കെ എസ് ആര് ടി സിയും ട്രാക്കോണ്‍ കൊറിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്ന് 2015 ഒക്ടോബര്‍ 23ന് ആരംഭിച്ച ‘റീച്ച് ഓണ്‍ ഫാസ്റ്റ് ബസ്’ എന്ന കൊറിയര്‍ സര്‍വീസ് രണ്ടു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ലാഭത്തിന്റെ കഥ പറയുകയാണ്. കെ എസ് ആര് ടി സിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി റീച്ച് ഓണ്‍ ഫാസ്റ്റ് ബസിനെ വിജയത്തിലെത്തിച്ച ട്രാക്കോണ്‍ കൊറിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന് പറയാനുള്ളത് മറ്റൊരു വലിയ വിജയത്തിന്റെ കഥയാണ്.
വ്യക്തിപരവും ഔദ്യോഗികവുമായ ആവശ്യങ്ങള്‍ക്ക് നിത്യവും കൊറിയര്‍ സര്‍വീസിനെ ആശ്രയിക്കുന്ന മലയാളികള്‍ക്ക് പുതിയ ഒരു അനുഭവമായിരുന്നു കെഎസ്ആര്‍ടിസി ആരംഭിച്ച ‘റീച്ച് ഓണ്‍ ഫാസ്റ്റ് ബസ്’ എന്ന കൊറിയര്‍ സേവനം. പാര്‍സലുകള്‍ അയക്കുന്ന ദിവസം തന്നെ കെ എസ് ആര് ടി സി ബസ് ശൃംഖലയുടെ സേവനം ഉപയോഗപ്പെടുത്തി കേരളത്തിലെവിടെയും ബാംഗളൂര്‍, കോയമ്പത്തൂര്‍ നഗരങ്ങളിലും എത്തിച്ചു നല്കുന്ന ‘റീച്ച് ഓണ്‍ ഫാസ്റ്റ് ബസ്’ സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്കും കേരള സര്‍ക്കാരിനുമൊപ്പം തന്നെ ട്രാക്കോണ്‍ എന്ന കൊറിയര്‍ കമ്പനിയും അഭിമാനത്തിലാണ്. നഷ്ടത്തിന്റെ കണക്കുകള്‍ മാത്രം പറയുന്ന കെ എസ് ആര് ടി സിയുടെ കൊറിയര്‍ സംരംഭത്തെ ജനകീയമാക്കിയതിലും വിജയിപ്പിച്ചതിലും ട്രാക്കോണ്‍ കൊറിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനുള്ള പങ്ക് വളരെ വലുതാണ്.
കേരള സര്‍ക്കാരും ട്രാക്കോണ്‍ കൊറിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭമായാണ് 2015 ഒക്ടോബറില്‍ റീച്ച് ഓണ്‍ ഫാസ്റ്റ് ബസ് പോയിന്റ് ടു പോയിന്റ് കൊറിയര്‍ സര്‍വീസ് ആരംഭിച്ചത്. കെഎസ്ആര്‍ടിസിയുടെ എല്ലാ ബസ്സ്റ്റാന്‍ഡുകളിലും പാര്‍സല്‍ കൈകാര്യം ചെയ്യാന്‍ ട്രാക്കോണിന് ഇടമൊരുക്കി. കെഎസ്ആര്‍ടിസിയുടെ 5000 ബസുകളില്‍ കൊറിയര്‍ കൊണ്ടു പോകാന്‍ സൗകര്യം ചെയ്തു. തുടക്കത്തില്‍ രണ്ടുലക്ഷം രൂപ മാത്രമായിരുന്നു പ്രതിമാസ വരുമാനം. ക്രമേണ അത് വര്‍ധിച്ചുവന്നു. വളരെ പെട്ടെന്നു തന്നെ കൊറിയര്‍ സര്‍വീസ് ജനങ്ങള്‍ ഏറ്റെടുത്തു. ഇപ്പോള്‍ പ്രതിമാസം ശരാശരി 15 ലക്ഷം രൂപയുടെ കൊറിയര്‍ സര്‍വീസാണ് ഫാസ്റ്റ് ബസ് വഴി നടക്കുന്നത്. 2016-17 സാമ്പത്തിക വര്‍ഷം 24 ലക്ഷം രൂപ കൊറിയര്‍ സര്‍വീസിലൂടെ കെ എസ് ആര് ടി സിക്ക് ലഭിച്ചു. വരുമാനത്തിന്റെ 22 ശതമാനം കെഎസ്ആര്‍ടിസിക്ക് (ഒരു കോടിക്ക് മുകളിലായാല്‍ 40 ശതമാനവും) എന്ന കരാറിലാണ് പദ്ധതി ആരംഭിച്ചത്. കൊറിയര്‍ സര്‍വീസ് ജനകീയമാകുകയാണെന്നും വരും വര്‍ഷങ്ങളില്‍ ഇരട്ടിയിലധികം ആദായം നേടാനാകുമെന്നും ട്രാക്കോണ്‍ കൊറിയേഴ്സിന്റെ എജിഎം പിവി ബിപിന്‍ പറയുന്നു.
