ഏഴ് ലക്ഷം യൂണിറ്റ് വില്‍പ്പന താണ്ടി ഹോണ്ട സിറ്റിയുടെ ജൈത്രയാത്ര

ഏഴ് ലക്ഷം യൂണിറ്റ് വില്‍പ്പന താണ്ടി ഹോണ്ട സിറ്റിയുടെ ജൈത്രയാത്ര

ഇന്ത്യയില്‍ 1998 ലാണ് ഹോണ്ട സിറ്റി ആദ്യമായി അവതരിപ്പിക്കുന്നത്

ന്യൂ ഡെല്‍ഹി : ഹോണ്ടയെന്ന ജാപ്പനീസ് ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ബെസ്റ്റ്-സെല്ലിംഗ് സെഡാനായ സിറ്റിയുടെ വില്‍പ്പന ഏഴ് ലക്ഷം യൂണിറ്റ് കടന്നു. ഇന്ത്യയില്‍ 1998 ലാണ് ഹോണ്ട സിറ്റി ആദ്യമായി അവതരിപ്പിക്കുന്നത്. സിറ്റിയുടെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വിപണിയാണ് ഇന്ത്യ. ഈ ജനപ്രിയ സെഡാന്റെ ആഗോള വില്‍പ്പനയുടെ 25 ശതമാനത്തിലധികം ഇന്ത്യയിലാണ് എന്നുപറഞ്ഞാല്‍ വളരെ വ്യക്തമാകും.

ഇപ്പോള്‍ നാലാം തലമുറയിലെത്തിനില്‍ക്കുന്ന ഹോണ്ട സിറ്റിയുടെ ആദ്യ മൂന്ന് തലമുറകളും പെട്രോള്‍ മാത്രം ഉപയോഗിക്കുന്നതായിരുന്നു. നാലാം തലമുറ ഹോണ്ട സിറ്റി പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ വകഭേദങ്ങളിലാണ് കമ്പനി പുറത്തിറക്കിയത്.

ഈ ജനപ്രിയ സെഡാന്റെ ആഗോള വില്‍പ്പനയുടെ 25 ശതമാനത്തിലധികം ഇന്ത്യയിലാണ്

ലോകത്തെ അറുപതിലധികം രാജ്യങ്ങളിലെ നിരത്തുകളില്‍ ഹോണ്ട സിറ്റി കാണാം. ആഗോളതലത്തില്‍ വിറ്റത് 36 ലക്ഷം യൂണിറ്റ് സിറ്റി. ഇന്ത്യയിലെ ബെസ്റ്റ് -സെല്ലിംഗ് പ്രീമിയം സെഡാനുകളിലൊന്നാണ് ഹോണ്ട സിറ്റി. രൂപകല്‍പ്പന, വിശ്വാസ്യത, ഇന്റീരിയര്‍ ഫീച്ചറുകള്‍ എന്നിവ സിറ്റിയുടെ വില്‍പ്പനയില്‍ പ്രധാനപ്പെട്ട ഘടകങ്ങളായി. മാന്വല്‍ (പെട്രോള്‍, ഡീസല്‍), സിവിടി (പെട്രോള്‍) എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. പെര്‍ഫോമന്‍സിന്റെയും ഇന്ധനക്ഷമതയുടെയും കാര്യത്തില്‍ സിറ്റിയുടെ സ്ഥാനം മുന്‍നിരയിലാണ്.

ഇന്ത്യയില്‍ തങ്ങളുടെ ബെസ്റ്റ് സെല്ലിംഗ് മോഡലാണ് ഹോണ്ട സിറ്റിയെന്നും ഈ രാജ്യത്ത് ഏഴ് ലക്ഷം യൂണിറ്റ് വിറ്റഴിച്ച ഒരേയൊരു പ്രീമിയം സെഡാനാണ് സിറ്റിയെന്നും ഹോണ്ട കാര്‍സ് ഇന്ത്യാ ലിമിറ്റഡ് പ്രസിഡന്റ് ആന്‍ഡ് സിഇഒ യോചിറോ യുനോ പറഞ്ഞു. സ്‌പോര്‍ടി ലുക്ക്‌സ്, ഉയര്‍ന്ന സുരക്ഷ, മികച്ച ഡ്രൈവിംഗ് പെര്‍ഫോമന്‍സ്, ഉയര്‍ന്ന ഇന്ധനക്ഷമത, മികച്ച കംഫര്‍ട്ട് തുടങ്ങി കംപ്ലീറ്റ് പാക്കേജാണ് ഹോണ്ട സിറ്റി.

Comments

comments

Categories: Auto