പവര്‍ ബ്രാന്‍ഡ് ലീല

പവര്‍ ബ്രാന്‍ഡ് ലീല

രണ്ടു ദശാബ്ദത്തിലധികമായി ഇലക്ട്രിക്കല്‍ പവര്‍ മാനേജ്‌മെന്റ് രംഗത്ത് സജീവ സാന്നിധ്യമായ ലീല ഇലക്ട്രിക് ഇന്ന് ഈ രംഗത്തെ കേരളത്തിലെ മുന്‍നിര ബ്രാന്‍ഡാണ്. കൊച്ചി ലുലു മാള്‍ ഉള്‍പ്പടെ മാളുകള്‍, എവിടി പോലുള്ള കമ്പനികള്‍, ഫാക്റ്ററികള്‍, പ്ലാന്റുകള്‍ എന്നിവ ലീലാ ഇലക്ട്രിക്കിന്റെ മികവ് വിളിച്ചോതുന്നു

വമ്പന്‍ കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തുമ്പോള്‍ അവ മികച്ച രീതിയില്‍ വൈദ്യുതീകരിക്കുക എന്നതിന് മറ്റെന്തിനേക്കാളും പ്രാധാന്യമുണ്ട്. പുറത്തേക്കു കാണുന്ന മനോഹരങ്ങളായ ലൈറ്റുകള്‍ക്കും ഫാനുകള്‍ക്കും എയര്‍ കണ്ടീഷണറുകള്‍ക്കും സ്വിച്ചുകള്‍ക്കുമൊക്കെ പിന്നില്‍ വൈദ്യുതീകരണ സാമഗ്രികളുടെ സങ്കീര്‍ണശൃംഖല പ്രവര്‍ത്തിക്കുന്നുവെന്ന് പലരും തിരിച്ചറിയാറില്ല. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ ദൗത്യം സൂക്ഷ്മതയോടെ നിര്‍വഹിക്കുന്നതിലുള്ള മികവാണ് ഇലക്ട്രിക് പവര്‍ സര്‍വീസിനെ കേരളത്തിലെ മുന്‍നിര സ്ഥാപനമാക്കി മാറ്റിയത്. 23 വര്‍ഷമായി ഇലക്ട്രിക്കല്‍ പവര്‍ മാനേജ്‌മെന്റ് രംഗത്ത് സജീവ സാന്നിധ്യമായ ലീല ഇലക്ട്രിക് ഈ രംഗത്ത് ഇന്ന് സുശക്തമായ ബ്രാന്‍ഡാണ്. വിവിധ കമ്പനികള്‍, ഫാക്റ്ററികള്‍, പ്ലാന്റുകള്‍, മാളുകള്‍ തുടങ്ങി കമ്പനിയുടെ സേവനം പ്രയോജനപ്പെടുത്തിയ നിരവധി സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. കൊച്ചി ലുലു മാള്‍ ഉള്‍പ്പടെ ലീലാ ഇലക്ട്രിക്കിന്റെ മികവിന് ഉദാഹരണങ്ങള്‍ ഏറെയാണ്.

