മികവിന്റെ കീര്‍ത്തിമുദ്രയുമായി അശ്വതി പൈപ്‌സ്

മികവിന്റെ കീര്‍ത്തിമുദ്രയുമായി അശ്വതി പൈപ്‌സ്

സര്‍ക്കാരിന്റെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും മരാമത്ത് പണികള്‍ക്ക് സിമെന്റ് കോണ്‍ക്രീറ്റ് പൈപ്പുകളും ടാങ്കുകളും നിര്‍മിച്ചു നല്‍കുന്ന കേരളത്തിലെ ഏറ്റവും വലിയ കമ്പനിയാണ് അശ്വതി പൈപ്‌സ്. സാധാരണ ആര്‍ സി സി പൈപ്പുകള്‍ക്ക് പുറമെ സ്പിഗോട്ട് പൈപ്പ്‌സ്, ഷട്ടര്‍ പൈപ്പ്‌സ്, സെപ്റ്റിക് ടാങ്ക്, വാട്ടര്‍ ടാങ്ക് എന്നിവയും നിര്‍മിക്കുന്ന അശ്വതി ഗ്രൂപ്പ് ബോക്‌സ് കള്‍വേര്‍ട്ടുകളുടെ നിര്‍മാണത്തിലേക്കും കടക്കുകയാണ്

ധന്യമായ ഭൂതകാലത്തില്‍ നിന്ന് തുടക്കം, ആസൂത്രണ മികവിലൂടെ കൈവരിച്ച പുരോഗതി, അനുസ്യൂതം തുടരുന്ന പരിശ്രമങ്ങള്‍.. അശ്വതി പൈപ്പ്‌സ് എന്ന സ്ഥാപനത്തിന്റെ വളര്‍ച്ചയുടെ പടവുകള്‍ ഇങ്ങനെ ലളിതമായി പറയാം. 1971ലാണ് എന്‍ വാണി കുമാര്‍നാഥ് എന്ന സംരംഭകന്‍ അശ്വതി പൈപ്പ്‌സിന് തുടക്കം കുറിച്ചത്. സ്റ്റീല്‍ റീഇന്‍ഫോഴ്‌സ്ഡ് കോണ്‍ക്രീറ്റ് പൈപ്പുകളാണ് ഇവര്‍ ഡിസൈന്‍ ചെയ്തു നിര്‍മിക്കുന്നത്. സ്വകാര്യ മേഖലയില്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ ഉണ്ടാക്കുന്ന കേരളത്തിലെ ഏറ്റവും ആദ്യത്തെ ഗ്രൂപ്പായിരുന്നു അശ്വതി. 1998ലാണ് പിതാവിന്റെ പാത പിന്തുടര്‍ന്നു കൊണ്ട് വി അമര്‍നാഥ് ബിസിനസിലേക്ക് വരുന്നത്. മാറ്റത്തിനൊപ്പം സഞ്ചരിച്ചും ആധുനിക സാങ്കേതിക വിദ്യകള്‍ സ്വാംശീകരിച്ചും കമ്പനിയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാന്‍ അമര്‍നാഥിന് സാധിച്ചു. ഇന്ന് ഈ രംഗത്ത് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സ്ഥാപനമാണ് അശ്വതി.

