ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കാനൊരുങ്ങി ആമസോണ്‍

ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കാനൊരുങ്ങി ആമസോണ്‍

ഡിജിറ്റല്‍ പേമെന്റ്, പ്രൈം അംഗത്വ പരിപാടി എന്നിവയ്ക്കായിരിക്കും കമ്പനി പ്രധാന്യം നല്‍കുക

ബെംഗളൂരു: യുഎസ് ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കാന്‍ പദ്ധതിയിടുന്നതായി ഇന്ത്യന്‍ മേധാവി അമിത് അഗര്‍വാള്‍ അറിയിച്ചു. ഡിജിറ്റല്‍ പേമെന്റ്, പ്രൈം അംഗത്വ പരിപാടി എന്നിവയ്ക്കായിരിക്കും കമ്പനി പ്രധാന്യം നല്‍കുക. ഇക്കഴിഞ്ഞ ദീപാവലി ഉത്സവകാല വില്‍പ്പനയില്‍ ആഭ്യന്ത ഇ-കൊമേഴ്‌സ് കമ്പനിയായ ഫഌപ്കാര്‍ട്ട് ആമസോണിനേക്കാള്‍ മുന്നിലെത്തിയെന്ന ഗവേഷണ ഫലങ്ങള്‍ അവഗണിച്ചുകൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍ തങ്ങളാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

ഇത്തവണത്തെ ഉത്സവകാല വില്‍പ്പനയിലൂടെ കമ്പനി എല്ലാ കാലത്തേക്കാളും മികച്ച നേട്ടമാണുണ്ടാക്കിയത്. 70 ശതമാനത്തിലധികം ഉപഭോക്താക്കളും ഈ വര്‍ഷം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആമസോണ്‍ വഴി ഷോപ്പിംഗ് നടത്തിയതായാണ് കാണുന്നത്. ഉപഭോക്താക്കളില്‍ അഞ്ചില്‍ ഒരാള്‍ പ്രൈം അംഗത്വവും സ്വീകരിച്ചിട്ടുണ്ടെന്നും മുന്‍ വര്‍ഷത്തേക്കാള്‍ ഇടപാടുകളുടെ എണ്ണത്തില്‍ ഇരട്ടിയിലധികം വര്‍ധനയാണുണ്ടായിരിക്കുന്നതെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

പ്ലാറ്റ്‌ഫോമിലെ ഉല്‍പ്പന്നങ്ങളുടെ വൈവിധ്യം വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ കൂടുതല്‍ സഹകരണ പദ്ധതികള്‍ ആരംഭിക്കാനും പേമെന്റ്, സാമ്പത്തിക സേവനം തുടങ്ങിയ രംഗങ്ങളില്‍ ഇന്ത്യന്‍ വിപണിയുടെ പ്രത്യേകതകള്‍ക്കനുസരിച്ചുള്ള കൂടുതല്‍ ഇന്നൊവേഷനുകള്‍ കൊണ്ടുവരാനും കമ്പനിക്കു പദ്ധതിയുണ്ട്. കൂടാതെ ആമസോണ്‍ പേ സര്‍വീസില്‍ യുപിഐ സൗകര്യവും കമ്പനി അവതരിപ്പിക്കും

പ്ലാറ്റ്‌ഫോമിലെ ഉല്‍പ്പന്നങ്ങളുടെ വൈവിധ്യം വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ കൂടുതല്‍ സഹകരണ പദ്ധതികളും സംയുക്ത സംരംഭങ്ങളും ആരംഭിക്കാന്‍ ആമസോണ്‍ തീരുമാനിച്ചിട്ടുണ്ട്. ഇതേ ലക്ഷ്യവുമായി കമ്പനി അടുത്തിടെ ഷോപ്പേഴ്‌സ് സ്റ്റോപ്, പത്‌നി ഗ്രൂപ്പ് എന്നവയുമായി കമ്പനി പങ്കാളിത്വമുണ്ടാക്കിയിരുന്നു. കൂടാതെ പേമെന്റ്, സാമ്പത്തിക സേവനം തുടങ്ങിയ രംഗങ്ങളില്‍ ഇന്ത്യന്‍ വിപണിയുടെ പ്രത്യേകതകള്‍ക്കനുസരിച്ചുള്ള കൂടുതല്‍ ഇന്നൊവേഷനുകള്‍ കൊണ്ടുവരാനും കമ്പനിക്കു പദ്ധതിയുണ്ട്.

ഇതിനകം ഇന്ത്യന്‍ ബിസിനസിനായി രണ്ടു ബില്ല്യണിലധികം ചെലവഴിച്ചിട്ടുള്ള ആമസോണ്‍ അടുത്തിടെ ഇന്ത്യയില്‍ അഞ്ചു ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലെ ആമസോണ്‍ പേ സര്‍വീസില്‍ യുപിഐ പോലുള്ള കൂടുതല്‍ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ടെന്നും അമിത് അഗര്‍വാള്‍ പറഞ്ഞു.

Comments

comments

Categories: Business & Economy