രക്ഷിതാക്കളിലെ മദ്യപാനം കൗമാരക്കാരിലെ ഡേറ്റിംഗിന് ദോഷകരം

രക്ഷിതാക്കളിലെ മദ്യപാനം കൗമാരക്കാരിലെ ഡേറ്റിംഗിന് ദോഷകരം

രക്ഷിതാക്കളിലെ അമിത മദ്യപാനം കൗമാരക്കാരില്‍ ഡേറ്റിംഗിന് ദോഷകരമാകുന്നുെവന്ന് പഠനം. മോശപ്പെട്ട ബന്ധപ്പെട്ടങ്ങളില്‍ എത്തിച്ചേരാന്‍ മാത്രമല്ല ഒട്ടുമിക്ക ഡേറ്റിംഗ് ബന്ധങ്ങളും താറുമാറാകാനും ഇത് കാരണമാക്കുന്നതായാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. സാധാരണഗതിയില്‍ കൗമാരക്കാരിലെ പ്രണയ ബന്ധങ്ങള്‍ തകരുന്നത് ഇത്തരക്കാരുടെ പ്രായത്തിന്റെ പക്വതയില്ലായ്മയായാണ് വിലയിരുത്തപ്പെട്ടിരുന്നത്. അതില്‍ വാസ്തവമുണ്ടെന്നത് ശരിതന്നെ. എന്നിരുന്നാലും ഇവരില്‍ അക്രമവാസനയും പെരുമാറ്റ വൈകല്യവും വളരെ ചെറുപ്രായത്തില്‍ പ്രകടമാകുന്നതില്‍ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ കാരണമാകുന്നുവെന്ന് പഠനത്തില്‍ നിന്നും മനസിലാക്കാന്‍ കഴിഞ്ഞതായി ബഫല്ലോ സര്‍വകലാശാലയിലെ മുതിര്‍ന്ന ഗവേഷണ ശാസ്ത്രജ്ഞനായ ജെന്നിഫര്‍ ലിവിംഗ്‌സണ്‍ പറയുന്നു.

യൂത്ത് ആന്‍ഡ് അഡോളസന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനത്തിനായി 144ല്‍പ്പരം കൗമാരക്കാരെയാണ് നീരീക്ഷണ വിധേയമാക്കിയത്. മദ്യപാനശീലമുള്ള രക്ഷിതാക്കളുടെ കൂട്ടികളില്‍ ഡേറ്റിംഗ് കാലയളവില്‍ അക്രമവാസന കൂടുതലായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ മാനസിക വളര്‍ച്ചയില്‍, അതായത് സ്‌കൂള്‍ കാലഘട്ടത്തിനു മുമ്പും അതിനു ശേഷവുമുള്ള കുടുംബാന്തരീക്ഷം അവരില്‍ അക്രമവാസന വളര്‍ത്തുന്നുവെന്നും കൗമാര പ്രായത്തിലെ ഡേറ്റിംഗ് കലാപങ്ങളിലേക്ക് ഇതു നയിക്കുമെന്നു ലിവിംഗ്‌സറ്റണ്‍ കൂട്ടിച്ചേര്‍ത്തു. മദ്യപാനികളായ പങ്കാളികള്‍ക്കൊപ്പം കഴിയുന്ന അമ്മമാര്‍ വിഷാദത്തിലാകുന്നത് കുട്ടികളുമായുള്ള അവരുടെ ആശയവിനിമയം കുറയ്ക്കുന്നു. ഇത് കുട്ടികളില്‍ ചെറുപ്പത്തില്‍തന്നെ മാനസിക പിരിമുറുക്കത്തിനു വഴിവെക്കുകയും വളരെ ചെറിയ വിഷയങ്ങള്‍ക്കുപോലും വഴക്കിടുന്ന രീതിയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു.

Comments

comments

Categories: FK Special, Slider