Archive

Back to homepage
Slider Top Stories

സമ്പദ്ഘടനയുടെ വളര്‍ച്ച നിലനിര്‍ത്തുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്ഘടനകളിലൊന്നായി ഇന്ത്യ നിലനില്‍ക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. വളര്‍ച്ച നിലനിര്‍ത്താന്‍ പ്രാപ്തമാക്കുന്ന ശക്തമായ സൂക്ഷ്മ സാമ്പത്തിക ഘടകങ്ങള്‍ അദ്ദേഹം പറഞ്ഞു. നാണയപ്പെരുപ്പം ഗണ്യമായി കുറഞ്ഞെന്നും ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയിലേക്ക് തയാറെടുക്കുകയാണെന്നും

Auto

150 മില്യണ്‍ കാറുകള്‍ വിറ്റ് ഫോക്‌സ്‌വാഗണ്‍ മുന്നോട്ട്

വോള്‍ഫ്‌സ്ബര്‍ഗ് (ജര്‍മ്മനി) : ലോകത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ 150 മില്യണ്‍ കാറുകള്‍ വിറ്റ് കുതിപ്പ് തുടരുന്നു. ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് എന്ന മോഡല്‍ വിറ്റാണ് കമ്പനി 150 മില്യണ്‍ എന്ന നാഴികക്കല്ല് താണ്ടിയത്. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും ആഗോളതലത്തിലും

Slider Top Stories

ഇന്‍ഫോസിസ് അറ്റാദായം 7% വര്‍ധിച്ച് 3,726 കോടി രൂപയിലെത്തി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഇന്‍ഫോസിസ് 3,726 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ അറ്റാദായത്തില്‍ ഏഴ് ശതമാനം വര്‍ധനയാണ് സെപ്റ്റംബര്‍ പാദത്തില്‍ അനുഭവപ്പെട്ടിട്ടുള്ളത്. വിശാല്‍ സിക്ക ഇന്‍ഫോസിസ്

Slider Top Stories

7 ലക്ഷം കോടി രൂപയുടെ ദേശീയ പാത പദ്ധതിക്ക് അനുമതി

ന്യൂഡെല്‍ഹി: ഏഴ് ലക്ഷം കോടി രൂപയുടെ വമ്പന്‍ ദേശീയ പാതാ വികസന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. 2022 ഓടെ 6.9 ലക്ഷം കോടി രൂപ മുതല്‍ മുടക്കില്‍ 83,000 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള ദേശീയ പാതകള്‍ വികസിപ്പിക്കാനാണ് പദ്ധതി. രാജ്യത്ത്

Slider Top Stories

ഐ വി ശശി അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംവിധായകന്‍ ഐ വി ശശി (69) അന്തരിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു മരണം. പ്രശസ്ത നടി സീമയാണ് ഭാര്യ. 1975ല്‍ ഉമ്മര്‍ നായകനായ ഉത്സവമാണ് ഐ വി ശശിയുടെ ആദ്യ ചിത്രം.

Slider Top Stories

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ അറ്റാദായം 20% വര്‍ധിച്ചു

മുംബൈ: അറ്റ പലിശ വരുമാനം, മറ്റ് വരുമാനം എന്നിവയിലെ ഉയര്‍ച്ച മൂലം സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായം 20.1 ശതമാനം വര്‍ധിച്ചെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്. 4,151.03 കോടി രൂപയായാണ് ബാങ്കിന്റെ ലാഭം ഉയര്‍ന്നത്. മുന്‍വര്‍ഷം ഇക്കാലയളവിലിത് 3,455.33 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ

Arabia

സൗദിയില്‍ പുതിയ മെഗാ സിറ്റി വരുമെന്ന് പ്രിന്‍സ് മൊഹമ്മദ്

റിയാദ്: വികസനത്തിന്റെ പുതുയുഗത്തിലേക്ക് സൗദിയെ നയിക്കുന്നതിനായി രാജ്യത്ത് മെഗാ സിറ്റി വികസിപ്പിക്കുമെന്ന് സൗദി അറേബ്യ കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍. സൗദിയുടെ ചുവന്ന കടലിന്റെ തീരത്ത് ഇതുവരെ കാണാത്ത തരത്തിലുള്ള മെഗാ സിറ്റിയാകും ഉയരുകയെന്ന് അദ്ദേഹം പറഞ്ഞു. റിയാദില്‍ ഇന്നലെ

More

വൈദ്യുതി ഉല്‍പ്പാദകരുടെ ചെലവ് ചുരുക്കാന്‍ കോള്‍ ഇന്ത്യ

ന്യൂഡെല്‍ഹി: സ്വകാര്യ ഊര്‍ജ ഉല്‍പ്പാദകര്‍ക്കു വേണ്ടി വിതരണ സ്രോതസുകളുടെ ശേഷി വര്‍ധിപ്പിക്കാന്‍ കോള്‍ ഇന്ത്യ ഒരുങ്ങുന്നു. ചരക്കുനീക്കം, ഉല്‍പ്പാദന ചെലവുകള്‍ ചുരുക്കുന്നതിന്റെ ഭാഗമായി കല്‍ക്കരി കൊണ്ടുവരുന്നതിന്റെ ദൂരപരിധി കുറയ്ക്കാനാണ് കോള്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. പദ്ധതിയില്‍ പങ്കുചേരുന്നതിന് സ്വകാര്യ ഊര്‍ജ ഉല്‍പ്പാദന കമ്പനികളെ

Auto

ഇന്ത്യയില്‍ കാമ്‌റി ഹൈബ്രിഡ് നിര്‍മ്മിക്കുന്നത് ടൊയോട്ട നിര്‍ത്തി

ബെംഗളൂരു : വില്‍പ്പന വലിയതോതില്‍ കുറഞ്ഞതിനെതുടര്‍ന്ന് ടൊയോട്ട കാമ്‌റി ഹൈബ്രിഡിന്റെ ഉല്‍പ്പാദനം ടൊയോട്ട കിര്‍ലോസ്‌കര്‍ അവസാനിപ്പിച്ചു. ടൊയോട്ടയുടെ ഇന്ത്യയിലെ ഒരേയൊരു ഹൈബ്രിഡ് വാഹനമായിരുന്നു കാമ്‌റി. ബെംഗളൂരുവിലെ പ്ലാന്റിലാണ് ഈ കാര്‍ നിര്‍മ്മിച്ചിരുന്നത്. കാമ്‌റി ഹൈബ്രിഡിന്റെ അസ്സംബ്ലി ലൈനിനായി 15 കോടി രൂപയുടെയും

Arabia

‘ഖത്തര്‍ ഉത്തര കൊറിയയെപ്പോലെ, ഒറ്റപ്പെടുത്തണം’

റിയാദ്: ഖത്തറിനെതിരെ ഗള്‍ഫിലെ പ്രധാന രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തിനും ഒറ്റപ്പെടുത്തല്‍ നടപടിക്കും പിന്തുണയുമായി സ്റ്റീവ് ബന്നന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ സ്ട്രാറ്റജിസ്റ്റാണ് സ്റ്റീവ്. സൗദിയുടെ നേതൃത്വത്തിലുള്ള രാജ്യങ്ങളാണ് തീവ്രവാദപ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നുവെന്നും ഇറാനുമായുള്ള സൗഹൃദം ദൃഢമാക്കുന്നുവെന്നും പറഞ്ഞ് ഖത്തറിനെതിരെ ഉപരോധം

