ഡബ്ല്യുഎച്ച് സ്മിത്തിന്റെ ഫ്രാഞ്ചൈസിയാകാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ്

ഡബ്ല്യുഎച്ച് സ്മിത്തിന്റെ ഫ്രാഞ്ചൈസിയാകാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ്

ഡബ്ല്യുഎച്ച് സ്മിത്തിന് ലോക വ്യാപകമായി 1400 ഓളം ഔട്ട്‌ലെറ്റുകളുണ്ട്

മുംബൈ: ബ്രിട്ടീഷ് റീട്ടെയ്ല്‍ ശൃംഖലയായ ഡബ്ല്യുഎച്ച് സ്മിത്തിന്റെ രാജ്യത്തെ ഫ്രാഞ്ചൈസി അവകാശം ട്രാവല്‍ ന്യൂസ് സര്‍വീസസ് ഇന്ത്യ(ടിഎന്‍എസ്‌ഐ)യില്‍ നിന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് സ്വന്തമാക്കുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതു സംബന്ധിച്ച ഇടപാടുകള്‍ പൂര്‍ത്തീകരിക്കും. ന്യൂഡെല്‍ഹി ആസ്ഥാനമായുള്ള ടിഎന്‍എസ്‌ഐക്ക് രാജ്യത്ത് 80 ഓളം ഔട്ട്‌ലെറ്റുകളുണ്ട്.

സ്‌റ്റേഷനറികളും ലൈഫ്‌സ്റ്റൈല്‍ ഉല്‍പ്പന്നങ്ങളും മുതല്‍ ഇറക്കുമതി ചെയ്യുന്ന ഭക്ഷണങ്ങളും സമ്മാനങ്ങളും വില്‍ക്കുന്നതിനുള്ള കോര്‍പ്പറേറ്റ് ഓഫീസുകളില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കുന്നതിനാണ് കിഷോര്‍ ബിയാനിയുടെ ഉടമസ്ഥതയിലുള്ള ഷ്യൂച്ചര്‍ റീട്ടെയ്ല്‍ ശ്രദ്ധകേന്ദ്രീകരിക്കുക.

ട്രാവല്‍ റീട്ടെയ്ല്‍ രംഗത്ത് ധാരാളം സാധ്യതകളുണ്ട്. പുതിയ മെട്രോ സ്‌റ്റേഷനുകളും എയര്‍പോര്‍ട്ടുകളും ചേര്‍ന്ന് മൊത്തത്തിലുള്ളസഞ്ചാര ഇടങ്ങള്‍ ലാഭകരമായിരിക്കും- റീട്ടെയ്ല്‍ കണ്‍സള്‍ട്ടന്‍സി വസിര്‍ അഡൈ്വസേഴ്‌സിന്റെ സ്ഥാപകന്‍ ഹര്‍മീന്ദര്‍ സാഹ്നി പറഞ്ഞു. നിലവില്‍ ടിഎന്‍എസ്‌ഐക്ക് ധാരാളം സ്റ്റോറുകള്‍ ഉള്ളതിനാലും ഫ്യൂച്ചര്‍ ഗ്രൂപ്പിന് ശക്തമായ അടിത്തറയുള്ളത് കൊണ്ടും താഴേത്തട്ടില്‍ നിന്ന് പ്രവര്‍ത്തനത്തിന് തുടക്കമിടേണ്ട കാര്യമില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

ഡബ്ല്യുഎച്ച് സ്മിത്തിന് ലോക വ്യാപകമായി 1400 ഓളം ഔട്ട്‌ലെറ്റുകളുണ്ട്. ബ്രിട്ടനാണ് കമ്പനിയുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം. റെയ്ല്‍വേ സ്റ്റേഷന്‍, വിമാനത്താവളങ്ങള്‍, ആശുപത്രികള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളിലായി 815 സ്റ്റോറുകള്‍ കമ്പനി പ്രവര്‍ത്തിപ്പിക്കുന്നു. 611 ഹൈ സ്ട്രീറ്റ് സ്റ്റോറുകളും ഡബ്ല്യുഎച്ച് സ്മിത്തിന്റെ ശൃംഖലയില്‍ ഉള്‍പ്പെടുന്നുണ്ട്. ഓഗസ്റ്റില്‍ 1.2 ബില്ല്യണ്‍ പൗണ്ട് വരുമാനം ഡബ്ല്യുഎച്ച് സ്മിത്ത് നേടിയിരുന്നു.

Comments

comments

Categories: Business & Economy