തുടക്കം

1995ല്‍ സ്വിച്ച് ബോര്‍ഡുകള്‍ ഫാബ്രിക്കേറ്റ് ചെയ്തും ഇലക്ട്രിക്കല്‍ ഇന്‍സ്റ്റലേഷനുകള്‍ സ്ഥാപിച്ചും പ്രവര്‍ത്തനം തുടങ്ങിയ ലീല ഇലക്ട്രിക് പിന്നീട് ഇലക്ട്രിക്കല്‍ പവര്‍ മാനേജ്‌മെന്റ് രംഗത്തെ പ്രശസ്തമായ കമ്പനിയായി മാറി. ഏറെ ഉത്തരവാദിത്വത്തോടെ മാത്രം നിര്‍വഹിക്കേണ്ട ഇലക്ട്രിഫിക്കേഷന്‍ ജോലികള്‍ കൃത്യമായി ചെയ്യുന്നതിലൂടെ ഈ മേഖലയിലെ മുന്‍നിര കമ്പനി എന്ന് പേരെടുക്കാന്‍ ലീലയ്ക്ക് സാധിച്ചു. വളര്‍ച്ച സുസ്ഥിരമായതിനു ശേഷമാണ് ലീല ഇലക്ട്രിക് പവര്‍ സര്‍വീസ്, ലീല ഇലക്ട്രിക് എന്നിങ്ങനെയുള്ള രണ്ട് വിഭാഗങ്ങളായി സ്ഥാപനം വൈവിധ്യവല്‍ക്കരിച്ചത്. ക്ലാസ് എ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്റ്റിംഗ് രംഗത്ത് ലീല ഇലക്ട്രിക് പവര്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡും മാന്യുഫാക്ചറിംഗ് രംഗത്ത് ലീല ഇലക്ട്രിക്കും ഇന്ന് മികവു പുലര്‍ത്തുന്നു. എല്‍ദോ തോമസാണ് ലീല ഇലക്ട്രിക്ക് പവര്‍ സര്‍വീസ് ലിമിറ്റഡ് ചെയര്‍മാന്‍. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ചെയ്തിരുന്ന ജേക്കബ് ഫിലിപ്പ് തോണിപ്പുരക്കലിനൊപ്പം പ്രൊജക്ട് എന്‍ജിനീയറായി ജോലി ചെയ്തിരുന്ന എല്‍ദോ അദ്ദേഹത്തിന്റെ മരണശേഷം 1996-ല്‍ സ്വന്തമായി ഈ രംഗത്തേക്കു പ്രവേശിക്കുകയായിരുന്നു. തുടക്കത്തില്‍ നാലുപേര്‍ ചേര്‍ന്നു സംയുക്തമായി ആരംഭിച്ച കമ്പനി പിന്നീട് വളര്‍ച്ചയുടെ പടവുകള്‍ കയറി. പവര്‍ ട്രാന്‍സ്മിഷനുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ നിരവധി പ്രൊജക്റ്റുകള്‍ ഏറ്റെടുക്കാന്‍ തങ്ങളെ സഹായിച്ചത് ഇടപാടുകാര്‍ അര്‍പ്പിക്കുന്ന വിശ്വാസ്യത തന്നെയാണെന്ന് കമ്പനി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ക്ലൈന്റുമായുള്ള ബന്ധം എക്കാലവും ഗൗരവപൂര്‍വമായി എടുക്കുന്ന സ്ഥാപനം ഇത് നിലനിര്‍ത്തുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളും വിസ്മരിക്കാന്‍ സാധിക്കാത്തതാണ്. ഇടപാടുകാരാണ് തങ്ങളുടെ ശക്തിയെന്നും അവരാണ് സ്ഥാപനം നിലനിര്‍ത്തുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്.

പാനല്‍ ബോര്‍ഡ് മാനുഫാക്ചറിംഗിന്റെ തന്നെ പുതിയ ഒരു അസംബ്ലിംഗ് യൂണിറ്റുമായി വിപുലീകരണത്തിന് ഒരുങ്ങുകയാണ് ലീല. അടുത്തമാസത്തോടെ ഇതിന് തുടക്കമാകും. ഇതോടെ പുതിയ മെഷിനറികളുമായി വര്‍ക്ക് ഷോപ്പ് കൂടുതല്‍ വിപുലമാകും. നേരത്തെ ചെയ്തതിനേക്കാള്‍ 50 ശതമാനം വോളിയം വര്‍ധിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഞങ്ങള്‍

മണികണ്ഠന്‍ കെ എസ്

മാനേജിംഗ് ഡയറക്റ്റര്‍

ലീല ഇലക്ട്രിക് പവര്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ്

ഒരു മികച്ച ഇലക്ട്രിക്കല്‍ കോണ്‍ട്രാക്റ്റിംഗ് സ്ഥാപനമായി ഉയരണം എന്ന നയം മുന്‍നിര്‍ത്തിയാണ് ലീല ഇലക്ട്രിക് പവര്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിന് അടിത്തറ പാകിയത്. സേവനങ്ങളിലുള്ള ഈ നിലവാരവും മേന്മയുമാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് പിന്നിലുള്ള പ്രധാന ഘടകം. ചെറുകിട വയറിംഗ് ജോലികള്‍ പോലെയല്ല വന്‍കിട ഇലക്ട്രിക് പവര്‍ സര്‍വീസ്. ഇതിന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് അതോറിറ്റിയുടെ സേഫ്റ്റി സര്‍ട്ടിഫിക്കേറ്റ് ലഭിച്ചിരിക്കണം. എങ്കില്‍ മാത്രമേ വൈദ്യുതി ബോര്‍ഡ് കണക്ഷന്‍ നല്‍കുകയുള്ളൂ.