Arabia

ദുബായില്‍ ഈ വര്‍ഷം ഇതുവരെ 55.5 ബില്ല്യണ്‍ ഡോളറിന്റെ പ്രോപ്പര്‍ട്ടി ഡീലുകള്‍

ദുബായ്: റിയല്‍ എസ്റ്റേറ്റ് മേഖലയെ സംബന്ധിച്ചിടത്തോളം നഗരത്തിന് ഇത് നല്ല കാലം. ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രഖ്യാപിച്ച കണക്കുകള്‍ അനുസരിച്ച് 2017ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ദുബായില്‍ നടന്നത് 55.55 ബില്ല്യണ്‍ ഡോളറിന്റെ ഡീലുകള്‍. ഏകദേശം നടന്നത് 52,170 ഇടപാടുകളാണ്. വിവിധ

Arabia

ദുബായില്‍ ആപ്പിള്‍ പേ സേവനം തുടങ്ങി

യുഎസിലെ ടെക് ഭീമന്‍ ആപ്പിളിന്റെ മൊബീല്‍ പേമെന്റ്, ഡിജിറ്റല്‍ വാലറ്റ് സര്‍വീസായ ആപ്പിള്‍ പേ യുഎഇയില്‍ തുടങ്ങി. ഐഫോണ്‍ എസ്ഇ, ഐഫോണ്‍6, ആപ്പിള്‍ വാച്ച് തുടങ്ങിവ ഉപയോഗിച്ച് പേമെന്റ് സേവനം നടത്താവുന്ന രീതിയിലാണ് പദ്ധതി. ആറ് യുഎഇ ബാങ്കുകളുടെ ക്രെഡിറ്റ്, ഡെബിറ്റ്

Auto

എന്‍ബിസിസി 150 ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും

ന്യൂ ഡെല്‍ഹി : എന്‍ബിസിസി (ഇന്ത്യാ) ലിമിറ്റഡ് (പഴയ പേര് നാഷണല്‍ ബില്‍ഡിംഗ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്) രാജ്യത്ത് 150 ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കും. ഫിന്‍ലാന്‍ഡ് ആസ്ഥാനമായ ഫോര്‍ട്ടം കോര്‍പ്പറേഷനുമായി സഹകരിച്ചാണ് ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.

Auto

ഏതര്‍ എനര്‍ജി 10 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും

ബെംഗളൂരു : ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാര്‍ട്ടപ്പായ ഏതര്‍ എനര്‍ജി തങ്ങളുടെ വൈറ്റ്ഫീല്‍ഡിലെ നിര്‍മ്മാണ ശാലയില്‍ 10 മില്യണ്‍ ഡോളറിന്റെ (60 കോടിയോളം രൂപ) നിക്ഷേപം നടത്തും. കമ്പനി സ്ഥാപകനും സിഇഒയുമായ തരുണ്‍ മേത്തയാണ് ഇക്കാര്യം അറിയിച്ചത്. 20,000 യൂണിറ്റ് ഉല്‍പ്പാദനശേഷിയുള്ളതാണ്

Auto

ബാറ്ററി സ്വാപ്പിംഗ് ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വ്യാപനത്തിന് സഹായിക്കുമെന്ന് എഡിബി

ന്യൂ ഡെല്‍ഹി : ബാറ്ററി സ്വാപ്പിംഗ് ഇന്ത്യയുടെ ഇലക്ട്രിക് കാര്‍ വിപ്ലവത്തിന് ഊര്‍ജ്ജം പകരുമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്. വെല്ലുവിളികള്‍ക്കിടയിലും ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ഇന്ത്യന്‍ പദ്ധതി മുന്നോട്ടുപോവുകയാണെന്ന് എഡിബി വെബ്‌സൈറ്റിലെ ബ്ലോഗ് ചൂണ്ടിക്കാട്ടുന്നു. ചാര്‍ജിംഗ് അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമാണ് ഈ വെല്ലുവിളികളില്‍ പ്രധാനം.

