ഷേവിംഗ് ക്രീം മുഖത്തെറിഞ്ഞ് ലോക റെക്കോര്‍ഡ്

ഷേവിംഗ് ക്രീം മുഖത്തെറിഞ്ഞ് ലോക റെക്കോര്‍ഡ്

റെക്കോര്‍ഡ് പട്ടികയില്‍ ഇടം നേടാന്‍ പലവിധ കാരണങ്ങളാണ്. ഒരു മിനിട്ടില്‍ ഏറ്റവും കൂടുതല്‍ ഷേവിംഗ് ക്രീം പ്ലേറ്റുകള്‍ മുഖത്തെറിഞ്ഞ് ലോക റെക്കോര്‍ഡിന് ഉടമയായിരിക്കുകയാണ് ലണ്ടന്‍ സ്വദേശി ക്യാപ്റ്റന്‍ ഡോവ് സിട്രോണ്‍. കിഴക്കന്‍ ലണ്ടനിലെ എക്‌സലില്‍ നടന്ന മത്സരത്തില്‍ 72 പ്ലേറ്റ് ഷേവിംഗ് ക്രീമാണ് ഒരു മിനിട്ട് കൊണ്ട് അദ്ദേഹത്തിന്റെ മുഖത്തേക്ക് പതിച്ചത്. നിലവിലെ 71 പ്ലേറ്റിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് ഈ നാല്‍പതുകാരന്‍ ലോക ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.

ഗിന്നസ് റെക്കോര്‍ഡ് അധികൃതര്‍ നിര്‍ദേശിച്ച 1.50 മീറ്റര്‍ അകലത്തില്‍ നിന്ന് കേണല്‍ പോള്‍ മക്ഗ്രാമാണ് സിട്രോണിന്റെ മുഖത്തേക്ക് ക്രീം പ്ലേറ്റുകള്‍ എടുത്തെറിഞ്ഞ് റെക്കോര്‍ഡിന്റെ ഭാഗമായത്. ഈ റിക്കാര്‍ഡിനായി മുന്‍പ് മൂന്നു തവണ സിട്രോണ്‍ ശ്രമം നടത്തിയിരുന്നെങ്കിലും 71 പ്ലേറ്റ് എന്ന മുന്‍കാല റെക്കോര്‍ഡ് ഭേദിക്കാനായിരുന്നില്ല. ആദ്യം പ്ലേറ്റില്‍ കസ്റ്റാര്‍ഡ് ക്രീം പദ്ധതിയിട്ടിരുന്നെങ്കിലും ആഹാരവസ്തുക്കള്‍ പാഴാകുമെന്ന കാരണത്താല്‍ ഷേവിംഗ് ക്രീം തെരഞ്ഞെടുക്കുകയായിരുന്നു. ചെറുപ്പത്തില്‍ ഓരോ ജന്മദിനത്തിലും ലോക റെക്കോര്‍ഡ് ബുക്ക് സമ്മാനമായി ലഭിച്ചിരുന്ന സിട്രോണ്‍ സ്വന്തം പേരില്‍ ഒരു ഗിന്നസ് നേട്ടം സ്വന്തമാക്കിയതിന്റെ ആഹഌദത്തിലാണിപ്പോള്‍.

Comments

comments

Categories: FK Special