ചെലവ് കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീന്‍ വികസിപ്പിച്ചു

ചെലവ് കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീന്‍ വികസിപ്പിച്ചു

ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. വെള്ളി, ഗ്രാഫീന്‍ (ഒരു അണുവിന്റെ മാത്രം കട്ടിയുള്ള, തേനീച്ചക്കൂടു പോലെ ഇടതൂര്‍ന്ന ക്രിസ്റ്റലിക ഘടനയുള്ള ദ്വിമാന കാര്‍ബണ്‍ ആറ്റങ്ങളുടെ പരന്ന പാളി) എന്നിവ സംയോജിപ്പിച്ചു കൊണ്ടാണ് ഇതു സാധ്യമാക്കിയത്. നിലവിലുള്ള ടെക്‌നോളജിയുമായി പൊരുത്തപ്പെടുന്നതാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന സ്‌ക്രീന്‍. ഊര്‍ജ്ജം ലാഭിക്കാന്‍ പ്രാപ്തിയുള്ളവയാണ് ഇത്തരം സ്‌ക്രീനെന്നും വിശേഷിപ്പിക്കപ്പെടുന്നുണ്ട്.

നിലവില്‍ ഇന്‍ഡിയം ടിന്‍ ഓക്‌സൈഡാണ് സ്മാര്‍ട്ട് ഫോണിന്റെ സ്‌ക്രീന്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഇവ എളുപ്പം പൊട്ടിപ്പോകുന്നതും ചെലവേറിയതുമാണ്. മാത്രമല്ല ഇന്‍ഡിയം എന്ന ലോഹം ഖനനം ചെയ്യുമ്പോള്‍ പാരസ്ഥിതികമായി സംഭവിക്കുന്ന ആഘാതം വളരെ വലുതായിരിക്കും. എന്നാല്‍ ഇപ്പോള്‍ യുകെയിലെ യൂണിവേഴ്‌സിറ്റി ഓഫ് സസെസിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന സ്‌ക്രീനുകള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.

Comments

comments

Categories: FK Special