35,000 കോടി രൂപയുടെ പദ്ധതിയുമായി റെയ്ല്‍വേ

35,000 കോടി രൂപയുടെ പദ്ധതിയുമായി റെയ്ല്‍വേ

2021 ആകുമ്പോഴേക്കും സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കാനാണ് റെയ്ല്‍വേ ലക്ഷ്യമിടുന്നത്. ഇത് നിലവില്‍ ഇന്ധനത്തിനു വരുന്ന 26,500 കോടി രൂപയുടെ ചെലവ് 16,000 കോടി രൂപയിലേക്ക് ചുരുക്കാന്‍ സഹായിക്കും

ന്യൂഡെല്‍ഹി: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ റെയ്ല്‍വേ ശൃംഖല പൂര്‍ണമായി വൈദ്യുതീകരിക്കുന്നതിന് 35,000 കോടി രൂപയുടെ പദ്ധതി തയാറാക്കിയതായി ഇന്ത്യന്‍ റെയ്ല്‍വേ. പ്രതിവര്‍ഷം ഇന്ധനചെലവില്‍ 10,500 കോടി സ്വരൂപിക്കാന്‍ സഹായിക്കുന്നതാണ് റെയ്ല്‍വേയുടെ പുതിയ നീക്കം.

ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് ഒരു കോടിയിലധികം രൂപ ചെലവുവരുമെന്നാണ് റെയ്ല്‍വേ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. ഈ തുക ഇന്ത്യന്‍ റെയ്ല്‍വേയുടെ വിവിധ സ്രോതസ്സുകള്‍ വഴി തന്നെ കണ്ടെത്തുമെന്നും റെയ്ല്‍വേ ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

പൊതുമേഖലയിലുള്ള ഐആര്‍സിഒഎന്‍, ആര്‍ഐടിഇഎസ്, പിജിസിഐഎല്‍ തുടങ്ങിയ കമ്പനികളുടെയും മറ്റ് സ്വകാര്യ കമ്പനികളുടെയും സഹായത്തോടെയായിരിക്കും 100 ശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കുക

രാജ്യത്തെ നിലവിലുള്ള പകുതിയോളം ട്രാക്കുകള്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കിയവയാണ്. 2021 ആകുമ്പോഴേക്കും സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തിയാക്കാനാണ് ഇന്ത്യന്‍ റെയ്ല്‍വേ ലക്ഷ്യമിടുന്നത്. ഇത് നിലവില്‍ ഇന്ധനത്തിനു വരുന്ന 26,500 കോടി രൂപയുടെ ചെലവ് 16,000 കോടി രൂപയിലേക്ക് ചുരുക്കാന്‍ സഹായിക്കുമെന്ന് റെയ്ല്‍വേ ബോര്‍ഡ് അറിയിച്ചു.

പൊതുമേഖലയിലുള്ള ഐആര്‍സിഒഎന്‍, ആര്‍ഐടിഇഎസ്, പിജിസിഐഎല്‍ തുടങ്ങിയ കമ്പനികളുടെയും മറ്റ് സ്വകാര്യ കമ്പനികളുടെയും സഹായത്തോടെയായിരിക്കും 100 ശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കുക. വൈദ്യുതി വിതരണ കമ്പനികളില്‍ നിന്നും ആവശ്യത്തിനുള്ള ഊര്‍ജം വാങ്ങുന്നതിനു പകരം വൈദ്യുതി ഉല്‍പ്പാദകരില്‍ നേരിട്ട് വൈദ്യുതി വാങ്ങി ചെലവ് കുറയ്ക്കാനും റെയ്ല്‍വേ ആസൂത്രണം ചെയ്യുന്നുണ്ട്. ഇത് പ്രതിവര്‍ഷം 2,500 കോടി രൂപ അധികം ലാഭിക്കാന്‍ സഹായിക്കും.

Comments

comments

Categories: More