സര്‍വ്വീസ് ലെവലില്‍ അഖിലേന്ത്യ തലത്തില്‍ ഇന്നും ട്രാക്കോണാണ് നമ്പര്‍ വണ്‍. അതിനുള്ള പ്രധാന കാരണം സ്വന്തമായ ബ്രാഞ്ചുകളും മികച്ച നെറ്റ്വര്‍ക്കിംഗും അര്‍പ്പണ മനോഭാവമുള്ള ടീമുമാണ്. ദേശീയ തലത്തില്‍ ഇന്ന് വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുള്ളു. അവരില്‍ തന്നെ മുന്‍ നിരയിലെത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചു. സര്‍ക്കാരിന്റെ എല്ലാവിധ മാനദണ്ഡങ്ങളും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്
കെ എസ് ആര് ടി സി ബസുകളിലൂടെ ഒരൊറ്റ ദിവസം കൊണ്ട് കൊറിയര്‍ ആവശ്യക്കാരുടെ കൈകളിലെത്തിക്കാന്‍ കഴിയുമെന്നതാണ് മറ്റ് കൊറിയര്‍ സര്‍വീസുകളില്‍ നിന്ന് റീച്ച് ഓണിനെ വ്യത്യസ്തമാക്കുന്നത്. വ്യക്തികളാണ് പ്രധാനമായും റീച്ചോണിന്റെ ടാര്‍ജെറ്റ്. ബസുകളില്‍ ക്രമീകരിച്ചിരിക്കുന്നത് ചെറിയ ഒരു ബോക്സായതുകൊണ്ടു തന്നെ കോര്‍പറേറ്റ് ഡെലിവറിക്കുള്ള സൗകര്യം ഇതില്‍ ഇല്ല. കെഎസ്ആര്‍ടിസി വളരെ കാലം മുന്‍പ് പ്ലാന്‍ ചെയ്ത് നടപ്പിലാക്കാന്‍ പറ്റാതിരുന്ന ഒരു പദ്ധതിയാണിത്. അന്ന് കൊറിയര്‍ എന്നാല്‍ കത്തുകളും ചെറിയ സാധനങ്ങളുമൊക്കെയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ചെറിയ ബോക്സുകളാണ് എല്ലാ ബസുകളിലും നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ട് വ്യക്തിഗത സേവനങ്ങളിലേക്ക് മാത്രമായി ഈ ഉല്‍പ്പന്നത്തെ ട്രാക്കോണിന് ചുരുക്കേണ്ടിവന്നു. ഇന്നു കൊറിയര്‍ എന്ന കണ്‍സപ്റ്റ് പാഴ്സല്‍ എന്ന തലത്തിലേക്ക് മാറിയിട്ടുണ്ട്. കോര്‍പറേറ്റ് അടിസ്ഥാനത്തില്‍ ധാരാളം സാധ്യതകളുള്ള ഒരു വിഭാഗമാണിതെന്ന് ബിപിന്‍ പറയുന്നു.
തമിഴ്നാട്, കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ നേരത്തെ തന്നെ ഇത്തരത്തില്‍ കൊറിയര്‍ സര്‍വീസ് നടത്തുന്നുണ്ടായിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും കൊറിയര്‍ സര്‍വീസ് ആരംഭിച്ചത്. സംസ്ഥാനത്തു നിരവധി സ്വകാര്യ പാഴ്സല്‍ സര്‍വീസുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇവയെല്ലാം നഗരങ്ങള്‍ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നത്. നഗരഗ്രാമ ഭേദമില്ലാതെ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്നതിനാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്കു കെഎസ്ആര്‍ടിസിക്കു കൊറിയറുകള്‍ എത്തിക്കാനാകുമെന്ന ചിന്തയായിരുന്നു ട്രാക്കോണിന് ഉണ്ടായിരുന്നത്. ദുര്‍ഘടമായ സ്ഥലങ്ങളൊഴിച്ച് അയക്കുന്ന അന്ന് തന്നെ റീച്ചോണ്‍ വഴി കൊറിയര്‍ ഉപയോക്താവിന്റെ പക്കലെത്തിക്കും.
