29 രാജ്യങ്ങള്‍ പങ്കാളിത്ത കോണ്‍ട്രാക്റ്റില്‍ ഒപ്പിട്ടു

29 രാജ്യങ്ങള്‍ പങ്കാളിത്ത കോണ്‍ട്രാക്റ്റില്‍ ഒപ്പിട്ടു

2018ല്‍ പവില്ല്യണ്‍ നിര്‍മാണം ആരംഭിക്കും

ദുബായ്: ഗള്‍ഫ് മേഖലയുടെ സ്വപ്‌നമായ ദുബായ് എക്‌സ്‌പോ 2020 പരിപാടിയില്‍ പങ്കെടുക്കാന്‍ 29 രാജ്യങ്ങള്‍ പങ്കാളിത്ത കോണ്‍ട്രാക്റ്റില്‍ ഒപ്പിട്ടതായി ദുബായ് അറിയിച്ചു. ഇന്റര്‍നാഷണല്‍ പാര്‍ട്ടിസിപ്പന്റ്‌സ് മീറ്റിംഗിലായിരുന്നു എഗ്രിമെന്റില്‍ ഒപ്പുവെച്ചത്.

അസര്‍ബൈജാന്‍, ബഹാമസ്, ബഹ്‌റൈന്‍, ബെലാറസ്, ബുര്‍കിന ഫാസൊ, കബോ വെര്‍ഡെ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്, ക്യൂബ, ചെക്ക് റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈസ്റ്റ് തിമോര്‍, ഗ്രെനേഡ, ഗ്യൂനിയ, കുവൈറ്റ്, ലെസോതോ, ലൈബീരിയ, മാര്‍ഷല്‍ ഐലന്‍ഡ്‌സ്, ഒമാന്‍, നൗറു, സെയ്ന്റ് കിറ്റ്‌സ് & നെവിസ്, സെയ്ന്റ് ലൂസിയ, സെനഗല്‍, സെയ്‌റ ലിയോണ്‍, സോളമന്‍ ഐലന്‍ഡ്‌സ്, സൊമാലിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ടോഗോ, തുവാലു, യെമെന്‍ തുടങ്ങിയ രാജ്യങ്ങളാണ് കരാറില്‍ ഔദ്യോഗികമായി ഒപ്പുവെച്ചത്.

നഗരത്തിന്റെ റീട്ടെയ്ല്‍ കുതിപ്പിന് ആക്കം കൂട്ടുന്ന എക്‌സ്‌പോ 2020 സൃഷ്ടിക്കുക 500,000 പുതിയ തൊഴിലവസരങ്ങള്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എക്‌സ്‌പോയുമായി ബന്ധപ്പെട്ട വികസന പദ്ധതികളുടെ മൂല്യം ഏകദേശം 33 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നഗരത്തിന്റെ റീട്ടെയ്ല്‍ കുതിപ്പിന് ആക്കം കൂട്ടുന്ന എക്‌സ്‌പോ 2020 സൃഷ്ടിക്കുക 500,000 പുതിയ തൊഴിലവസരങ്ങള്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. എക്‌സ്‌പോയുമായി ബന്ധപ്പെട്ട വികസന പദ്ധതികളുടെ മൂല്യം ഏകദേശം 33 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

ആറ് മാസം നീണ്ടു നില്‍ക്കുന്ന മെഗാ ഗ്ലോബല്‍ ഇവന്റിന്റെ കൗണ്ട് ഡൗണ്‍ ദുബായ് കഴിഞ്ഞയാഴ്ച്ച ആരംഭിച്ചു.

ബിഎന്‍സി റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ചാണ് ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. ഗതാഗതം, റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, ഹോസ്പിറ്റാലിറ്റി തുടങ്ങി നിരവധി മേഖലകളിലായി വമ്പന്‍ പദ്ധതികളാണ് ഉയരുന്നത്.

ദുബായ് എക്‌സ്‌പോ 2020 പ്രമേയമാക്കി നിര്‍മിക്കുന്ന മൂന്ന് ജില്ലകളുടെ നിര്‍മാണം മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല അല്‍ ഫുട്ടൈം കാരിലിയണിനാണ്. കരാര്‍ തുകയായ 600 മില്യണ്‍ കോടി നല്‍കുന്നതോടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും. ഓപ്പര്‍ച്യൂനിറ്റി, മൊബിലിറ്റി, സസ്റ്റെയ്‌നബിലിറ്റി എന്നാണ് ജില്ലകള്‍ക്ക് പേരിട്ടിരിക്കുന്നത്. പേരിന് അനുസരിച്ചുളള ഉപവിഷയങ്ങളാണ് ഓരോന്നിലുമുണ്ടാകുക.

2018ല്‍ എക്‌സ്‌പോയുടെ പവില്ല്യണ്‍ നിര്‍മാണം ആരംഭിക്കും.

Comments

comments

Categories: Arabia