സംരംഭകത്വ ഉച്ചകോടിയുമായി കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍

സംരംഭകത്വ ഉച്ചകോടിയുമായി കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്‍

ഈ മാസം 29 ന് കുന്നമംഗലം ഐഐഎംകെ ഓഡിറ്റോറിയത്തിലാണ് പരിപാടി

കോഴിക്കോട്: കാലിക്കറ്റ് മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 29 ന് ‘ഉണരുക; നൗ ഓര്‍ നെവര്‍’ എന്ന പേരില്‍ കോഴിക്കോട് സംരംഭകത്വ ഉച്ചകോടി സംഘടിപ്പിക്കുന്നു. കുന്നമംഗലം എംഡിപി കോപ്ലെക്‌സിലുള്ള ഐഐഎംകെ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. ഇന്നത്തെ സാഹചര്യത്തിലെ സാധ്യതകളെപ്പറ്റി ചര്‍ച്ച ചെയ്യാനും അവ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്താനുമായി സംരംഭകത്വ നൈപുണ്യങ്ങളെ അടുത്ത തലത്തിലേക്ക് എത്തിക്കാനും സഹായകമായ രീതിയിലാണ് പരിപാടി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നിലവിലുള്ള സംവിധാനങ്ങളെ ഉടച്ചു വാര്‍ത്തുള്ള മുന്നേറ്റമായിരിക്കും സംരംഭകത്വം കൊണ്ട് സാധിക്കേണ്ടത്. സംരംഭകത്വ പ്രവര്‍ത്തനങ്ങളെ വെല്ലുവിളികള്‍ക്കുള്ള പരിഹാരമാര്‍ഗങ്ങള്‍ വില്‍ക്കുകയെന്നതിന് അപ്പുറത്തേക്കുള്ള ഒരു തലത്തിലേക്ക് ഉയര്‍ത്താനുള്ള അനുയോജ്യമായ സമയമാണിത്. ഐഐഎം കോഴിക്കോടിന്റെ ബിസിനസ് ഇന്‍ക്യുബേറ്റര്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്ററായ ഐഐഎംകെ-ലൈവ്(ലബോറട്ടറി ഫോര്‍ ഇന്നൊവേഷന്‍, വെഞ്ച്വറിംഗ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ്)ന്റെ സഹകരണത്തോടെയാണ് സംരംഭകത്വ ഉച്ചകോടി സംഘടിപ്പിക്കുന്നത്.

സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന വെല്ലുവിൡകളെപ്പറ്റി അനുഭവസമ്പത്തുള്ള സംരംഭകര്‍ പരിപാടിയില്‍ സംസാരിക്കും. ഏലിയാസ് ജോര്‍ജ് ഐഎഎസ്(ഡിഎംആര്‍എല്‍ മുന്‍ എംഡി), രാജേഷ് നായര്‍(ടൈ കേരള പ്രസിന്റ്, ഏണസ്റ്റ് യാന്‍ഡ് യംഗ് ഡയറക്റ്റര്‍), സുമേഷ് ഗോവിന്ദ്( പാരഗണ്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്), ബാലഗോപാല്‍ സി ഐഎഎസ്,(ടെറുമോ പെന്‍പോള്‍), പത്മശ്രീ ഡോ. കൃഷ്ണകുമാര്‍ പി ആര്‍, എന്നിവരാണ് പരിപാടിയില്‍ പ്രഭാഷകരായി എത്തുന്നത്. അനുബന്ധമായി നടക്കുന്ന സ്റ്റാര്‍ട്ടപ്പ് ചര്‍ച്ചകളില്‍ ഗോപീ കൃഷ്ണന്‍(ബില്‍ഡ് നെസ്റ്റ് കണ്‍സ്ട്രക്ഷന്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സഹസ്ഥാപകന്‍ & സിഇഒ), ചിത്ര കൃഷ്ണന്‍(മേതന്‍ ട്രീറ്റ്‌സ്), വിമല്‍ ഗോവിന്ദ്(ജെന്‍ റോബോട്ടിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകന്‍ & സിഇഒ), റീന വിവേകാന്ദന്‍(ആരാധ്യ കണ്‍സള്‍ട്ടിംഗ് സീനിയര്‍ കണ്‍സള്‍ട്ടിംഗ്)പാര്‍വീണ്‍ ഹഫീസ്(സണ്‍റൈസ് ഹോസ്പിറ്റല്‍ എംഡി) എന്നിവര്‍ പങ്കെടുക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് https://goo.gl/forms/fdJQ7kO8oLAXtCr53 എന്ന ലിങ്ക് വഴി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

ഉച്ചകോടിക്ക് മുന്നോടിയായി നാളെ വൈകിട്ട് ഹോട്ടല്‍ മറീന റെസിഡെന്‍സിയില്‍ മെഡിക്കല്‍ എമര്‍ജന്‍സീസ്-റീച്ചിംഗ് ദ റൈറ്റ് പ്ലേസ് അറ്റ് ദ റൈറ്റ് ടൈം എന്ന വിഷയത്തില്‍ ഹെല്‍ത്ത്‌കെയര്‍ കണ്‍സള്‍ട്ടന്‍സിയായ പ്രൈസ്‌കാര്‍നേഷന്‍ സിഇഒ ഡോ. നരേഷ് ബാലകൃഷ്ണന്റെ ഇന്‍ഹൗസ് പ്രസന്റേഷനും(5.00-5.45) ഇംപോര്‍ട്ടന്‍സ് ഓഫ് ഇന്നൊവേഷന്‍ ഫോര്‍ ടുഡേസ് എന്റര്‍പ്രണറര്‍ എന്ന വിഷയത്തില്‍ ശശി തരൂര്‍ എംപിയുടെ ഗസ്റ്റ് ലെക്ചര്‍ സെഷനും നടക്കും.

Comments

comments

Categories: Entrepreneurship