ഹോണ്ട മങ്കി 125 കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു

ഹോണ്ട മങ്കി 125 കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു

സിംഗിള്‍-സിലിണ്ടര്‍ 125 സിസി എന്‍ജിനാണ് ഹോണ്ട മങ്കി 125 ന് നല്‍കിയിരിക്കുന്നത്

ടോക്കിയോ : മോട്ടോര്‍ ഷോയില്‍ ഹോണ്ട മങ്കി 125 കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു. ഒറിജിനല്‍ ഹോണ്ട മങ്കിയുടെ ക്ലാസ്സിക് ഫീച്ചറുകള്‍ മിനുക്കിയെടുത്ത് ഫ്രെഷ് ലുക്കും ആധുനിക ‘ട്വിസ്റ്റും’ നല്‍കിയിരിക്കുകയാണ് ഹോണ്ട. ഒരു തരം മിനി ബൈക്കുകളാണ് ഹോണ്ടയുടെ മങ്കി ബൈക്കുകള്‍. ഈ ബൈക്ക് ഓടിക്കുന്നയാളുടെ ഇരിപ്പ് കണ്ടാല്‍ കുരങ്ങനെ ഓര്‍മ്മവരും എന്നതിനാല്‍ ഹോണ്ടയുടെ ഇത്തരം ബൈക്കുകളെ മങ്കി ബൈക്കുകള്‍ എന്ന് വിളിച്ചുപോന്നു.

സിംഗിള്‍-സിലിണ്ടര്‍ 125 സിസി എന്‍ജിനാണ് മങ്കി 125 ന് ഹോണ്ട നല്‍കിയിരിക്കുന്നത്. എല്‍ഇഡി ലൈറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ്, യുഎസ്ഡി ഫോര്‍ക്കുകള്‍ (ഫ്രണ്ട്), ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍(റിയര്‍) എന്നിവ ബൈക്കിന് പുതുതായി ലഭിച്ചു. നോബ്‌ലി ടയറുകളിലായിരിക്കും മങ്കി 125 സഞ്ചരിക്കുന്നത്.

മുന്‍, പിന്‍ ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്

ഓഫ്-റോഡിംഗിന് ഉപയോഗിക്കാനാവുംവിധം മുന്നിലെയും പിന്നിലെയും മഡ്ഗാര്‍ഡുകള്‍ അല്‍പ്പം ഉയര്‍ത്തിയിട്ടുണ്ട്. മുന്‍, പിന്‍ ചക്രങ്ങളില്‍ ഡിസ്‌ക് ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്. റിയര്‍ സബ്-ഫ്രെയിമിനൊപ്പമാണ് എക്‌സ്‌ഹോസ്റ്റ്. കാലുകള്‍ പൊള്ളുന്നതിന് തടയാനായി ഹീറ്റ് ഷീല്‍ഡ് കാണാം.

കഴിഞ്ഞ വര്‍ഷമാണ് മങ്കി 125 ന് ഹോണ്ടയ്ക്ക് പേറ്റന്റ് ലഭിച്ചത്. കണ്‍സെപ്റ്റ് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുമെന്നും ഹോണ്ട നവി പോലെ ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നുമാണ് പ്രതീക്ഷ.

Comments

comments

Categories: Auto