സൗദി പിഐഎഫും സോഫ്റ്റ്ബാങ്കും സോളാര്‍ എനര്‍ജി കരാറില്‍ ഒപ്പുവച്ചു

സൗദി പിഐഎഫും സോഫ്റ്റ്ബാങ്കും സോളാര്‍ എനര്‍ജി കരാറില്‍ ഒപ്പുവച്ചു

ശതകോടീശ്വരനായ മസയോഷി സണിന്റെ നേതൃത്വത്തിലുള്ള ജപ്പാന്‍ കമ്പനിയാണ് സോഫ്റ്റ്ബാങ്ക്

റിയാദ്: ‘സോളാര്‍ എനര്‍ജി പ്ലാന്‍ 2030’ ന്റെ ഭാഗമായി സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും (പിഐഎഫ്) സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ടും സൗരോര്‍ജ്ജ കരാറില്‍ ഒപ്പുവച്ചു. റിയാദിലെ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റിവ് പരിപാടിയിലാണ് ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരുകൂട്ടരും ഒപ്പുവെച്ചത്. ഇതുവഴി സൗദി അറേബ്യയില്‍ 3 ജീഗാവാട്ട് സൗരോര്‍ജ്ജം വികസിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ജപ്പാനിലെ വമ്പന്‍ കമ്പനിയായ സോഫ്റ്റ്ബാങ്ക് ശതകോടീശ്വരനായ മസയോഷി സണിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ രാജ്യങ്ങളായി വന്‍കിട നിക്ഷേപങ്ങളുണ്ട് ഗ്രൂപ്പിന്.

സൗദിയുടെ പുതുയുഗത്തിലേക്കുള്ള യാത്രയുടെ ഭാഗമായാണ് വമ്പന്‍ പദ്ധതികളുടെ പ്രഖ്യാപനം

നവീന സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തില്‍ സൗരോര്‍ജ്ജത്തെ ഉപയോഗയോഗ്യമായ വിധത്തില്‍ വൈദ്യുതോര്‍ജ്ജമാക്കി മാറ്റാമെന്നും, രാജ്യത്തെ പരിമിതികളില്ലാത്തെ സൗരോര്‍ജ്ജം ഉപയോഗപ്രദമാക്കുന്നതോടൊപ്പം പിഐഎഫുമായി സഹകരിച്ച് ഒരു ലോകോത്തര സോളാര്‍ പ്ലാന്റ്് നിര്‍മിക്കാനും ആലോചിക്കുന്നതായി സോഫ്റ്റ്ബാങ്ക് ചെയര്‍മാനും സിഇഒയുമായ മസായോഷി സണ്‍ പറഞ്ഞു.

ഇക്കഴിഞ്ഞ മേയ് മാസത്തില്‍ 93 ബില്ല്യണ്‍ ഡോളറിന്റെ പദ്ധതികളാണ് സൗദിയില്‍ സോഫ്റ്റ്ബാങ്ക് ഫണ്ട് പ്രഖ്യാപിച്ചത്. സോഫ്റ്റ് ബാങ്ക്, പിഐഎഫ് എന്നിവര്‍ക്കൊപ്പം യുഎഇയിലെ മുബാദല, ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പ്, ക്വാല്‍കോം, ഷാര്‍പ് എന്നിവരും സോളാര്‍ പദ്ധതിയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.

Comments

comments

Categories: Arabia

Related Articles