യെമനിലെ മുന്‍നിര തീവ്രവാദികള്‍ക്ക് യുഎസ്, ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി

യെമനിലെ മുന്‍നിര തീവ്രവാദികള്‍ക്ക് യുഎസ്, ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി

യെമനില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഐഎസ്‌ഐഎല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അബു സുലൈമാന്‍ അല്‍ അദാനിയും വിലക്കേര്‍പ്പെടുത്തിയവരുടെ ഗണത്തില്‍ ഉള്‍പ്പെടുന്നുണ്ട്

യെമനിലെ മുന്‍നിര ഐഎസ്‌ഐഎല്‍, അള്‍ഖ്വയ്ദ തീവ്രവാദികള്‍ക്ക് ആമേരിക്കയുള്‍പ്പെടെ ആറോളം ഗള്‍ഫ് രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി. തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അമേരിക്കയും സൗദിയും സംയുക്തമായി നടത്തിയ പരിപാടിയുടെ ഭാഗമായാണ് ഈ വിലക്ക്.

ഐഎസ്‌ഐഎല്‍, അല്‍ഖ്വയ്ദ പ്രവര്‍ത്തനത്തിനായി യെമനില്‍ ചുക്കാന്‍ പിടിക്കുന്ന പതിനൊന്ന് വ്യക്തികളുടെ യുഎസ്, ഗള്‍ഫ് രാജ്യങ്ങളിലെ സ്വത്തുവകകള്‍ മരവിവിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. തീവ്രവാദം സമസ്ത രാജ്യങ്ങള്‍ക്കും ഭീഷണിയായതിനാലാണ് ഗള്‍ഫ് രാജ്യങ്ങളുമായി സഹകരിച്ച് ഇത്തരത്തില്‍ ധീരമായ നിലപാട് എടുക്കേണ്ടി വന്നതെന്ന് യുഎസ് ട്രെഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂകിന്‍

യെമനില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന ഐഎസ്‌ഐഎല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അബു സുലൈമാന്‍ അല്‍ അദാനിയും വിലക്കേര്‍പ്പെടുത്തിയവരുടെ ഗണത്തില്‍ ഉള്‍പ്പെടുന്നുണ്ട്. കൂടാതെ ഐഎസ്‌ഐഎല്‍ ഗ്രൂപ്പില്‍ കൊലപാതകങ്ങളുടെ സൂത്രധാരനായി അറിയപ്പെടുന്ന റദ്വാന്‍ മൊഹമ്മദ് ഹുസായന്‍ അലി ഖനാന്‍, ഐഎസ്‌ഐഎല്‍ സാമ്പത്തിക വിഭാഗം കൈകാര്യം ചെയ്യുന്ന, ബിസിനസ് ടൈകൂണ്‍ സായിഫ് അബ്ദുള്‍റബ്ബ് സലിം അല്‍- ഹയാഷി എന്നിവരും വിലക്ക് പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഐഎസ്‌ഐഎല്‍, അല്‍ഖ്വയ്ദ പ്രവര്‍ത്തനത്തിനായി യെമനില്‍ ചുക്കാന്‍ പിടിക്കുന്ന പതിനൊന്ന് വ്യക്തികളുടെ യുഎസ്, ഗള്‍ഫ് രാജ്യങ്ങളിലെ സ്വത്തുവകകള്‍ മരവിവിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. തീവ്രവാദം സമസ്ത രാജ്യങ്ങള്‍ക്കും ഭീഷണിയായതിനാലാണ് ഗള്‍ഫ് രാജ്യങ്ങളുമായി സഹകരിച്ച് ഇത്തരത്തില്‍ ധീരമായ നിലപാട് എടുക്കേണ്ടി വന്നതെന്ന് യുഎസ് ട്രെഷറി സെക്രട്ടറി സ്റ്റീവന്‍ ന്യൂകിന്‍ റിയാദില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. സൗദി അറേബ്യ, യുഎഇ, കുവൈറ്റ്, ഒമാന്‍, ബഹ്‌റിന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുമായി സഹകരിച്ചാണ് ഈ നടപടി കൈക്കൊണ്ടതെന്നും തീവ്രവാദത്തിനെതിരെ മിഡില്‍ ഈസ്റ്റില്‍ ഇതുവരെ സ്വീകരിച്ചതില്‍വെച്ച് ഏറ്റവും വലിയ ഉപരോധമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Arabia