ജിഎസ്ടിക്ക് കൂടുതല്‍  സ്വീകാര്യത വേണം

ജിഎസ്ടിക്ക് കൂടുതല്‍  സ്വീകാര്യത വേണം

ജിഎസ്ടി നിരക്കുകളില്‍ ഇനി വേണ്ടത് ചില ഉടച്ചുവാര്‍ക്കലുകളാണെന്ന കേന്ദ്ര റവന്യൂ സെക്രട്ടറിയുടെ പ്രസ്താവന പ്രതീക്ഷ നല്‍കുന്നു

റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ വളരെ പ്രതീക്ഷാനിര്‍ഭരമായ പ്രസ്താവനയാണ് കഴിഞ്ഞ ദിവസം നടത്തിയത്. ജിഎസ്ടി (ചരക്കു സേവന നികുതി) ഘടനയില്‍ ചില ഉടച്ചുവാര്‍ക്കലുകള്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. നിലവില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സാധാരണക്കാര്‍ക്കും അനുഭവിക്കേണ്ടിവരുന്ന ഭാരം ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്.

മാത്രമല്ല 28 ശതമാനമെന്ന ഉയര്‍ന്ന നികുതി നിരക്കിലുള്ള പല ഉല്‍പ്പന്നങ്ങളും കുറഞ്ഞ സ്ലാബിലേക്ക് മാറ്റാനും സാധ്യതയുണ്ട്. ജിഎസ്ടിയുടെ ഗുണഫലങ്ങള്‍ ലഭിച്ചു തുടങ്ങാന്‍ തുടര്‍ച്ചയായ നവീകരണങ്ങള്‍ വേണ്ടിവരുമെന്നാണ് അധിയയുടെ പ്രസ്താവന സൂചിപ്പിക്കുന്നത്. നവംബര്‍ മാസത്തില്‍ ചേരുന്ന ജിഎസ്ടി കൗണ്‍സിലില്‍ ഇത് സംബന്ധിച്ച സുപ്രധാനമായ തീരുമാനങ്ങളുണ്ടായാല്‍ നരേന്ദ്ര മോദി സര്‍ക്കാരിന് അത് രാഷ്ട്രീയപരമായും ഗുണം ചെയ്യും. ഒരു രാജ്യം, ഒരു നികുതി എന്നത് സാധാരണക്കാര്‍ക്കും ഉപകാരപ്രദമായാല്‍ മാത്രമേ ഫലമുണ്ടാവുകയുള്ളൂ. ജിഎസ്ടി കൂടുതല്‍ ജനകീയമാകണമെങ്കിലും ഇത് അനിവാര്യമാണ്.

Comments

comments

Categories: Editorial, Slider

Related Articles