താന്‍ ബിസിനസിലേക്ക് വരുന്ന സമയത്ത് രണ്ട് ഫാക്റ്ററികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് അമര്‍നാഥ് ഓര്‍മിക്കുന്നു. അശ്വതി സ്പണ്‍ പൈപ്പ്‌സ് ആയിരുന്നു ആദ്യത്തെ ഫാക്റ്ററി. ആലപ്പുഴ അരൂരിലെ ഇന്‍ഡസ്ട്രിയല്‍ ബെല്‍റ്റിലാണ് അശ്വതി സ്പണ്‍ പൈപ്പ്‌സിന്റെ ഒരു ഫാക്റ്ററി സ്ഥിതി ചെയ്യുന്നത്. 1.5 ഏക്കറില്‍ 20000 സ്‌ക്വയര്‍ഫീറ്റിലാണ് ഈ ഫാക്റ്ററി പ്രവര്‍ത്തിക്കുന്നത്. കൊല്ലം ആനയടിയിലെ അശ്വതി പൈപ്പ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ആര്‍സിസി കോണ്‍ക്രീറ്റ് സെപ്റ്റിക് ടാങ്കുകളും വാട്ടര്‍ ടാങ്കുകളും മാനുഫാക്ചര്‍ ചെയ്യുന്ന അരൂരിലെ അശ്വ കോണ്‍ എന്നിവയാണ് അശ്വതി ഗ്രൂപ്പിലെ മറ്റു കമ്പനികള്‍. പത്ത് കോടിയാണ് നിലവില്‍ ഗ്രൂപ്പ് ടേണോവര്‍.

ആര്‍സിസി പൈപ്പ്‌സ്, ആര്‍സിസി സ്പിഗോട്ട് പൈപ്പ്‌സ്, ആര്‍സിസി ഷട്ടര്‍ പൈപ്പ്‌സ്, ആര്‍സിസി സെപ്റ്റിക് ടാങ്ക്, ആര്‍സിസി വാട്ടര്‍ ടാങ്ക് എന്നിവയാണ് അശ്വതിയുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍. ജലസേചന പദ്ധതികള്‍ക്കും റോഡ് നിര്‍മാണത്തിനുമൊക്കെയാണ് ആര്‍സിസി പൈപ്പുകള്‍ ഉപയോഗിക്കുന്നത്. ആര്‍സിസി സ്പിഗോട്ട് പൈപ്പുകള്‍ ഉപയോഗപ്പെടുന്നത് സീവേജ് ലൈന്‍, ഡ്രെയ്‌നേജ് എന്നിവയ്ക്കാണ്. ഹാച്ചറി ഫീല്‍ഡ്, നെല്‍പാടങ്ങള്‍ എന്നിവിടങ്ങളിലാണ് ആര്‍സിസി ഷട്ടര്‍ പൈപ്പുകള്‍ ഉപയോഗിക്കുന്നത്. കോണ്‍ക്രീറ്റ് പൈപ്പുകളാണ് തുടക്കത്തില്‍ അശ്വതി പൈപ്പ്‌സ് ഉല്‍പ്പാദിപ്പിച്ചിരുന്നത്.അതില്‍ തന്നെ കോണ്‍ക്രീറ്റ് മാന്‍ഹോളുകളാണ് ആദ്യം ചെയ്തത്. അതുകഴിഞ്ഞാണ് സെപ്റ്റിക് ടാങ്കുകളുടെ ഉല്‍പ്പാദനത്തിലേക്ക് കടക്കുന്നത്.

ദക്ഷിണേന്ത്യയിലെ ഏക എംഇഎസ് (മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസ്) അപ്രൂവ്ഡ് സ്ഥാപനമാണ് അശ്വതി പൈപ്‌സ്. ഗുണനിലവാരം ഒന്നുകൊണ്ട് മാത്രമാണ് ഈ അംഗീകാരങ്ങളെല്ലാം നേടിയെടുക്കാന്‍ സാധിച്ചത്. ആധുനികവല്‍ക്കരണം, മാനേജ്‌മെന്റിലെ ഐക്യം, സാമ്പത്തിക അച്ചടക്കം എന്നിവയാണ് ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്ന ഘടകങ്ങള്‍. പുതിയ സാങ്കേതികവിദ്യകള്‍ വരുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ നാം തയാറാകണം. അല്ലെങ്കില്‍ മേഖലയില്‍ നിന്നു തന്നെ പുറന്തള്ളപ്പെടും വി. അമര്‍നാഥ് മാനേജിംഗ് ഡയറക്റ്റര്‍ അശ്വതി പൈപ്പ്‌സ്