Arabia

പുതിയ ഹൗസിംഗ് പദ്ധതി തയാറാക്കാന്‍ ദുബായ് കിരീടാവകാശിയുടെ ഉത്തരവ്

ദുബായ്: സുപ്രധാന നിര്‍ദേശവുമായി ദുബായ് കിരീടാവകാശി പ്രിന്‍സ് ഹംദന്‍ മൊഹമ്മദ്. യുഎഇ നിവാസികളുടെ ആവശ്യങ്ങള്‍ സാധ്യമാക്കുന്നതിനുവേണ്ടി 30 വര്‍ഷം മുന്‍കൂട്ടിക്കണ്ടുള്ള പുതിയ ഹൗസിംഗ് പ്ലാനിന്റെ കരട് തയാറാക്കാന്‍ ദുബായ് മുന്‍സിപ്പാലിറ്റി മേധാവികള്‍ക്ക് ഷേഖ് ഹംദന്‍ നിര്‍ദേശം നല്‍കി. പ്രാപ്പര്‍ട്ടി മേഖലയില്‍ സുപ്രധാനമാണ്

Arabia

നിക്ഷേപ സംഗമത്തിന് റിയാദില്‍ തുടക്കമായി

റിയാദ്: ആഗോള ബിസിനസ് നേതാക്കളും നിക്ഷേപകരും ഉന്നദ ഗവണ്‍മെന്റ് ഉദ്യോഗസ്ഥരുമെല്ലാം ഇന്നലെ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ ഒത്തു ചേര്‍ന്നു. എണ്ണ കേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥയില്‍ പുറത്തുകടക്കുകയെന്ന വലിയ ലക്ഷ്യവുമായി മുന്നേറുന്ന സൗദിയുടെ ഭാവിയിലെ സാധ്യതകള്‍ പരിശോധിക്കുക ആയിരുന്നു മുഖ്യ അജണ്ട.

Tech

നോക്കിയ 7 ഇന്ത്യന്‍ വിപണിയിലേക്ക്

നോക്കിയ 7, നോക്കിയ 2 സ്മാര്‍ട്ട്‌ഫോണുകള്‍ ഒക്‌റ്റോബര്‍ 31ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് എച്ച്എംഡി അറിയിച്ചു. 4ജിബി റാം, 6 ജിബി റാം എന്നീ രണ്ട് വേരിയന്റുകളിലായാണ് നോക്കിയ 7 എത്തുക. ഉന്നത മൂല്യമുള്ള ക്യാമറ സവിശേഷതകളുള്ള ഈ മോഡല്‍ 5.2

Tech

999 രൂപയ്ക്ക് മൈക്രോമാക്‌സ് സ്മാര്‍ട്ട്‌ഫോണ്‍

വോഡഫോണുമായി ചേര്‍ന്ന് മൈക്രോമാക്‌സ് ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. 2899 രൂപയ്ക്ക് വാങ്ങുന്ന ഫോണില്‍ ഉപയോഗിക്കുന്ന വോഡഫോണ്‍ നമ്പര്‍ മൂന്നുവര്‍ഷത്തോളം പ്രതിമാസം ചുരുങ്ങിയത് 150 രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ രണ്ട് ഘട്ടങ്ങളിലായി 1900 രൂപ കാഷ് ബാക്കായി ലഭിക്കും. വോഡഫോണിന്റെ എം പേസ

More

ഐപിടിവിക്കായി ഹ്വാവേയ് സെറ്റ്‌ടോപ് ബോക്‌സ്

ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ടെലിവിഷനുകള്‍ക്കായുള്ള ലോകത്തിലെ ആദ്യ സെറ്റ്‌ടോപ് ബോക്‌സ് ഹ്വാവേയും ഡോള്‍ബി ലബോറട്ടറീസും ചേര്‍ന്ന് പുറത്തിറക്കി. ഡോള്‍ബി വിഷന്‍, ഹൈ ഡൈനാമിക് റേഞ്ച് വിഷന്‍ സാങ്കേതിക വിദ്യകളെ പിന്തുണയ്ക്കുന്ന ഈ സെറ്റ്‌ടോപ് ബോക്‌സ് മികച്ച ദൃശ്യ-ശ്രവ്യ അനുഭവം നല്‍കുമെന്ന് ഹ്വാവേയ് വ്യക്തമാക്കുന്നു.