റീച്ചോണിന്റെ വിജയത്തില്‍ ഒതുക്കി കാണാവുന്നതല്ല ട്രാക്കോണ്‍ കൊറിയേഴ്സ് എന്ന കോര്‍പറേറ്റ് കൊറിയര്‍ ബ്രാന്‍ഡിന്റെ കഥ. ദേശീയ തലത്തില്‍ ഒന്നാം നിര കൊറിയര്‍ സര്‍വീസ് ദാതാക്കളായ ട്രാക്കോണിന്റെ ഒരു ഡിവിഷന് മാത്രമാണ് റീച്ച് ഓണ്‍ ഫാസ്റ്റ് ബസ്. 2004 ഡിസംബറിലാണ് ട്രാക്കോണ്‍ കൊറിയേഴ്സ് എന്ന ബ്രാന്‍ഡ് ലോഞ്ച് ചെയ്തത്. ഹെഡ് ഓഫീസ് ഡെല്‍ഹിയാണ്. മറ്റു സംസ്ഥാനങ്ങളില്‍ കൂടുതലായും ഫ്രാഞ്ചൈസി മോഡലിലുള്ള ബിസിനസാണ് ചെയ്തത്. തുടക്കത്തില്‍ ട്രാക്കോണ്‍ എന്ന ബ്രാന്‍ഡ് ഫ്രാഞ്ചൈസി എടുക്കാന്‍ ആരും തയാറായിരുന്നില്ല. ആരുടെയെങ്കിലുമൊക്കെ പിന്നാലെ പോയി അവരുടെ ഡിമാന്‍ഡുകള്‍ എല്ലാം അംഗീകരിച്ചു കൊണ്ട് മുന്നോട്ട് പോവേണ്ട അവസ്ഥയാണുണ്ടായിരുന്നത്. വളരെ ശക്തമായ മല്സരമുണ്ടായിരുന്ന അന്നത്തെ വിപണിയില്‍ മികച്ച സേവനം കൊണ്ടും വ്യത്യസ്തമായ തന്ത്രങ്ങള്‍ കൊണ്ടും ക്രമേണ സ്വന്തമായ ഒരു ഇടം വികസിപ്പിച്ചെടുക്കാന്‍ ട്രാക്കോണിന് സാധിച്ചു. വന്‍കിടക്കാര്‍ അടക്കി വാണിരുന്ന മേഖലയില്‍ ആരും കൈവച്ചിട്ടില്ലാത്ത സാധ്യതകള്‍ തിരിച്ചറിഞ്ഞും അതിനെ പരിപോഷിപ്പിച്ചുമാണ് കമ്പനി വളര്‍ന്നത്. എല്ലാവരും ചെയ്യുന്ന കാര്യങ്ങള്‍ അനുകരിച്ചാല്‍ ബ്രാന്‍ഡ് ശ്രദ്ധിക്കപ്പെടില്ല എന്ന തിരിച്ചറിവ് പുതിയ സാധ്യതകള്‍ തേടാന്‍ ഇവരെ പ്രേരിപ്പിച്ചു. എന്റര്ടെയ്ന്മെന്റ് സെക്റ്ററിലെ സിഡി ബിസിനസ് എന്ന സാധ്യത ഇവര്‍ തിരിച്ചറിഞ്ഞു. എല്ലാ ഉപഭോക്താക്കള്‍ക്കും ഒരേ സമയം സിഡി വിതരണം ചെയ്യുക എന്ന മാറ്റാരും സഞ്ചരിച്ചിട്ടില്ലാത്ത പാതയിലൂടെ ഇവര്‍ മുന്നേറി. ഇതിനായി വേറിട്ട ഒരു ഡെലിവറി സിസ്റ്റം തന്നെ ഇവര്‍ ആരംഭിച്ചു. അതോടെ മേഖലയിലെ 100 ശതമാനം ബിസിനസും ട്രാക്കോണിന്റെ കൈയില്‍ വന്നു. അത്തരത്തില്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുമ്പോള്‍ അപ്രതീക്ഷിതമായാണ് സിഡിയുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ ഉണ്ടായത്. അതോടെ ഈ ബിസിനസ് പൂര്‍ണമായും നിലച്ചു. 40 മുതല്‍ 50 ശതമാനം ഇടിവാണ് ട്രാക്കോണിന്റെ ബിസിനസില്‍ ഇതുവഴി ഉണ്ടായത്. സ്ഥാപനത്തെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി തന്നെയായിരുന്നു ഇത്. പ്രതിസന്ധിയുണ്ടായപ്പോള്‍ തളര്‍ന്നിരിക്കാതെ വിജയത്തിനായി പുതിയ വഴികള്‍ ഇവര്‍ തേടിക്കൊണ്ടിരുന്നു.
