ഇന്‍ഫോസിസ് ഓഡിറ്റ് ചെയര്‍പെഴ്‌സണ്‍ സ്ഥാനത്തു നിന്ന് രൂപ കുട്‌വയെ നീക്കി

ഇന്‍ഫോസിസ് ഓഡിറ്റ് ചെയര്‍പെഴ്‌സണ്‍ സ്ഥാനത്തു നിന്ന് രൂപ കുട്‌വയെ നീക്കി

പുതിയ ചെയര്‍മാനായി ഡി സുന്ദരത്തെ നിയമിച്ചു

ബെംഗളൂരു: ഇന്‍ഫോസിസിന്റെ ഓഡിറ്റ് ചെയര്‍പെഴ്‌സണ്‍ സ്ഥാനത്തു നിന്ന് രൂപ കുട്‌വയെ നീക്കി. കമ്പനി സ്ഥാപകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തിയുമായുള്ള അഭിപ്രായ ഭിന്നതകളാണ് രൂപ കുട്‌വയുടെ സ്ഥാനചലനത്തില്‍ കലാശിച്ചതെന്ന് കരുതപ്പെടുന്നു. ഓഡിറ്റ് കമ്മിറ്റിയുടെ പുതിയ ചെയര്‍മാനായി ഡി സുന്ദരത്തെ നിയമിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഇന്‍ഫോസിസ് അധികൃതരുടെ പ്രതികരണം ലഭ്യമല്ല.
രൂപ കുട്‌വയടക്കം ഇന്‍ഫോസിസ് ഓഡിറ്റ് കമ്മറ്റിയില്‍ നാലു പേരാണുണ്ടായിരുന്നത്. അതില്‍ ആര്‍ ശേഷസായിയും ജെഫ്രി ലേമാനും നേരത്തെ തന്നെ രാജിവെച്ചിരുന്നു. രണ്ട് ഒഴിവുകളും നികത്തുന്നതിന് മുന്‍പാണ് രൂപ കുട്‌വയെ നീക്കിയിരിക്കുന്നത്. അതേസമയം, കുട് വ ഇപ്പോഴും ഓഡിറ്റ് കമ്മിറ്റിയില്‍ അംഗമാണോയെന്നത് വ്യക്തമല്ല.

രൂപ കുട്‌വയടക്കം ഇന്‍ഫോസിസ് ഓഡിറ്റ് കമ്മറ്റിയില്‍ നാലു പേരാണുണ്ടായിരുന്നത്. അതില്‍ ആര്‍ ശേഷസായിയും ജെഫ്രി ലേമാനും നേരത്തെ തന്നെ രാജിവെച്ചിരുന്നു.

മുന്‍ സിഇഒ രാജീവ് ബന്‍സാലിന്റെ വേതനം ഉയര്‍ത്തിയതും മറ്റ് ഭരണപരമായ പാളിച്ചകളും ചൂണ്ടിക്കാട്ടി കുട്‌വയ്‌ക്കെതിരേ എന്‍ ആര്‍ അനന്തമൂര്‍ത്തി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ശമ്പള വര്‍ധനവിന്റെ കാരണങ്ങള്‍ അറിയണമെങ്കില്‍ നോണ്‍ ഡിസ്‌ക്ലോഷര്‍ എഗ്രിമെന്റില്‍ ഒപ്പുവക്കേണ്ടതുണ്ടെന്ന് രൂപ കുട്‌വ ആവശ്യപ്പെട്ടെന്നും ഇതു ഓഹരി ഉടമകളുടെ സുതാര്യതയ്ക്കും കമ്പനിക്കുള്ളിലെ ജനാധിപത്യത്തിനുമെതിരെയുള്ള കടുത്ത പരാമര്‍ശമായിപ്പോയെന്നും ഓഗസ്റ്റില്‍ നിക്ഷേപകരെ അഭിസംബോധന ചെയ്യവെ മൂര്‍ത്തി കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഇന്‍ഫോസിസ് ബോര്‍ഡിലെ അഭിപ്രായ ഭിന്നത രൂക്ഷമായെന്നതാണ് വ്യക്തമാക്കുന്നത്. ലേമാന്റെയും ശേഷസായിയുടെയും രാജിക്കു പുറമെ സഹ ചെയര്‍മാന്‍ എന്ന പദവിയില്‍ നിന്നും സ്വതന്ത്ര ഡയറക്റ്റര്‍ എന്നതിലേക്ക് രവി വെങ്കടേഷ് മാറുകയുമുണ്ടായി.

ബോര്‍ഡില്‍ നിലവിലുള്ള ഒഴിവുകളെ പ്പറ്റി പിന്നീട് അറിയിക്കാമെന്നാണ് ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി കഴിഞ്ഞ ചൊവ്വാഴ്ച പറഞ്ഞത്. ബോര്‍ഡ്് അംഗങ്ങളുടെ എണ്ണവും മികവ് മാനദണ്ഡവും ഉള്‍പ്പെടുത്തിയുള്ള ദീര്‍ഘകാല ഭരണനിര്‍വഹണ രൂപരേഖ നോമിഷേന്‍ കമ്മിറ്റി ചെയര്‍മാന്‍ കിരണ്‍ മസുംദാര്‍ തയാറാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Comments

comments

Categories: Business & Economy