കരുത്തുറ്റ ബാങ്കിംഗ് സംവിധാനത്തിന് 5-7 വലിയ ബാങ്കുകള്‍ മാത്രം മതി: അരവിന്ദ് സുബ്രഹ്മണ്യന്‍

കരുത്തുറ്റ ബാങ്കിംഗ് സംവിധാനത്തിന് 5-7 വലിയ ബാങ്കുകള്‍ മാത്രം മതി: അരവിന്ദ് സുബ്രഹ്മണ്യന്‍

കൂടുതല്‍ പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉടന്‍ ഉണ്ടായേക്കും

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ബാങ്കിംഗ് രംഗം കൂടുതല്‍ ആരോഗ്യമുള്ളതാക്കുന്നതിന് പൊതു-സ്വകാര്യ മേഖലകളില്‍ നിന്നുള്ള അഞ്ചോ ഏഴോ വന്‍കിട ബാങ്കുകള്‍ മാത്രം മതിയെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. ബാങ്കുകളുടെ ഏകീകരണം സംബന്ധിച്ച് എസ്ജിടിബി ഖല്‍സാ കോളെജില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാവിയില്‍ മാതൃകാപരമായ ഒരു ബാങ്കിംഗ് സംവിധാനം സൃഷ്ടിക്കുന്നതിന് ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും മത്സരക്ഷമതയുള്ള പൊതു-സ്വകാര്യ മേഖലാ ബാങ്കുകള്‍ ഇന്ത്യക്കാവശ്യമാണെന്ന് അരവിന്ദ് സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു. ചൈനയുടെ ബാങ്കിംഗ് സംവിധാനത്തെ ഉദാഹരണമാക്കികൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.

ഭാവിയില്‍ മാതൃകാപരമായ ഒരു ബാങ്കിംഗ് സംവിധാനം സൃഷ്ടിക്കുന്നതിന് ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും മത്സരക്ഷമതയുള്ള പൊതു-സ്വകാര്യ മേഖലാ ബാങ്കുകള്‍ ഇന്ത്യക്കാവശ്യമാണെന്ന് അരവിന്ദ്

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കുകളുടെ കൂട്ടത്തില്‍ ഇടം നേടിയിട്ടുള്ള നാല് ബാങ്കുകളാണ് ചൈനയ്ക്കുള്ളതെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ വിശദീകരിച്ചു. വിജയകരമായി മുന്നോട്ടുപോകാന്‍ ശേഷിയില്ലാത്ത, മൂലധന അപര്യപ്തത നേരിടുന്ന ബാങ്കുകളുടെ എണ്ണം ചുരുക്കുക എന്നതായിരിക്കണം ഇന്ത്യയുടെ ലക്ഷ്യമെന്നും ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ വൈ വി റെഡ്ഡിയെ ഉദ്ധരിച്ചുകൊണ്ട് സുബ്രഹ്മണ്യന്‍ പറഞ്ഞു.

ബാങ്കുകളുടെ പുന:മൂലധനത്തെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. പൊതുമേഖലാ ബാങ്കുകളുടെ മൂലധന ശേഷി ഉയര്‍ത്തുന്നത് അനുയോജ്യവും പ്രോത്സാഹനപരവുമായ നടപടികള്‍ അടിസ്ഥാനമാക്കിയായിരിക്കണമെന്നും അദ്ദേഹം അറിയിച്ചു. ബാങ്കിംഗ് മേഖലയെ ഉത്തേജിപ്പിക്കാന്‍ 2.11 ലക്ഷം കോടി രൂപയുടെ അധികസഹായമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ബോണ്ടുകളുടെ റീകാപ്പിറ്റലൈസേഷന്‍ വഴിയും ബജറ്റ് വിഹിതത്തിലൂടെയും ഓഹരി വില്‍പ്പനയിലൂടെയും ഈ തുക കണ്ടെത്താനാണ് സര്‍ക്കാരിന്റെ നീക്കം.

Comments

comments

Categories: Top Stories