അങ്ങനെയാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റു കമ്പനികള്‍ കടന്നു ചെല്ലാത്ത ഹെല്‍ത്ത് കെയര്‍ – ഫാര്‍മ ഉല്‍പ്പന്നങ്ങളുടെ ഡെലിവറിയിലേക്ക് ട്രാക്കോണ്‍ പ്രവേശിക്കുന്നത്. 20 മുതല്‍ 30 ശതമാനം വരെ ബിസിനസ് ഷെയറാണ് ഇവര്‍ ഫാര്‍മ മേഖലയ്ക്കായി മാറ്റി വച്ചത്. ഫാര്‍മ ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ആരും വിട്ടുവീഴ്ചയ്ക്ക് തയാറാകില്ല എന്നത് ഇവര്‍ക്ക് ഉറപ്പായിരുന്നു. അതു തന്നെയായിരുന്നു ഇതിന്റെ സാധ്യതയും. ഫാര്‍മയില്‍ തന്നെ അധികമാരും കൈവയ്ക്കാത്ത കോള്‍ഡ് ചെയ്ന്‍ നിലനിര്‍ത്തി വിതരണം ചെയ്യേണ്ട മരുന്നുകളുടെയും വാക്സിനുകളുടെയുമൊക്കെ ഡെലിവറിയാണ് ഇവര്‍ ഏറ്റെടുത്തത്. കൃത്യമായ താപനില നിലനിര്‍ത്തി വിതരണം ചെയ്യേണ്ട ഇന്‍സുലിന്‍ പോലെയുള്ള ഉല്‍പ്പന്നങ്ങളുടെ ഡെലിവറിയില്‍ ഇവര്‍ ശ്രദ്ധയൂന്നി. വളരെ വെല്ലുവിളികള്‍ നിറഞ്ഞ ഒരു മേഖലയായിരുന്നു ഇതെന്ന് ബിപിന്‍ പറയുന്നു. അവധി ദിവസങ്ങള്‍, ഹര്‍ത്താലുകള്‍ തുടങ്ങി സാധാരണ കൊറിയര്‍ സ്ഥാപനങ്ങള്‍ നിശ്ചലമാകുന്ന ദിവസങ്ങളിലെല്ലാം ഇവര്‍ പ്രവര്‍ത്തിക്കാന്‍ തയാറായി. ഇതും ട്രാക്കോണിലേക്ക് ഇടപാടുകാരെ ആകര്‍ഷിക്കുന്നതിന് കാരണമായി.
കെ എസ് ആര് ടി സി ബസുകളിലൂടെ ഒരൊറ്റ ദിവസം കൊണ്ട് പാര്‍സലുകള്‍ ആവശ്യക്കാരുടെ കൈകളിലെത്തിക്കാന്‍ കഴിയുമെന്നതാണ് മറ്റ് കൊറിയര്‍ സര്‍വീസുകളില്‍ നിന്ന് റീച്ച് ഓണിനെ വ്യത്യസ്തമാക്കുന്നത്. കെഎസ്ആര്‍ടിസിയുടെ എല്ലാ ബസ്സ്റ്റാന്‍ഡുകളിലും ട്രാക്കോണിന് ഇടമുണ്ട്. കെഎസ്ആര്‍ടിസിയുടെ 5000 ബസുകളില്‍ കൊറിയര്‍ കൊണ്ടു പോകാനുള്ള സൗകര്യമൊരുക്കി. തുടക്കത്തില്‍ രണ്ടുലക്ഷം രൂപ മാത്രമായിരുന്നു പ്രതിമാസ വരുമാനം. ഇപ്പോള്‍ പ്രതിമാസം ശരാശരി 15 ലക്ഷം രൂപയുടെ കൊറിയര്‍ സര്‍വീസാണ് ഫാസ്റ്റ് ബസ് വഴി നടക്കുന്നത്. 2016-17 സാമ്പത്തിക വര്‍ഷം 24 ലക്ഷം രൂപ കൊറിയര്‍ സര്‍വീസിലൂടെ കെ എസ് ആര് ടി സിക്ക് ലഭിച്ചു.
