പുതിയ ഡാറ്റ പ്ലാനുമായി എത്തിസലാത്ത്

പുതിയ ഡാറ്റ പ്ലാനുമായി എത്തിസലാത്ത്

100 ജിബി ഡാറ്റ വരെ ഓഫര്‍ ചെയ്യുന്നതാണ് പുതിയ പ്ലാനുകള്‍

ദുബായ്: പ്രത്യേക മൊബീല്‍ നമ്പറുകളും ടണ്‍കണക്കിന് ഡാറ്റയും ഓഫര്‍ ചെയ്ത് ടെലികോം കമ്പനിയായ എത്തിസലത്തിന്റെ പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. ഗോള്‍ഡ് ആന്‍ഡ് പ്ലാറ്റിനം പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 25 ജിബി, 100 ജിബി പ്ലാനുകള്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് കമ്പനി കരുതുന്നു.

പ്രതിമാസം 500 ദിര്‍ഹത്തിന് 25 ജിബി ഡാറ്റ, 2,000 മിനുറ്റ് കോള്‍ (ലോക്കല്‍) അല്ലെങ്കില്‍ 750 മിനുറ്റ് അന്താരാഷ്ട്ര പാക്കേജ് എന്നിവയാണ് ലഭ്യമാകുക. പ്ലാറ്റിനം പോസ്റ്റ്‌പെയ്ഡ് പാക്കേജില്‍ പ്രതിമാസം 1,000 രൂപയ്ക്ക് 100 ജിബി ഡാറ്റയും 2000 ലോക്കല്‍ മിനുറ്റുകള്‍ അല്ലെങ്കില്‍ 1000 ഇന്റര്‍നാഷണല്‍ മിനുറ്റുകള്‍ എന്നീ ഓഫറുകള്‍ ലഭ്യമാകും.

ഡാറ്റ ഉപഭോഗത്തില്‍ മേഖലയില്‍ വന്‍ വര്‍ധനവാണുണ്ടാകുന്നത്. ഇത് കണക്കിലെടുത്താണ് പുതിയ പാക്കേജുകള്‍ എത്തിസലാത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതല്‍ ഡാറ്റ വേണമെന്നുള്ള ഉപഭോക്താക്കള്‍ക്ക് മികച്ച പ്ലാനാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Comments

comments

Categories: Arabia