ഏതു സംരംഭവും നേരിടുന്ന പ്രതിസന്ധികള്‍ ആദ്യത്തെ അഞ്ച് വര്‍ഷം ‘ ലീല’ യേയും വേട്ടയാടിയിരുന്നു. എന്നാല്‍ ഇതിനു ശേഷം കമ്പനി കൂടുതല്‍ വര്‍ക്കുകള്‍ ഏറ്റെടുക്കാന്‍ തുടങ്ങി. നിര്‍മ്മാണ യൂണിറ്റ് മാത്രമായിരുന്നു ആദ്യഘട്ടത്തില്‍ ലീലയ്ക്കുണ്ടായിരുന്നത്. എന്നാല്‍ പിന്നീട് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ വര്‍ക്കുകള്‍ ചെയ്തു കൊടുക്കാനുള്ള ലൈസന്‍സ് ലഭിച്ചു. ലൈസന്‍സ് ബോര്‍ഡ് നല്‍കുന്ന ബി ഗ്രേഡ് സര്‍ട്ടിഫിക്കറ്റായിരുന്നു ആദ്യം ലഭിച്ചത്. മികച്ച സേവനങ്ങളുടെ പിന്‍ബലത്തില്‍ പിന്നീട് എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. 1998ല്‍ പ്രവര്‍ത്തനമാരംഭിച്ച ലീല ഇലക്ട്രിക്ക് പവര്‍ സര്‍വീസ് 2011ല്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറി. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കുന്നതില്‍ ഇവര്‍ ബദ്ധശ്രദ്ധരാണ്. കുറ്റമറ്റ പ്രവര്‍ത്തനം കാഴ്ച വച്ചാല്‍ മാത്രമേ ഉപഭോക്താക്കള്‍ വീണ്ടും തേടിയെത്തുകയുള്ളുവെന്ന ബോധ്യം ഇവര്‍ക്കുണ്ട്. ഉപഭോക്താക്കളുടെ വിലപ്പെട്ട അഭിപ്രായമാണ് കമ്പനിയുടെ നിലനില്‍പ്പിനു പിന്നിലെന്നു ലീലയുടെ സാരഥികള്‍ വിശ്വസിക്കുന്നു. പാമ്പാക്കുടയിലെ നിര്‍മ്മാണകമ്പനിയും മുളന്തുരുത്തിയിലെ ലീല ഇലക്ട്രിക് സര്‍വീസിന്റെ ഓഫീസിലുമായി 125 ലധികം ജീവനക്കാരുണ്ട്. തങ്ങളുടെ സംരംഭത്തിലൂടെ ഇത്രയധികം പേര്‍ക്ക് തൊഴില്‍ നല്‍കാനായെന്നതിന്റെ ചാരിതാര്‍ഥ്യവും ലീലയുടെ സാരഥികള്‍ക്കുണ്ട്. പൂര്‍ണമായും ഇറക്കുമതി ചെയ്ത ഗുണനിലവാരമുള്ള യന്ത്രങ്ങള്‍ ഉപയോഗിച്ചു വര്‍ക്കുകള്‍ നടത്തുന്നതിനാല്‍ ലീലയില്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് മനുഷ്യശേഷി ചൂഷണം ചെയ്യുന്നത്.