സിമെന്റ് കോണ്‍ക്രീറ്റിലാണ് വാട്ടര്‍ ടാങ്കും സെപ്റ്റിക് ടാങ്കും നിര്‍മിക്കുന്നത്. സിലിണ്ടര്‍ ആകൃതിയിലാണ് ഇവയുടെ നിര്‍മാണം. 100 ശതമാനം ലീക്ക് പ്രൂഫ് ആണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. സ്ഥാപിക്കാനും വൃത്തിയാക്കാനും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് നീക്കാനുമൊക്കെ ഒരുപോലെ എളുപ്പമാണ് അശ്വതി പൈപ്പ്‌സ് നിര്‍മിച്ച് വിതരണം നടത്തുന്ന ഈ വാട്ടര്‍ ടാങ്കുകള്‍. ടാങ്കിന്റെ വ്യത്യസ്തമായ ആകൃതി വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളിലും അനുയോജ്യമായ ഉല്‍പ്പന്നമായി ഇതിനെ മാറ്റുന്നു. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും വാണിജ്യാവശ്യങ്ങള്‍ക്കും ഇത് ഉപകാരപ്രദമാണ്. പരിസ്ഥിതി സൗഹൃദമായ സെപ്റ്റിക് ടാങ്കുകളാണ് ഇവര്‍ നിര്‍മിക്കുന്നത്.

ഉല്‍പ്പന്നങ്ങള്‍ നേരിട്ടു തന്നെ വിതരണം നടത്തുന്നുവെന്നതാണ് അശ്വതി പൈപ്പ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകത. വാട്ടര്‍ അതോറിറ്റിയുടെ വിവിധ പ്രൊജക്റ്റുകള്‍, വേള്‍ഡ് ബാങ്കിന്റെ പ്രൊജക്റ്റുകള്‍ എന്നിവയിലെല്ലാം നിര്‍ണായക ഘടകമാണ് അശ്വതി ഗ്രൂപ്പിന്റെ പൈപ്പുകള്‍. കൂടാതെ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബിപിസിഎല്‍, അപ്പോളോ ടയേഴ്‌സ്, മലബാര്‍ സിമന്റ്‌സ്, കൊച്ചിന്‍ റിഫൈനറി തുടങ്ങി കേരളത്തിലെ പ്രധാന സ്ഥാപനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത് ഇവരാണ്. ദക്ഷിണേന്ത്യയിലെ ഏക എംഇഎസ് (മിലിട്ടറി എന്‍ജിനീയറിംഗ് സര്‍വീസ്) അപ്രൂവ്ഡ് സ്ഥാപനമാണിത്. ഗുണനിലവാരം ഒന്നുകൊണ്ട് മാത്രമാണ് ഈ അംഗീകാരങ്ങളെല്ലാം നേടിയെടുക്കാന്‍ സാധിച്ചതെന്ന് അമര്‍നാഥ് പറയുന്നു. ” ഞങ്ങളുടെ ഉല്‍പ്പന്നത്തിന് വിപണിയില്‍ ഏറ്റവും വലിയ മല്‍സരം നേരിടേണ്ടി വരുന്നത് ചെന്നൈയില്‍നിന്നും മറ്റും വരുന്ന ഉല്‍പ്പന്നങ്ങളില്‍ നിന്നാണ്. നിലവാരം ഇല്ലാത്ത പൈപ്പുകള്‍ ഇവിടെ കൊണ്ടുവന്ന് കുറഞ്ഞ വിലയ്ക്കു വില്‍ക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ പിടിച്ചു നില്‍ക്കുന്നത് ഗുണനിലവാരം കൊണ്ടാണ്,” അമര്‍നാഥ് പറയുന്നു. നിര്‍മാണത്തിന്റെ ഓരോഘട്ടത്തിലും പരിശോധിച്ച് ഗുണനിലവാരം ഉറപ്പു വരുത്തുന്നുവെന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. കോണ്‍ക്രീറ്റ് കൂടുതല്‍ കാലം ഈടു നില്‍ക്കുമെന്നതിനാല്‍ തന്നെ ഉല്‍പ്പന്നവും അതിനനുസരിച്ച് ഡ്യൂറബിള്‍ ആയിരിക്കും.

