വരൂ…ഇന്ത്യയിലേക്ക്!

വരൂ…ഇന്ത്യയിലേക്ക്!

ഡിജിറ്റല്‍ വൈദഗ്ധ്യത്തിന്റെ ഏറ്റവും വലിയ സ്രോതസ്സയി ഇന്ത്യ മാറുന്നു

ന്യൂഡെല്‍ഹി: ലോക രാഷ്ട്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ ഡിജിറ്റല്‍ വൈദഗ്ധ്യമുള്ള രാജ്യം ഇന്ത്യയാണെന്ന് കണ്ടെത്തല്‍. ഡിജിറ്റല്‍ വൈദഗ്ധ്യത്തില്‍ 76 ശതമാനവും സംഭാവന ചെയ്യുന്നത് ഇന്ത്യയാണെന്നും സര്‍വെ ഫലം വ്യക്തമാക്കുന്നുണ്ട്.

ആഗോള തലത്തിലെ ശരാശരി ഡിജിറ്റല്‍ വൈദഗ്ധ്യാനുപാതം 55 ശതമാനമാണ്. കാപ്‌ജെമിനിയും ലിങ്ക്ഡ്ഇന്നും നടത്തിയ സംയുക്ത സര്‍വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ഡിജിറ്റല്‍ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുന്ന സര്‍വെ റിപ്പോര്‍ട്ടാണ് കാപ്‌ജെമിനിയും ലിങ്ക്ഡ്ഇന്നും ചേര്‍ന്ന് തയാറാക്കിയിട്ടുള്ളത്.

ഡിറ്റല്‍ വൈദഗ്ധ്യത്തിന്റെ പ്രധാന സ്രോതസായി ഇന്ത്യ ഇടം നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ളത് 66 ശതമാനം സംഭാവന ചെയ്യുന്ന ഇറ്റലിയാണ്. 65 ശതമാനവുമായി സ്‌പെയ്ന്‍ മൂന്നാം സ്ഥാനത്തുണ്ട്. യുകെ (62%), നെതര്‍ലന്‍ഡ്‌സ് (61%), യുഎസ് (55%) എന്നീ രാഷ്ട്രങ്ങള്‍ യഥാക്രമം നാലും അഞ്ചും ആറും സ്ഥാനങ്ങള്‍ നേടിയതായും സര്‍വെ ഫലം വിലയിരുത്തുന്നു. അതിവൈദഗ്ധ്യമുള്ള ആളുകളെ സംഭാവന ചെയ്യുന്നതില്‍ ഏറ്റവും മുന്നിലുള്ളത് ഇന്ത്യയും യുകെയും ജര്‍മ്മനിയുമാണ്.

ഇന്ത്യയുടെ ഡിജിറ്റല്‍ സ്വപ്‌നങ്ങള്‍ക്ക് കരുത്ത് പകരുന്ന സര്‍വെ റിപ്പോര്‍ട്ടാണ് കാപ്‌ജെമിനിയും ലിങ്ക്ഡ്ഇന്നും ചേര്‍ന്ന് തയാറാക്കിയിരിക്കുന്നത്

ഇന്ത്യയില്‍ ഡിജിറ്റല്‍ വൈദഗ്ധ്യത്തിലെ വിടവ് വര്‍ധിക്കുന്നതായും സര്‍വെ ഫലം ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഡിജിറ്റല്‍ വൈദഗ്ധ്യത്തിന്റെ കാര്യത്തില്‍ രാജ്യത്ത് അന്തരമനുഭവപ്പെടുന്നുണ്ടെന്നാണ് ഇന്ത്യയിലെ 64 ശതമാനം സ്ഥാപനങ്ങളും പ്രതികരിച്ചത്.

ആഗോള തലത്തില്‍ 54 ശതമാനം പേരാണ് ഈ പ്രശ്‌നം സംബന്ധിച്ച പ്രതികരണം നടത്തിയിട്ടുള്ളത്. ഡിജിറ്റല്‍ വൈദഗ്ധ്യത്തിലെ അഭാവം തങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തന പരിപാടികളില്‍ തടസം തീര്‍ക്കുന്നതിനൊപ്പം കമ്പനിയുടെ മത്സരക്ഷമതയെ ബാധിക്കുന്നതായും ഇവര്‍ പറയുന്നു. തങ്ങള്‍ക്ക് നിലവിലുള്ള നൈപുണ്യം അടുത്ത നാലോ അഞ്ചോ വര്‍ഷത്തേക്ക് വേണ്ടതിലുമധികമാണെന്നാണ് ഇന്ത്യയിലെ 49 ശതമാനം തൊഴിലാളികളുടെയും വിശ്വാസം. അതേസമയം, ഡിജിറ്റല്‍ നൈപുണ്യ വികസനമാണ് പുതിയ കമ്പനിയിലേക്ക് മാറാനുള്ള പ്രധാനകാരണമെന്ന് 47 ശതമാനം പറയുന്നു.

2017 ജൂണ്‍-ജൂലൈ കാലയളവില്‍ സംഘടിപ്പിച്ച സര്‍വെയില്‍ ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, സ്‌പെയ്ന്‍, സ്വീഡന്‍, യുകെ, യുഎസ് തുടങ്ങിയ ഒന്‍പത് രാജ്യങ്ങള്‍ പങ്കെടുത്തു. ഈ രാജ്യങ്ങളില്‍ നിന്നുള്ള 753 തൊഴിലാളികള്‍ക്കിടയിലും വന്‍ കമ്പനികളുടെ ഡയറക്റ്റര്‍ ബോര്‍ഡിലുള്ള 501 എക്‌സിക്യൂട്ടീവുകള്‍ക്കിടയിലുമാണ് സര്‍വെ സംഘടിപ്പിച്ചത്. ഓട്ടോമോട്ടീവ്, ബാങ്കിംഗ്, കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ്, ഇന്‍ഷുറന്‍സ്, റീട്ടെയ്ല്‍, ടെലികോം തുടങ്ങിയ ഏഴ് മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വെ.

Comments

comments

Categories: Slider, Top Stories