മെല്‍റ്റിംഗ്‌പോട്ട്2020 ഇന്നൊവേഷന്‍ ഉച്ചകോടി നവംബറില്‍

മെല്‍റ്റിംഗ്‌പോട്ട്2020 ഇന്നൊവേഷന്‍ ഉച്ചകോടി നവംബറില്‍

അടുത്ത മാസം 14, 15 തിയതികളില്‍ ഹൈദരാബാദില്‍

ഹൈദരാബാദ്: വാര്‍ഷിക ഇന്നൊവേഷന്‍ ഉച്ചകോടിയായ മെല്‍റ്റിംഗ്‌പോട്ട്2020 ന്റെ രണ്ടാം പതിപ്പ് അടുത്ത മാസം 14,15 തിയതികളില്‍ ഹൈദരാബാദില്‍ നടക്കും. അക്കാഡമിക്-കോര്‍പ്പറേറ്റ് മേഖലകള്‍ തമ്മില്‍ സഹകരണത്തിനും വിവരകൈമാറ്റത്തിനും സഹായിക്കുന്ന ഉച്ചകോടി ഇന്ത്യയിലെ മുന്‍നിര ഏകീകൃത മാര്‍ക്കറ്റിംഗ് സര്‍വീസ് കമ്പനിയായ കീസ്റ്റോണും മാതൃസ്ഥാപനം സിഎല്‍ എജുക്കേറ്റ് എന്ന എജുക്കേഷന്‍ കമ്പനിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. ‘ഇസ്രയേല്‍-ദ സ്റ്റാര്‍ട്ടപ്പ് നേഷന്‍’ എന്നതാണ് ഉച്ചകോടിയുടെ രണ്ടാം പതിപ്പിന്റെ വിഷയം.

ഇസ്രയേലിലെ സര്‍വകലാശാലകളുടെയും ഇന്നൊവേഷന്‍ അധിഷ്ഠിത മേഖലകളിലെയും നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. ഇസ്രയേല്‍-ഇന്ത്യ ഇന്നൊവേഷന്‍ കോറിഡോറിനെ സംബന്ധിച്ച അവരുടെ കാഴ്ച്ചപ്പാടുകളും ആശയങ്ങളും ഉച്ചകോടിയില്‍ പങ്കുവെക്കും. ഇത് ഓരോ രാജ്യത്തിനും മറ്റുള്ളവരില്‍ നിന്ന് പഠിക്കാനും അവ ആഗോള ഇന്നൊവേഷന്‍ ഹബ്ബാകാനുള്ള യാത്രയില്‍ പ്രയോജനപ്പെടുത്താനും അവസരം നല്‍കും. 150 ലധികം വ്യവസായ പ്രമുഖരും 100 ലധികം സ്ഥാപനങ്ങളുടെ മേധാവികളും പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിക്ക് അനുബന്ധമായി നടക്കുന്ന ‘യംഗ് ഇന്നൊവേറ്റേഴ്‌സ് ഫെസ്റ്റിവല്‍’ എന്ന യൂത്ത് ഫെസ്റ്റിവലിനായി ലഭിച്ച ആശയങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത മികച്ച 15 ആശയങ്ങള്‍ പരിപാടിയില്‍ അവതരിപ്പിക്കും. 40 ലധികം കോളെജുകളില്‍ നിന്നായി 87 ഇന്നൊവേഷന്‍ ആശയങ്ങളാണ് യംഗ് ഇന്നൊവേറ്റേഴ്‌സ് ഫെസ്റ്റിവല്ലിന് ലഭിച്ചിട്ടുള്ളത്.

‘ഇസ്രയേല്‍-ദ സ്റ്റാര്‍ട്ടപ്പ് നേഷന്‍’ എന്നതാണ് സിഎല്‍ എജുക്കേറ്റും സഹസ്ഥാപനമായ കീസ്റ്റോണും സംയുക്തമായി സംഘടിപ്പിക്കുന്ന ഉച്ചകോടിയുടെ രണ്ടാം പതിപ്പിന്റെ വിഷയം. 150 ലധികം വ്യവസായ പ്രമുഖരും 100 ലധികം സ്ഥാപനങ്ങളുടെ മേധാവികളും പരിപാടിയില്‍ പങ്കെടുക്കും

ഐഐഎംബി, ഐഐഎംഎ, ഐഐഐടിബി പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ടി-ഹബ്ബ്, ജെന്‍നെസ്റ്റ് ഇന്നൊവേഷന്‍ ഹബ്ബ് തുടങ്ങിയ ഇന്‍ക്യുബേറ്ററില്‍ നിന്നും ലഭിച്ച നാമനിര്‍ദേശങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത, വിപണി പ്രവേശത്തിന് തയ്യാറായിരിക്കുന്ന അഞ്ച് സ്റ്റാര്‍ട്ടപ്പുകളെ ഉച്ചകോടിയുടെ ഭാഗമായി ഒരുക്കുന്ന സ്റ്റാര്‍ട്ടപ്പ് പവലിയന്റെ ഭാഗമാക്കുന്നതാണ്. പരിപാടിയുടെ മറ്റൊരു ആകര്‍ഷണമായ ‘ഇഗ്രീഡിന്റ്‌സ് ഓഫ് എ ഗ്രേറ്റ് സ്റ്റാര്‍ട്ട്-അപ്പ്’ എന്ന പേരിലുള്ള സെക്ഷനില്‍ മുന്‍നിര വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനങ്ങള്‍, ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്നൊവേഷന്‍ സെന്ററുകളുടെ മേധാവികള്‍ എന്നിവരെ പങ്കെടുപ്പിക്കുകയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏങ്ങനെ നിക്ഷേപകരെ ആകര്‍ഷിക്കാം എന്നതിനെപ്പറ്റി വിവരിക്കുകയും ചെയ്യും. കോര്‍പ്പറേറ്റുകളും ഇന്‍സ്റ്റിറ്റിയൂഷനുകളും തമ്മിലുള്ള പല സഹകരണ പദ്ധതികള്‍ക്കും സാക്ഷിയായ കഴിഞ്ഞ തവണത്തെ മെല്‍റ്റിംഗ്‌പോട്ട്2020 ഇന്ത്യന്‍ ഇന്നൊവേഷന്‍ മേഖലയില്‍ വലിയ മാറ്റത്തിന് വഴിവെച്ചിരുന്നു.

Comments

comments

Categories: More