ബോക്‌സ് കള്‍വേര്‍ട്ടിന്റെ ഒരു യൂണിറ്റുകൂടി ആരംഭിക്കാന്‍ ഒരുങ്ങുകയാണ് അശ്വതി പൈപ്പ്‌സ്. റെക്റ്റാങ്കിള്‍, സ്‌ക്വയര്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ അതോടെ ഇവിടെ ഉല്‍പ്പാദിപ്പിക്കും. എറണാകുളത്തായിരിക്കും പുതിയ യൂണിറ്റ് ആരംഭിക്കുകയെന്ന് അമര്‍നാഥ് പറഞ്ഞു. 2020ല്‍ ഇത് കമ്മീഷന്‍ ചെയ്യും. ബന്ധപ്പെട്ട മെഷീനുകളെല്ലാം ജര്‍മനിയില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ലേബര്‍ ഒഴിവാക്കി പൂര്‍ണമായും ഓട്ടോമാറ്റിക്കായ രീതിയില്‍ വര്‍ക്ക് ചെയ്യുന്ന ഒരു സംവിധാനമായിരിക്കും ഇവിടെയുണ്ടാവുക. 100 ശതമാനം നിലവാരവും ഉല്‍പ്പാദനക്ഷമതയും ഇതോടെ കൈവരുമെന്ന് അദ്ദേഹം പറയുന്നു. റോഡുകളില്‍ കോണ്‍ക്രീറ്റ് കള്‍വേര്‍ട്ടുകള്‍ ഉണ്ടാക്കുക ഏറെ പ്രയാസമേറിയ കാര്യമാണ്. പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഇതിന് ഏറെയുണ്ട്. ബോക്‌സ് കള്‍വേര്‍ട്ടുകള്‍ ഉല്‍പ്പാദിപ്പിച്ചു കഴിഞ്ഞാല്‍ യഥാസ്ഥാനത്ത് കൊണ്ടുവന്നു സ്ഥാപിച്ചാല്‍ മാത്രം മതിയാകും. പിറ്റേ ദിവസം തന്നെ ഇത് ഉപയോഗിച്ചു തുടങ്ങാം. അതുതന്നെയാണ് ഈ ഉല്‍പ്പന്നത്തിന്റെ സാധ്യതയും. വര്‍ഷത്തിന്റെ പകുതിയിലേറെ മാസങ്ങളിലും മഴ ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. ഈ മഴവെള്ളം ഒഴുകിപ്പോകുന്നതിന് കൃത്യമായ സംവിധാനം ഇവിടെ ഉണ്ടാവേണ്ടത് അനിവാര്യമാണ്. റോഡുകള്‍ തകരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വെള്ളം കെട്ടിക്കിടക്കുന്നതാണ്. അതുകൊണ്ടുതന്നെ മികച്ച ഡ്രെയ്‌നേജ് സംവിധാനം ഉണ്ടാകേണ്ടത് കേരളത്തെ സംബന്ധിച്ച് അത്യാവശ്യമാണ്. റോഡുകള്‍ നിര്‍മിക്കുമ്പോള്‍ അതിനോടനുബന്ധിച്ച് കാനകളും ഇവിടെ നിര്‍മിക്കുന്നു. ഇങ്ങനെ നോക്കുമ്പോള്‍ അശ്വതി ഗ്രൂപ്പിന്റെ പുതിയ ഉല്‍പ്പന്നത്തിന് സാധ്യതകള്‍ ഏറെയാണ്.