സ്വകാര്യമേഖലയുമായി ബന്ധപ്പെട്ട ജോലികളാണ് ലീല ഇലക്ട്രിക് കമ്പനി കൂടുതലായും ഏറ്റെടുത്തു നടത്തുന്നത്. സര്‍ക്കാര്‍ തലത്തിലും ലീല ഇലക്ട്രിക് പവര്‍ സര്‍വീസ് സാന്നിധ്യമറിയിച്ചിട്ടുണ്ട്. എന്നാല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലുണ്ടാകുന്ന കാലതാമസം പലപ്പോഴും സര്‍ക്കാരിനു വേണ്ടി വര്‍ക്കുകള്‍ ചെയ്തു നല്‍കുന്നതില്‍ നിന്നു കമ്പനിയെ പിന്നോട്ടു വലിക്കുകയാണ്. സര്‍വീസ് ടാക്‌സാണ് ലീല പോലുള്ള കമ്പനികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ടാക്‌സ് നടപ്പിലാക്കുന്ന രീതി പലപ്പോഴും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു.

ലീല ഇലക്ട്രിക്

ഇലക്ട്രിക്കല്‍ സ്വിച്ച് ബോര്‍ഡ് മാനുഫാക്ചറിംഗ് രംഗത്ത് ഏറെ അനുഭവ പരിജ്ഞാനമുള്ള സ്ഥാപനം കൂടിയാണ് ലീല. ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ല എന്നതു തന്നെയാണ് മറ്റു സ്ഥാപനങ്ങളില്‍ നിന്നും ഇവരെ വ്യത്യസ്തമാക്കുന്നത്. കൊമേഴ്‌സ്യല്‍ പ്രൊജക്റ്റുകള്‍ക്കും മീഡിയം ടൈപ്പ് ഇന്‍ഡസ്ട്രിയല്‍ പ്രൊജക്റ്റുകള്‍ക്കുമായി ഇലക്ട്രിക്കല്‍ പാനല്‍ ബോര്‍ഡുകള്‍ വിദഗ്ധമായി ഇവര്‍ നിര്‍മിക്കുന്നു. ജനറേറ്റര്‍ കണ്‍ട്രോള്‍ പാനലുകള്‍, ഓട്ടോ മെയിന്‍ ഫെയ്‌ലിയര്‍ പാനല്‍, പ്രോഗ്രാമബിള്‍ ലോജിക് കണ്‍ട്രോളര്‍ പാനല്‍, ഡ്രൈവ് പാനല്‍, മീറ്ററിംഗ് പാനലുകള്‍ എന്നിവയാണ് ഇവരുടെ പ്രധാന ഉല്‍പ്പന്നങ്ങള്‍. ഇതിനു പുറമേ തങ്ങളുടെ ഇടപാടുകാര്‍ക്കായി ഉന്നത നിലവാരത്തില്‍ കണ്‍സല്‍ട്ടന്‍സി സേവനങ്ങളും ലഭ്യമാക്കുന്നു.

വ്യത്യസ്തം ബ്രാന്‍ഡ് ലീല

സ്വകാര്യമേഖലയുമായി ബന്ധപ്പെട്ട ജോലികളാണ് ലീല ഇലക്ട്രിക് കമ്പനി ഇപ്പോള്‍ കൂടുതലായും ഏറ്റെടുത്തു നടത്തുന്നത്. കൊച്ചിയിലെ ലുലുമാളും എവിടി കമ്പനിയുടെ ഇലക്ട്രിക് പവര്‍ സര്‍വീസും ലീലയാണ് ചെയ്തത്. ഇതോടൊപ്പം നിരവധി പ്രമുഖ കമ്പനികളുടെ വര്‍ക്കുകളും ലീല ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ തലത്തിലും ലീല ഇലക്ട്രിക് പവര്‍ സര്‍വീസ് സാന്നിധ്യമറിയിച്ചിട്ടുണ്ട്്. എന്നാല്‍ പണമിടപാടുകളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തിലുണ്ടാകുന്ന കാലതാമസം പലപ്പോഴും സര്‍ക്കാരിനു വേണ്ടി വര്‍ക്കുകള്‍ ചെയ്തു നല്‍കുന്നതില്‍ നിന്നു കമ്പനിയെ പിന്നോട്ടു വലിക്കുകയാണ്. മറ്റു മേഖലകളെ പോലെ മത്സരത്തിന്റെ കാര്യത്തില്‍ ഇലക്ട്രിക്കല്‍ പവര്‍ മേഖലയും ഒട്ടും പിന്നിലല്ല. അതുകൊണ്ടുതന്നെ വാരിവലിച്ചുള്ള വര്‍ക്ക് ഓര്‍ഡറുകളൊന്നും തന്നെ ലീല സ്വീകരിക്കാറുമില്ല. വളരെ സ്വീകാര്യമായ ഓര്‍ഡറുകള്‍ മാത്രമാണ് ചെയ്തുകൊടുക്കാറുള്ളത്. കരാറില്‍ പറയുന്ന വ്യവസ്ഥകള്‍ പലപ്പോഴും ഉപഭോക്താക്കള്‍ പൂര്‍ണമായും പാലിക്കാറില്ലെന്ന പരാതി ഇവര്‍ക്കുണ്ട്.

