ജിയോജിത്തിന്റെ രണ്ടാം പാദ വരുമാനം 87.44 കോടി രൂപ

ജിയോജിത്തിന്റെ രണ്ടാം പാദ വരുമാനം 87.44 കോടി രൂപ

അറ്റാദായത്തില്‍ 23 ശതമാനം വര്‍ധന

കൊച്ചി: നിക്ഷേപ സേവന മേഖലയിലെ പ്രമുഖരായ ജിയോജിത്തിന്റെ നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ മൊത്തം വരുമാനം എട്ട് ശതമാനം വര്‍ധനവോടെ 87.44 കോടി രൂപയായി. അറ്റാദായം 23 ശതമാനം ഉയര്‍ന്ന് 16.87 കോടി രൂപയിലെത്തി.

രണ്ടാം പാദത്തില്‍ ജിയോജിത്തിന്റെ നികുതിക്കു മുന്‍പുള്ള ലാഭം 18 ശതമാനം വര്‍ധിച്ച് 26.92 കോടി രൂപയിലെത്തിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കമ്പനിയുടെ ഇടപാടുകാരുടെ മൊത്തം ആസ്തി ഈ കാലയളവില്‍ 35,000 കോടി രൂപയോളമാണ്. രണ്ടാം പാദത്തില്‍ 22,000 പുതിയ നിക്ഷേപകരെ ചേര്‍ക്കാന്‍ കഴിഞ്ഞുവെന്ന് കമ്പനി അറിയിച്ചു.

മ്യൂച്വല്‍ ഫണ്ട് വിതരണ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധിക്കാനുള്ള കമ്പനിയുടെ തീരുമാനത്തെ തുടര്‍ന്ന് ഈ വിഭാഗത്തിലെ വരുമാനത്തില്‍ 113 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായതായി ജിയോജിത് മാനേജിംഗ് ഡയറക്റ്റര്‍ സി ജെ ജോര്‍ജ് അറിയിച്ചു.

Comments

comments

Categories: Business & Economy