.

ഒരു ത്രീസ്റ്റാര്‍ ഹോട്ടലായതുകൊണ്ടുതന്നെ അത്യാധുനിക രീതിയിലുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. ബക്കേഴ്‌സ് കിച്ചണ്‍ എന്ന പേരില്‍ വളരെ വിപുലമായ പാചക റെസ്റ്റോറന്റ്, വിശാലമായ ഹാള്‍, ട്രാവല്‍ ഡെസ്‌ക്, ഇന്റര്‍നെറ്റ് വൈഫൈ, എല്ലാ മുറികളിലും ടെലിവിഷന്‍ സൗകര്യം, ഡോക്റ്റര്‍മാരുടെ സേവനം, ലോണ്‍ഡ്രി സൗകര്യങ്ങള്‍, വിപുലമായ കാര്‍ പാര്‍ക്കിംഗ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങള്‍ ഇവിടെയൊരുക്കിയിട്ടുണ്ട് സത്യന്‍ എം ജനറല്‍ മാനേജര്‍ ലെ മോഷ് ഇന്‍

എന്തെല്ലാം അത്യാധുനിക സൗകര്യങ്ങളാണ് ലെ മോഷിലുള്ളത്?

ഒരു ത്രീസ്റ്റാര്‍ ഹോട്ടലായതുകൊണ്ടുതന്നെ അത്യാധുനിക രീതിയിലുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ട്. മുപ്പത് മുറികളാണ് ഇവിടെയുള്ളത്, എല്ലാ മുറികളും എയര്‍ കണ്ടീഷന്‍ഡ് മുറികളാണ്. ബക്കേഴ്‌സ് കിച്ചണ്‍ എന്ന പേരില്‍ വളരെ വിപുലമായ പാചക റെസ്റ്റോറന്റ്, വിശാലമായ ഹാള്‍, ട്രാവല്‍ ഡെസ്‌ക്, ഇന്റര്‍നെറ്റ് വൈഫൈ, എല്ലാ മുറികളിലും ടെലിവിഷന്‍ സൗകര്യം, 24 മണിക്കൂറും ചൂട്‌വെള്ളം, ഡോക്റ്റര്‍മാരുടെ സേവനം, ലോണ്‍ഡ്രി സൗകര്യങ്ങള്‍, വിപുലമായ കാര്‍ പാര്‍ക്കിംഗ് തുടങ്ങി ഒട്ടനവധി സൗകര്യങ്ങള്‍ ഇവിടെയൊരുക്കിയിട്ടുണ്ട്.

 

ബക്കേഴ്‌സ് കിച്ചണ്‍ റെസ്റ്റോറെന്റിലെ സേവനങ്ങളെകുറിച്ച് ?

ലെ മോഷ് ഇന്‍ ഹോട്ടലിനു പുറമെ ഉള്ള റെസ്‌റ്റോറന്റാണ് ബക്കേഴ്‌സ് കിച്ചണ്‍. വിവാഹം, റിസപ്ഷന്‍, പിറന്നാള്‍ ആഘോഷങ്ങള്‍, ഡിജെ പാര്‍ട്ടികള്‍, ഹൗസ് വാമിംഗ് തുടങ്ങി എല്ലാ ആഘോഷങ്ങള്‍ക്കും ബക്കേഴ്‌സ് കിച്ചണില്‍ നിന്നും കാറ്ററിംഗ് സേവനം ലഭ്യമാണ്. പരിചയ സമ്പന്നരായ 25ല്‍പരം ഷെഫ്മാരുടെ സേവനം ബക്കേഴ്‌സ് കിച്ചണ്‍ റെസ്റ്റോറന്റില്‍ ലഭ്യമാണ്. വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ ആളുകളുടെ ആവശ്യാനുസരണം പരിചയസമ്പന്നരായ ഞങ്ങളുടെ ജീവനക്കാര്‍ പാകം ചെയ്ത് നല്‍കും.

30 വര്‍ഷക്കാലമായി സൗദിയിലായ എനിക്ക് സ്വന്തം നാട്ടില്‍ ഒരു ത്രീസ്റ്റാര്‍ ഹോട്ടല്‍ തുടങ്ങുക എന്നത് വളരെക്കാലമായുള്ള ആഗ്രഹമായിരുന്നു. ഇത്തരമൊരു ഹോട്ടല്‍ തുടങ്ങിയാല്‍ വിജയിക്കും എന്ന് ഉറപ്പില്ലായിരുന്നുവെങ്കിലും നാട്ടുകാരുടെ ഭാഗത്ത് നിന്ന് വളരെ വലിയ പിന്തുണയാണ് ഇപ്പോഴുഉള്ളത്. ബക്കര്‍ എന്‍കെ മാനേജിംഗ് ഡയറക്റ്റര്‍ ലെ മോഷ് ഇന്‍

ജിഎസ്ടിയെക്കുറിച്ച് എന്താണ് അഭിപ്രായം ?

ജിഎസ്ടി നല്ലതാണ് എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ച് ഇതു ചെറിയൊരു പ്രശ്‌നമാണെന്നാണ് എന്റെ അഭിപ്രായം. ഞങ്ങളെ സംബന്ധിച്ച് ജിഎസ്ടി റെസ്റ്റോന്റിനെ വലിയതോതില്‍ ബാധിച്ചിട്ടുണ്ട്.

മറ്റു ഹോട്ടലുകളില്‍ നിന്നും ലെ മോഷ് ഇന്നിനെ വ്യത്യസ്ഥമാക്കുന്ന ഘടകങ്ങള്‍ എന്താണ് ?

ലെ മോഷ് ഇന്‍ ഹോട്ടലില്‍ ഫില്‍റ്റര്‍ ചെയ്ത വെള്ളമാണ് ഉപയോഗിക്കുന്നത്. ഇവിടെ റെസ്റ്റോറന്റിലും മുറികളിലുമെല്ലാം ഫില്‍റ്റര്‍ ചെയ്ത വെള്ളം മാത്രമേ ഉപയോഗിക്കാറുള്ളൂ. പ്രമുഖ സ്ഥലങ്ങളിലേക്കെല്ലാം ഈ ഹോട്ടലില്‍ നിന്നും അധികം ദൂരമില്ല. ഫറൂഖ് റെയ്ല്‍വേ സ്റ്റേഷനിലേക്ക് 7 കിലോമീറ്റര്‍ ദൂരം, അതുപോലെ കോഴിക്കോട് എയര്‍പോര്‍ട്ട,് കോഴിക്കോട് സിറ്റി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, കിന്‍ഫ്ര ടെക്‌നോപാര്‍ക്ക്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിലേക്കെല്ലാം വളരെപെട്ടന്നുതന്ന എത്താന്‍ കഴിയും. ലെ മോഷ് ഇന്‍ ഹോട്ടലിലെ ജീവനക്കാരെല്ലാം തന്നെ വിദ്യാസമ്പന്നരായവരും എംബിഎ കഴിഞ്ഞവരുമാണ്. ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറും മികച്ച സേവനങ്ങളാണ് ഞങ്ങള്‍ നല്‍കുന്നത്.

ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ?

വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ഒരു റിസോര്‍ട്ട് തുടങ്ങാന്‍ പദ്ധതിയുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Comments

comments