ഒഎല്‍എക്‌സ് വരുമാനം 58 ശതമാനം വര്‍ധിച്ചു

ഒഎല്‍എക്‌സ് വരുമാനം 58 ശതമാനം വര്‍ധിച്ചു

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓണ്‍ലൈന്‍ ക്ലാസിഫൈഡ് പോര്‍ട്ടലായ ഒഎല്‍എക്‌സ് ഇന്ത്യയുടെ വരുമാനം 58 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷം 58 കോടി രൂപയുടെ വരുമാനം നേടിയ കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 92.5 കോടിയുടെ വരുമാനമാണ് നേടിയത്. നാസ്‌പെര്‍ പിന്തുണയ്ക്കുന്ന കമ്പനിയുടെ ആകെ വരുമാനത്തില്‍ 75 കോടിയും രാജ്യത്തിനു പുറത്തുള്ള ബിസിനസ് ചാനലുകള്‍ വഴിയാണ് നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഒഎല്‍എക്‌സിന്റെ ലാഭം ഇക്കാലയളവില്‍ 31 ശതമാനം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. 2016 സാമ്പത്തിക വര്‍ഷം എട്ടു കോടിയായിരുന്നു ലാഭം. വരുമാനവും ലാഭവും സ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തുന്നതിനൊടൊപ്പം ചെലവ് കുറയുകയും ചെയ്തിട്ടുണ്ട്.

യൂസ്ഡ് കാര്‍ വിപണിയില്‍ 70 ശതമാനത്തിലധികം പങ്കാളിത്തമുള്ള സ്ഥാപനത്തിന്റെ വരുമാനത്തിലേക്ക് ഓട്ടോ വിഭാഗം മികച്ച സംഭാവനായാണ് ഈ വര്‍ഷം നല്‍കിയത്. 25 ശതമാനം വരുമാനമാണ് ഈ വിഭാഗത്തില്‍ നിന്ന് ലഭിച്ചത്. യൂസ്ഡ് കാര്‍ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് കൂടുതല്‍ ഇടപാടുകാരെയും വില്‍പ്പനക്കാരെയും കൂട്ടിച്ചേര്‍ക്കാനും മികച്ച ഒരു വിപണി ഒരുക്കാനുമാണ് കമ്പനി ശ്രമിക്കുന്നതെന്ന് സിഇഒ അമര്‍ജിത് ബത്ര പറഞ്ഞു.

യൂസ്ഡ് കാര്‍ വിപണിയില്‍ 70 ശതമാനത്തിലധികം പങ്കാളിത്തമുള്ള സ്ഥാപനത്തിന്റെ വരുമാനത്തിലേക്ക് ഓട്ടോ വിഭാഗം മികച്ച സംഭാവനായാണ് ഈ വര്‍ഷം നല്‍കിയത്. 25 ശതമാനം വരുമാനമാണ് ഈ വിഭാഗത്തില്‍ നിന്ന് ലഭിച്ചത്.

2,50,000 ഓളം കാറുകള്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഒഎല്‍എക്‌സ് ഇന്ത്യയിലൂടെയാണ് ഇന്ത്യയിലെ കാര്‍ ഇടപാടുകളില്‍ 60-70 ശതമാനം വരെ നടന്നതെന്ന് കമ്പനി അവകാശപ്പെട്ടു. ഈ മേഖലയില്‍ കാര്‍ ദേഖോ, കാര്‍ട്രേഡ്, ക്വിക്കര്‍ എന്നിവരുമായാണ് ഒഎല്‍എക്‌സ് മത്സരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഒഎല്‍എക്‌സിന്റെ പ്രധാന എതിരാളികളായ ക്വിക്കറിന്റെ നഷ്ടം 2016 ല്‍ 20 ശതമാനമാണ്. പ്രവര്‍ത്തന വരുമാനം 66 ശതമാനം വര്‍ധിച്ചിട്ടുമുണ്ട്്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഒഎല്‍എക്‌സിന്റെ കുറഞ്ഞ നിരക്കിലുള്ള ഉല്‍പ്പന്ന വിഭാഗമായ ഫാഷന്‍, പേഴ്‌സണല്‍ ഗുഡ്‌സ് വിഭാഗത്തില്‍ 150 ശതമാനത്തിന്റെയും പ്രധാന വിഭാഗമായ കാര്‍, ബൈക്ക്, മൊബീല്‍ തുടങ്ങിയ വിഭാഗത്തില്‍ മുന്‍ വര്‍ഷത്തെ 35 ശതമാനത്തില്‍ നിന്ന് 55 ശതമാനം വളര്‍ച്ചയും ഉണ്ടായി. നടപ്പു സാമ്പത്തിക വര്‍ഷം കാറുകളുടെ വില്‍പ്പനയില്‍ ഒഎല്‍എക്‌സ് വിജയം നേടിയിരുന്നു. 2018-ല്‍ ബൈക്കുകളുടെ വിപണിയിലും നേട്ടം കൈവരിക്കാനാണ് ഒഎല്‍എക്‌സ് ലക്ഷ്യമിടുന്നത്. സി ടു സി മേഖലയിലെ ചെറിയ വിഭാഗത്തിന് കൂടുതല്‍ പ്രധാന്യം നല്‍കാനും കമ്പനി ഉദ്ദേശിക്കുന്നു. ചെറിയ ഉല്‍പ്പന്ന വിഭാഗത്തിലും സമാനമായ വളര്‍ച്ചാ നിരക്ക് കൈവരിക്കാനായാല്‍ മികച്ച രീതിയില്‍ കമ്പനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ബത്ര പറഞ്ഞു.

Comments

comments

Categories: Business & Economy