ശ്രദ്ധാകേന്ദ്രമായി യമഹ നിക്കെന്‍ മോട്ടോര്‍സൈക്കിള്‍

ശ്രദ്ധാകേന്ദ്രമായി യമഹ നിക്കെന്‍ മോട്ടോര്‍സൈക്കിള്‍

2018 മോഡലായി വിപണിയില്‍ അവതരിപ്പിക്കും

ടോക്കിയോ : മോട്ടോര്‍ ഷോയില്‍ ശ്രദ്ധിക്കപ്പെട്ട വാഹനങ്ങളിലൊന്ന് യമഹയുടെ നിക്കെന്‍ എന്ന മൂന്നുചക്ര ലീനിംഗ് മോട്ടോര്‍സൈക്കിളാണ്. യമഹ എംടി-09 മോഡലിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച യമഹ നിക്കെനില്‍ എംടി-09 ലെ അതേ ത്രീ സിലിണ്ടര്‍ മോട്ടോറാണ് നല്‍കിയിരിക്കുന്നത്. ആദ്യ ലീനിംഗ് പ്രൊഡക്ഷന്‍ ത്രീ വീല്‍ മോട്ടോര്‍സൈക്കിളാണ് യമഹ നിക്കെന്‍.

ലിക്വിഡ്-കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, 4-സ്‌ട്രോക്, ഡിഒഎച്ച്‌സി, 4-വാല്‍വ്, ഇന്‍-ലൈന്‍ ട്രിപ്പിള്‍ സിലിണ്ടര്‍ എന്‍ജിനാണ് നിക്കെനില്‍ നല്‍കിയിരിക്കുന്നതെന്ന് യമഹ അറിയിച്ചു. 15 ഇഞ്ച് മുന്‍ചക്രങ്ങളില്‍ ഡുവല്‍-ട്യൂബ് അപ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കുകളാണ്. വാഹനത്തിന്റെ സ്‌പോര്‍ടി പെര്‍ഫോമന്‍സ് വര്‍ധിപ്പിക്കുന്നതാണ് സസ്‌പെന്‍ഷന്‍ സംവിധാനം.

കോര്‍ണറിംഗ് സമയത്ത് മികച്ച സ്റ്റബിലിറ്റി ലഭിക്കുന്നതിന് എല്‍എംഡബ്ല്യു സാങ്കേതികവിദ്യ സഹായിക്കും

കോര്‍ണറിംഗ് സമയത്ത് മികച്ച സ്റ്റബിലിറ്റി ലഭിക്കുന്നതിന് എല്‍എംഡബ്ല്യു (ലീനിംഗ് മള്‍ട്ടി-വീലര്‍) സാങ്കേതികവിദ്യ സഹായിക്കും. വിവിധ റോഡ് പ്രതലങ്ങളില്‍ സ്‌പോര്‍ടി റൈഡിംഗ് നടത്തുമ്പോള്‍ ഉഗ്രന്‍ പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കാനും മോട്ടോര്‍സൈക്കിളിന് കഴിയും. വളഞ്ഞുപുളഞ്ഞ റോഡുകള്‍ യമഹ നിക്കെന്‍ ലീനിംഗ് ത്രീ-വീലറിന് ഒരു പ്രശ്‌നമേയാകില്ല.

2018 മോഡലായി നിക്കെന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് യമഹ ആലോചിക്കുന്നത്. മോട്ടോര്‍സൈക്കിളിന്റെ വിലയും മറ്റ് കാര്യങ്ങളും യമഹ വ്യക്തമാക്കിയിട്ടില്ല. 2,150 എംഎം നീളം, 885 എംഎം വീതി, 1,250 എംഎം ഉയരം എന്നിവയാണ് അളവുകള്‍.

നിക്കെന്‍ സംബന്ധിച്ച സ്‌പെസിഫിക്കേഷനുകളും കൂടുതല്‍ വിശദാംശങ്ങളും യമഹ വെളിപ്പെടുത്തിയില്ല. അടുത്ത മാസത്തെ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലായിരിക്കും വെളിപ്പെടുത്തല്‍.

Comments

comments

Categories: Auto