എല്‍ദോ തോമസ് ചെയര്‍മാന്‍ ലീല ഇലക്ട്രിക്

ഐജു തോമസ് വൈസ് ചെയര്‍മാന്‍

കൂട്ടായ്മയുടെ വിജയം

കൂട്ടായ്മയാണ് ലീല ഇലക്ട്രിക് പവര്‍ സര്‍വീസിന്റെ വിജയത്തിന്റെ ഏറ്റവും വലിയ രഹസ്യം. എല്‍ദോ തോമസ് സ്ഥാപനത്തിന്റെ ചെയര്‍മാനും അനുജന്‍ ഐജു തോമസ് വൈസ് ചെയര്‍മാനും മണികണ്ഠന്‍ കെ എസ് മാനേജിംഗ് ഡയറക്റ്ററായും പ്രവര്‍ത്തിക്കുന്നു. മൂന്നുപേരും മൂന്നുവിഭാഗങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ഡിസൈന്‍, അഡ്മിനിസ്‌ട്രേഷന്‍ എന്നിങ്ങനെ പല വിഭാഗങ്ങളാക്കി തിരിച്ച്് പ്രവര്‍ത്തനം നടത്തുമ്പോള്‍ ഏറ്റെടുക്കുന്ന വര്‍ക്കുകള്‍ സൂക്ഷ്മതയോടെ പൂര്‍ത്തിയാക്കി നല്‍കാനാവുമെന്ന തിരിച്ചറിവാണ് ഇതിനു പിന്നില്‍. ഏറ്റെടുക്കുന്ന വര്‍ക്കുകള്‍ സമയപരിധിക്കുള്ളില്‍ തന്നെ ലീല തീര്‍ത്തുകൊടുക്കുന്നതിനു പിന്നിലെ രഹസ്യവും ഇതുതന്നെ. ”പാനല്‍ ബോര്‍ഡ് മാനുഫാക്ചറിംഗിന്റെ തന്നെ പുതിയ ഒരു അസംബ്ലിംഗ് യൂണിറ്റുമായി വിപുലീകരണത്തിന് ഒരുങ്ങുകയാണ് ലീല. അടുത്തമാസത്തോടെ ഇതിന് തുടക്കമാകും. ഇതോടെ പുതിയ മെഷിനറികളുമായി വര്‍ക്ക് ഷോപ്പ് കൂടുതല്‍ വിപുലമാകും. ചൈനയില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വിലയേറിയ മെഷിനറികള്‍ ഇറക്കുമതി ചെയ്യുന്നത്. നേരത്തെ ചെയ്തതിനേക്കാള്‍ 50 ശതമാനം വോളിയം വര്‍ധിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഞങ്ങള്‍,” മണികണ്ഠന്‍ പറയുന്നു. കമ്പ്യൂട്ടറൈസ്ഡ് ആയ മെഷീനാണ് പുതുതായി വരുന്നതെന്നും ഇതോടെ വര്‍ക്കിന്റെ കൃത്യതയും വേഗതയും വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 40 മുതല്‍ 50 ശതമാനം വളര്‍ച്ചയാണ് സ്ഥാപനം രേഖപ്പെടുത്തുന്നത്.

Comments

comments