കസ്റ്റമൈസ്ഡ് ആയ സേവനങ്ങളാണ് ട്രാക്കോണ്‍ കൊറിയേഴ്സ് ഉപഭോക്താക്കള്‍ക്കായി നല്‍കുന്നത്. സാങ്കേതിക വിദ്യയില്‍ ഉണ്ടായ വികാസത്തെ നെഞ്ചേറ്റിയത് ഇതിന് സഹാകമായെന്ന് ബിപിന്‍ പറയുന്നു. എല്ലാ വിവരങ്ങളും ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാകും. ബ്രാന്‍ഡായി വികാസം പ്രാപിക്കുന്നതു വരെ ഫ്രാഞ്ചൈസി സംവിധാനത്തിലേക്ക് ഇവര്‍ തിരിഞ്ഞിരുന്നില്ല. ഫ്രാഞ്ചൈസി സംവിധാനം നിലവില്‍ വന്നപ്പോള്‍ കൂടി ഒരേ നിലവാരം ഉറപ്പു വരുത്താന്‍ ഇവര്‍ ശ്രമിച്ചു.
ഇന്ന് കാശ്മീര്‍ മുതല്‍ കന്യാകുമാരി മുതല്‍ പ്രധാന സ്ഥലങ്ങളിലെല്ലാം ട്രാക്കോണിന്റെ സാന്നിധ്യമുണ്ട്. ”സര്‍വ്വീസ് ലെവലില്‍ അഖിലേന്ത്യ തലത്തില്‍ ഇന്നും ട്രാക്കോണാണ് നമ്പര്‍ വണ്‍. അതിനുള്ള പ്രധാന കാരണം സ്വന്തമായ ബ്രാഞ്ചുകളും മികച്ച നെറ്റ്വര്‍ക്കിംഗും അര്‍പ്പണ മനോഭാവമുള്ള ടീമുമാണ്. ദേശീയ തലത്തില്‍ ഇന്ന് വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നുള്ളു. അവരില്‍ തന്നെ മുന്‍ നിരയിലെത്താന്‍ ഞങ്ങള്‍ക്ക് സാധിച്ചു. സര്‍ക്കാരിന്റെ എല്ലാവിധ മാനദണ്ഡങ്ങളും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്, ” ബിപിന്‍ കൂട്ടിച്ചേര്‍ത്തു. നിശ്ചിത സമയത്തിനുള്ളില്‍ സാധനങ്ങള്‍ ഡെലിവര്‍ ചെയ്തില്ലെങ്കില്‍ മണിബാക്ക് ഉറപ്പാക്കുന്ന പ്രൈം ട്രാക്ക് പോലുള്ള നിരവധി നൂതനമായ ഉല്‍പ്പന്നങ്ങള്‍ ഇവര്‍ അവതരിപ്പിച്ചു. പ്രത്യേക ടീമാണ് പ്രൈം ട്രാക്കിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
2004 മുതല്‍ 2010 വരെ ട്രാക്കോണിനെ സംബന്ധിച്ച് വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടം തന്നെയായിരുന്നു. 2010 മുതലാണ് വേഗത്തിലുള്ള ഒരു വളര്‍ച്ച സ്ഥാപനത്തെ സംബന്ധിച്ച് ഉണ്ടായത്. ഇന്ന് ട്രാക്കോണിന് പ്രതിവര്‍ഷം 15 മുതല്‍ 20 ശതമാനം വരെ വളര്‍ച്ച കൈവരിക്കാന്‍ കഴിയുന്നു. അടുത്ത ഘട്ടത്തില്‍ ഫ്രാഞ്ചൈസി ഓഫീസുകള്‍ കൂടി ബ്രാന്‍ഡ് ചെയ്യാനുള്ള തയാറെടുപ്പിലാണ് ഇവര്‍.