നവഭാരതത്തില്‍ മുന്‍ഗണന ഉപഭോക്താക്കള്‍ക്ക്: മോദി

നവഭാരതത്തില്‍ മുന്‍ഗണന ഉപഭോക്താക്കള്‍ക്ക്: മോദി

സര്‍ക്കാരിന്റെ പ്രഥമ പരിഗണന ഉപഭോക്തൃ സംരക്ഷണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന പരിഗണനകളിലൊന്നാണ് ഉപഭോക്താക്കളുടെ സംരക്ഷണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാജ പരസ്യങ്ങള്‍ വഴി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.

ഡെല്‍ഹിയില്‍ ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. 24 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

‘പുതിയൊരിന്ത്യ’ പടുത്തുയര്‍ത്താനുള്ള ദൃഢപ്രതിജ്ഞയ്‌ക്കൊപ്പം തന്നെ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്ന ഒന്നാണ് രാജ്യത്തെ ഉപഭോക്താക്കളുടെ സംരക്ഷണം.

ജിഎസ്ടി രാജ്യത്ത് പുതിയൊരു വ്യാപാര സംസ്‌കാരത്തിനു രൂപം നല്‍കിയെന്നും മോദി

ഇക്കാര്യത്തെക്കുറിച്ച് വേദങ്ങളിലും പറഞ്ഞിട്ടുണ്ട്. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഉപഭോക്താക്കളുടെ സംരക്ഷണം മുന്‍നിര്‍ത്തിയുള്ള മാറ്റങ്ങളുണ്ടാകുമെന്നും മോദി പറഞ്ഞു. ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള പുതിയ നിയമം രൂപകല്‍പ്പന ചെയ്തുകൊണ്ടിരിക്കുകയാണെന്നും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കുമേല്‍ നിയമം കര്‍ശനമാക്കുമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏകീകൃത ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ടും അദ്ദേഹം സംസാരിച്ചു. ജിഎസ്ടിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളാകുന്നതു രാജ്യത്തെ ഉപഭോക്താക്കളായിരിക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്.

ജിഎസ്ടി രാജ്യത്ത് പുതിയൊരു വ്യാപാര സംസ്‌കാരത്തിനു രൂപം നല്‍കിയെന്നും മോദി പറഞ്ഞു. ജിഎസ്ടി നടപ്പിലാക്കിയതോടെ കേന്ദ്ര-സംസ്ഥാന നികുതിയെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് ധാരണ വന്നിട്ടുണ്ട്. ഇത് കച്ചവടക്കാരുടെ ചൂഷണത്തില്‍ നിന്നും അവരെ സംരക്ഷിക്കുന്നു. മാത്രമല്ല, കച്ചവടക്കാര്‍ തമ്മിലുള്ള മത്സരം മുറുകുകയും സാധനങ്ങളുടെ വില കുറയുകയും ചെയ്യും. ഇതിന്റെ പ്രയോജനം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് താഴെതട്ടിലുള്ളതും ഇടത്തരം വിഭാഗത്തിലുള്ളതുമായ ഉപഭോക്താക്കള്‍ക്കായിരിക്കും-പ്രധാനമന്ത്രി പറഞ്ഞു.

Comments

comments

Categories: Slider, Top Stories