ബോക്‌സ് കള്‍വേര്‍ട്ട്‌സിന്റെ ഒരു യൂണിറ്റുകൂടി ആരംഭിക്കാന്‍ ഒരുങ്ങുകയാണ് അശ്വതി പൈപ്പ്‌സ്. റെക്റ്റാങ്കിള്‍, സ്‌ക്വയര്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ അതോടെ ഇവിടെ ഉല്‍പ്പാദിപ്പിക്കും. എറണാകുളത്തായിരിക്കും പുതിയ യൂണിറ്റ് ആരംഭിക്കുക. 2020ല്‍ ഇത് കമ്മീഷന്‍ ചെയ്യും. ബന്ധപ്പെട്ട മെഷീനുകളെല്ലാം ജര്‍മനിയില്‍ നിന്നും ഇറക്കുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. പൂര്‍ണമായും ഓട്ടോമാറ്റിക് രീതിയില്‍ വര്‍ക്ക് ചെയ്യുന്ന ഒരു സംവിധാനമായിരിക്കും ഇവിടെയുണ്ടാവുക

അമിതമായി ലോണ്‍ എടുത്തു ബിസിനസ് ചെയ്യുന്നതിനോടും ഫണ്ട് വഴിമാറ്റി ചെലവഴിച്ച് ബിസിനസ് ചെയ്യുന്നതിനോടും ഒട്ടും താല്‍പര്യമില്ലാത്ത വ്യക്തിയാണ് അമര്‍നാഥ്. സുസ്ഥിരമായ ബിസിനസിലാണ് അദ്ദേഹം ശ്രദ്ധയൂന്നുന്നത്. സാമ്പത്തിക അച്ചടക്കമില്ലാത്തതാണ് ഇന്ന് കേരളത്തിലെ പല വ്യവസായങ്ങളും തകരാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ”ആധുനികവല്‍ക്കരണം, മാനേജ്‌മെന്റിലെ ഐക്യം, സാമ്പത്തിക അച്ചടക്കം എന്നിവയാണ് ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയെ മുന്നോട്ട് നയിക്കുന്ന ഘടകങ്ങള്‍. പുതിയ സാങ്കേതികവിദ്യകള്‍ വരുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ നാം തയാറാകണം. അല്ലെങ്കില്‍ മേഖലയില്‍ നിന്നു തന്നെ പുറന്തള്ളപ്പെടും,” അമര്‍നാഥ് വ്യക്തമാക്കി. ബിസിനസിനെ സംബന്ധിച്ച് വൈവിധ്യവല്‍ക്കരണം വളരെ പ്രധാനമാണെന്നും അദ്ദേഹം പറയുന്നു. നിങ്ങളുടെ തന്നെ മേഖലയിലും ഉല്‍പ്പന്നത്തിലും ഡൈവേഴ്‌സിഫിക്കേഷനു സാധ്യതയും താല്‍പര്യവുമുണ്ടെങ്കില്‍ അത് പൂര്‍ണമായും പ്രയോജനപ്പെടുത്തണം. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഇന്ത്യയിലും കേരളത്തിലും മാത്രമല്ല, ലോകത്തുടനീളം അനുകൂലമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അതുകൊണ്ടു തന്നെ ഈ മേഖലയില്‍ വളരെ വലിയ സാധ്യതകളാണുള്ളത്. അതിനനുസരിച്ച് വൈവിധ്യവല്‍ക്കരണത്തിനും സാധ്യതകളേറുന്നു.

ജിഎസ്ടി ഉള്‍പ്പടെയുള്ള നയങ്ങള്‍ ബിസിനസിനു സുതാര്യതയും കൂടുതല്‍ വ്യക്തതയും കൊണ്ടു വരുമെന്ന് അമര്‍നാഥ് അഭിപ്രായപ്പെടുന്നു. എന്നാല്‍ ജനങ്ങളില്‍ ഇതിനെ കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 

Comments

comments